കുണ്ടള അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിൽ ദേവികുളം പഞ്ചായത്തിൽ മൂന്നാർ - ടോപ് സ്റ്റേഷൻ റൂട്ടിൽ കുണ്ടളയിൽ പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിൽ പള്ളിവാസൽ ജലവൈദ്യുതപദ്ധതി[1],[2] ഭാഗമായി നിർമിച്ച അണക്കെട്ടാണ് കുണ്ടള അണക്കെട്ട്[3]. മൂന്നാറിൽ നിന്നും 20 കിലോമീറ്റർ ദൂരത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[4]. മൂന്നാറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്[5]. മൂന്നാർ ടോപ് സ്റ്റേഷൻ വഴിയിലാണ് കുണ്ടള ഡാം സ്ഥിതിചെയ്യുന്നത്.
കുണ്ടള അണക്കെട്ട് | |
---|---|
സ്ഥലം | കുണ്ടള, മൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°8′36.75″N 77°11′54.8″E / 10.1435417°N 77.198556°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1947 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | മുതിരപ്പുഴ |
ഉയരം | 46.94 മീ (154 അടി) |
നീളം | 259 മീ (850 അടി) |
സ്പിൽവേകൾ | 5 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 183.95 M3/Sec |
റിസർവോയർ | |
Creates | കുണ്ടള റിസർവോയർ |
ആകെ സംഭരണശേഷി | 7,790,000 ഘന മീറ്റർ (275,000,000 cu ft) |
ഉപയോഗക്ഷമമായ ശേഷി | 7,650,000 ഘന മീറ്റർ (270,000,000 cu ft) |
പ്രതലം വിസ്തീർണ്ണം | 0.465 ഹെക്ടർ (1.15 ഏക്കർ) |
Power station | |
Operator(s) | KSEB |
Commission date | 1942 Phase 1 - 1951 Phase 2 |
Turbines | 3 x 5 Megawatt , 3 x 7.5 Megawatt (Pelton-type) |
Installed capacity | 37.5 MW |
Annual generation | 284 MU |
പള്ളിവാസൽ പവർ ഹൗസ് |
പാമ്പാടുംചോല ദേശിയോദ്യാനം [6] , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം [7] ,മീശപ്പുലിമല [8] എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതിനടുത്താണ്
വൈദ്യുതി ഉത്പാദനം
തിരുത്തുകകെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി 1942 ഫെബ്രുവരി 10 നു 4.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 13.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയിൽ നിലവിൽ വന്നു . 1951 മാർച്ച് 7ന് 7.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ കൂടി കമ്മീഷൻ ചെയ്തു . 2001 ൽ പദ്ധതി നവീകരിച്ചു 36 മെഗാവാട്ടിൽ നിന്ന് 37.5 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 158 MU ആണ് [9].
ചിത്രശാല
തിരുത്തുക-
ഡാമിന്റെ മറുപുറം
-
ഡാമിൽ നിന്നും വെള്ളം കൊണ്ടുപോകുന്നു
-
കുണ്ടള ഡാമിലെ ബോട്ടിംഗ്
-
ബോട്ടുകൾ
-
പ്രത്യേകതരം ബോട്ട്
-
ഡാമിന്റെ ഷട്ടർ തുറക്കാനുള്ള വാൽവുകൾ
-
ബോട്ടിംഗ് സമയങ്ങൾ.
-
കുണ്ടള തടാകം
-
സേതുപാർവ്വതിപുരം ഡാം - കുണ്ടള ഡാം
കൂടുതൽ കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "Pallivasal Hydroelectric Project JH01239-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "PALLIVASAL HYDRO ELECTRIC PROJECT -". www.kseb.in. Archived from the original on 2018-02-03. Retrieved 2018-10-21.
- ↑ "Kundala(Eb) Dam D03457 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kundala Dam". Archived from the original on 2010-12-22. Retrieved 2011-10-22.
- ↑ "Kundala Dam -". www.keralatourism.org.
- ↑ "Pampadum Shola Nnational Park -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-24.
- ↑ "Kurinjimala Sanctuary -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-24.
- ↑ "meesapulimala-". :www.youtube.com.
- ↑ "Pallivasal Power House PH01246-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]