പമ്പയാറിന്റെ ഒരു പോഷകനദിയാണ് അഴുതയാർ. പീരുമേട്ടിൽ നിന്നുത്ഭവിക്കുന്ന ഈ നദി, കോട്ടയം, ഇടുക്കി ജില്ലകളിലൂടെ ഒഴുകി പത്തനംതിട്ട ജില്ലയുടെ അതിർത്തി പ്രദേശമായ കണമലയിൽ വെച്ച് പമ്പാനദിയിൽ ചേരുന്നു.

അഴുതയാർ, പീരുമേട്ടിൽ നിന്നുള്ള ദൃശ്യം. കെ.കെ. റോഡിന്റെ ഭാഗമായ പാലവും കാണാവുന്നതാണ്

ഒഴുകുന്ന പ്രദേശങ്ങൾ

തിരുത്തുക

ഏലപ്പാറ, ഉപ്പുകുളം പ്രദേശത്തെ തേയിലത്തോട്ടങ്ങളിൽ ഊറിത്തുടങ്ങുന്ന നദി പീരുമേടിലെത്തുമ്പോഴേക്കും ഒരു നീരൊഴുക്കിന്റെ രൂപം പ്രാപിക്കുന്നു. പീരുമേട് മുതലെങ്കിലും ഈ വെള്ളച്ചാലിനെ അഴുതയാർ എന്നു വിളിക്കപ്പെടുന്നു. പിന്നീട് ജനവാസമില്ലാത്ത പ്രദേശങ്ങളിലൂടെ ഒഴുകുന്ന നദി കാഞ്ഞിരപ്പള്ളി താലൂക്കിൽ പെടുന്ന കുഴിമാവിൽ വെച്ച് വീണ്ടും ജനവാസപ്രദേശങ്ങളിൽ എത്തുന്നു. തുടർന്ന് അഴുതയിലൂടെ, മൂക്കൻപെട്ടിയിലെത്തുന്ന നദി കണമലയിൽ വെച്ച് പമ്പാനദിയിൽ പതിക്കുന്നു.

ശബരിമലയുമായുള്ള ബന്ധം

തിരുത്തുക

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത ഉപയോഗിക്കുന്ന ഭക്തർ കാളകെട്ടി ക്ഷേത്രത്തിൽ നിന്നും അഴുതയിൽ എത്തി അഴുതയാർ മുറിച്ചുകടക്കുന്നു. കന്നിഅയ്യപ്പന്മാർ അഴുതയാറ്റിൽ നിന്നും ഉരുളൻ കല്ലുകൾ പെറുക്കിയെടുത്ത് പരമ്പരാഗത കാനനപാതയിലെ അടുത്ത പ്രധാനപ്പെട്ട സ്ഥലമായ കല്ലിടാംകുന്നിൽ നിക്ഷേപിക്കണം എന്നു വിശ്വസിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=അഴുതയാർ&oldid=2832735" എന്ന താളിൽനിന്ന് ശേഖരിച്ചത്