ചെങ്കുളം അണക്കെട്ട്

കേരളത്തിലെ അണക്കെട്ട്

കേരളത്തിലെ ഇടുക്കി ജില്ലയിൽ വെള്ളത്തൂവൽ പഞ്ചായത്തിലെ മുതുവാൻകുടിയിൽ മുതിരപ്പുഴയാറിന്റെ പോഷക നദിയായ ആനച്ചാൽ പുഴക്ക് കുറുകെ സ്ഥിതി ചെയുന്ന അണക്കെട്ടാണ് ചെങ്കുളം അണക്കെട്ട്.[1] ചെങ്കുളം ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി 144.50 മീറ്റർ നീളവും, 27 മീറ്റർ ഉയരവുമുള്ള ഈ അണക്കെട്ട് 1957ൽ നിർമ്മിക്കപ്പെട്ടു.[2][3] 48 മെഗാ വാട്ട് ശേഷിയുള്ള വൈദ്യുതോല്പാദന നിലയവും ഇതിനോടൊപ്പം സ്ഥിതി ചെയുന്നു.

ചെങ്കുളം അണക്കെട്ട്
ചെങ്കുളം ഡാം
സ്ഥലംആനച്ചാൽ, ഇടുക്കി, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°0′39.6″N 77°1′57.72″E / 10.011000°N 77.0327000°E / 10.011000; 77.0327000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1957
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിമുതിരപ്പുഴ
ഉയരം26.82 m (88 ft)
നീളം14.5 m (48 ft)
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി70.8 M3/Sec
റിസർവോയർ
Createsചെങ്കുളം റിസർവോ
ആകെ സംഭരണശേഷി710,000 cubic metres (25,000,000 cu ft)
ഉപയോഗക്ഷമമായ ശേഷി710,000 cubic metres (25,000,000 cu ft)
Catchment area5.18 sqkm
Power station
Operator(s)KSEB
Commission date1955
Turbines4 x 12.8 Megawatt-(Pelton-type)
Installed capacity51.2 MW
Annual generation182 MU
ചെങ്കുളം പവർ ഹൗസ്

വൈദ്യുതി ഉത്പാദനം തിരുത്തുക

പള്ളിവാസൽ ജലവൈദ്യുതപദ്ധതിയിൽ നിന്നും പുറത്തുവിടുന്ന വെള്ളം ഒരു തുരങ്കം വഴി ഇവിടെ എത്തിക്കുന്നു. ഇവിടെ ശേഖരിക്കപ്പെടുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളത്തൂവലിൽ ഉള്ള ചെങ്കുളം പവർഹൗസിൽ എത്തിച്ചു 12 മെഗാവാട്ടിന്റെ 4 ടർബൈനുകൾ ഉപയോഗിച്ച് 48 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നു. 1955 പദ്ധതി നിലവിൽ വന്നു. 2002ൽ പദ്ധതി നവീകരിച്ചു 48 മെഗാവാട്ടിൽ നിന്ന് 51.2 മെഗാവാട്ടായി ഉയർത്തി. നിലവിൽ വാർഷിക ഉൽപ്പാദനം 182 MU ആണ്.[4]

കൂടുതൽ കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "Sengulam(Eb) Dam D03229 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Sengulam Hydroelectric Project JH01232-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "SENGULAM POWER STATION -". www.kseb.in.
  4. "Sengulam Power House PH01239-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ചെങ്കുളം_അണക്കെട്ട്&oldid=3631370" എന്ന താളിൽനിന്ന് ശേഖരിച്ചത്