9°34′33″N 77°10′46″E / 9.5758709°N 77.1793333°E / 9.5758709; 77.1793333

തേക്കടി
തേക്കടി വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ ഒരു ദൃശ്യം
തേക്കടി വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ ഒരു ദൃശ്യം
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഏറ്റവും അടുത്ത നഗരം കുമിളി
ലോകസഭാ മണ്ഡലം ഇടുക്കി
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാർ തടാകവും തമിഴ്‌നാട് അതിർത്തിയിൽ ആണ്. പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീർണ്ണം 925 ചതുരശ്ര കി.മി. ആണ്. ഇതിൽ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്.

തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകർഷണം.

എത്തിച്ചേരാനുള്ള വഴി തിരുത്തുക

 
തേക്കടിയിൽ നിന്നും ദൂരസൂചിപ്പലക
 
തേക്കടി തടാകം

കാലാവസ്ഥ തിരുത്തുക

ഏറ്റവും കൂടിയ ചൂട് - 29 ഡിഗ്രീ സെൽ‌ഷ്യസ്, ഏറ്റവും കുറഞ്ഞചൂട് - 18 ഡിഗ്രീ സെൽ‌ഷ്യസ്. വാർഷിക വർഷപാതം: 2900 മില്ലീമീറ്റർ.

തുടങ്ങിയ വന്യമൃഗങ്ങളെ കണ്ട് വരുന്നു. വിവിധതരത്തിലുള്ള പക്ഷികളൂം ഇവിടത്തെ പ്രധാന കാഴ്ചയാണ്.

സന്ദർശന സമയം തിരുത്തുക

സെപ്റ്റംബര് മുതൽ മെയ് വരെ ഉള്ള മാസങ്ങൾ ആണ് തേക്കടി സന്ദർശിക്കുവാൻ അനുയോജ്യം.

രാവിലെ 6 മണി മുതൽ വൈകിട്ട് 5.30 വരെയാണ് വന്യമൃഗസങ്കേതത്തിലേക്കുള്ള പ്രവേശനസമയം.3.30 നാണ് അവസാന ബോട്ടിംഗ് സമയം.

ആരണ്യനിവാസ് തിരുത്തുക

പെരിയാർ വന്യജീവിസങ്കേതത്തിനകത്ത് പ്രവർത്തിക്കുന്ന മൂന്നു കെ.റ്റി.ഡി.സി ഹോട്ടലുകളിലൊന്നാണ് ആരണ്യനിവാസ്. ജവഹർലാൽ നെഹ്രുവാണ് ഇത് ഉദ്ഘാടനം ചെയ്തത്. കെടിഡിസിയാണ് ഇത് നടത്തുന്നത്.[2]

പെരിയാർ ഹൗസ്

പെരിയാർ വന്യജീവിസങ്കേതത്തിനകത്ത് പ്രവർത്തിക്കുന്ന മൂന്നു കെ.റ്റി.ഡി.സി ഹോട്ടലുകളിൽ ആദ്യത്തെതാണ് പെരിയാർ ഹൗസ്

ലെയ്ക്ക് പാലസ്

തടാകത്തിനു ഉള്ളിൽ സ്ഥിതി െയ്യുന്ന മറ്റോരു ഹോട്ടല ലാണ് ഇത്

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. http://www.distancesbetween.com/distance-between/distance-from-thekkady-to-nedumbassery/3332564/r3/
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=തേക്കടി&oldid=3916640" എന്ന താളിൽനിന്ന് ശേഖരിച്ചത്