നെടുങ്കണ്ടം

ഇടുക്കി ജില്ലയിലെ പട്ടണം

കേരള സംസ്ഥാനത്തെ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്ക് ആസ്ഥാനം ആണ് നെടുങ്കണ്ടം. തേക്കടി പെരിയാർ വന്യജീവി സങ്കേതം, മൂന്നാർ മലനിരകൾ എന്നിവയ്ക്ക് നടുക്കാണ് നെടുങ്കണ്ടം സ്ഥിതി ചെയ്യുന്നത്. 1950-ഓടെ കോട്ടയം, എറണാകുളം, തൃശ്ശൂർ ,കൊല്ലം മുതലായ ജില്ലകളിൽ നിന്നും കുടിയേറി പാർത്തവർ ആണ് നെടുങ്കണ്ടത്തെ തദ്ദേശവാസികൾ[1].

നെടുങ്കണ്ടം
പട്ടണം
Map
നെടുങ്കണ്ടം is located in Kerala
നെടുങ്കണ്ടം
നെടുങ്കണ്ടം
കേരളത്തിലെ സ്ഥാനം
Coordinates: 9°50′20″N 77°9′27″E / 9.83889°N 77.15750°E / 9.83889; 77.15750
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്ഉടുമ്പൻചോല
വിസ്തീർണ്ണം
 • ആകെ71.95 ച.കി.മീ.(27.78 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ41,980
 • ജനസാന്ദ്രത580/ച.കി.മീ.(1,500/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685553
ടെലിഫോൺ കോഡ്04868
വാഹന റെജിസ്ട്രേഷൻKL-69 (ഉടുമ്പൻചോല)
അടുത്തുള്ള നഗരങ്ങൾകട്ടപ്പന, കുമളി
ലോക്സഭാ മണ്ഡലംഇടുക്കി
നിയമസഭാ മണ്ഡലംഉടുമ്പൻചോല

മൂന്നാർ തേക്കടി സംസ്ഥാന പാതയിൽ മൂന്നാരിൽ നിന്നും 60 കിമി ഉം തേക്കടിയിൽ നിന്നും 45 കി മിനും ഇടയിൽ സ്ഥിതി ചെയ്യുന്ന നെടുംകണ്ടം. മധ്യതിരുവതാംകുർ, കോട്ടയം, പാലാ തുടങിയ സ്ഥലങ്ങളിൽ നിന്നും 1960നു മുൻപു കുടിയേറിയവർ കാടിനോടും കാട്ടുമൃഗങ്ങളോടും പൊരുതി വാസയോഗ്യമാക്കിയതാണു ഇവിടം.ഏലം, കുരുമുളക്, കാപ്പി എന്നിവക്കു പുറമേ ഇതര നാണ്യവിളകൾ കൃഷി ചെയ്യുന്നു.

രാമക്കൽമേട് കൈലാസപ്പാറ, തുവൽ,മാൻ കുത്തിമേട്, എഴുകുംവയൽ കുരിശുമല തുടങ്ങിയ വിനോദസ്ഥലങ്ങൾ നെടുംകണ്ടത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

കോളേജുകൾ:

  • കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുങ്കണ്ടം, (സി പാസ്, കേരള സർക്കാർ)
  • ഗവണ്മെന്റ് പോളിടെൿനിക് നെടുംകണ്ടം
  • എം.ഇ.എസ് കോളേജ്, വട്ടപ്പാറ, നെടുംകണ്ടം
  • എസ്.എം.ഇ. നഴ്സിങ് സ്കൂൾ
  • കരുണ നഴ്സിങ് സ്കൂൾ
  • കോപ്പറേറ്റീവ് കോളേജ്
  • സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ
  • ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ
  • ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
  • ഗവ : പഞ്ചായത്ത്‌ യു പി സ്കൂൾ

ആശുപത്രികൾ തിരുത്തുക

  • നെടുംകണ്ടം താലൂക്ക് ആശുപത്രി
  • മെഡിക്കൽ ട്രസ്റ്റ് ആശുപത്രി
  • കരുണ ആശുപത്രി(നിലവിൽ പ്രവർത്തനരഹിതം)
  • ജീവമാതാ ആശുപത്രി

അവലംബം തിരുത്തുക

  1. Zachariah, K. C. "The Impact of Emigration on the Economy and Society of Kerala" (PDF). CDS. cds.edu. മൂലതാളിൽ (PDF) നിന്നും 2017-09-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2013.


"https://ml.wikipedia.org/w/index.php?title=നെടുങ്കണ്ടം&oldid=3949543" എന്ന താളിൽനിന്ന് ശേഖരിച്ചത്