പമ്പ അണക്കെട്ട്
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പ നദിയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് പമ്പാ അണക്കെട്ട്.[1] ശബരിഗിരി ജലവൈദ്യുതപദ്ധതി[2] [3]യുടെ ഭാഗമായി 1967-ലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. തൊട്ടടുത്തുള്ള കക്കി അണക്കെട്ടുമായി 3.21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട് . 281 മീറ്റർ നീളവും 57.2 മീറ്റർ ഉയരവുമുള്ള അണക്കെട്ട് സമുദ്രനിരപ്പിൽനിന്നും 981.45 മീറ്റർ ഉയരെയാണ് സ്ഥിതി ചെയ്യുന്നത്. പമ്പാ, കക്കി ഡാമുകളിൽ സംഭരിക്കുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ശബരിഗിരി പവർഹൗസിൽ എത്തിക്കുന്നത്. റാന്നി - ആങ്ങമൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം, അപ്പർ മൂഴിയാർ , കക്കി, ആനത്തോട്, പമ്പ,മീനാർ,കുള്ളാർ,ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത്.പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വന മേഖലയിലാണ് അണക്കെട്ടു സ്ഥിതി ചെയ്യുന്നത്.
പമ്പാ അണക്കെട്ട് | |
---|---|
സ്ഥലം | റാന്നി,പത്തനംതിട്ട ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°23′25.7064″N 77°9′35.3628″E / 9.390474000°N 77.159823000°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1967 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പമ്പാനദി |
ഉയരം | 57.2 മീ (188 അടി) |
നീളം | 281 മീ (922 അടി) |
സ്പിൽവേകൾ | 6 |
സ്പിൽവേ ശേഷി | 912 M3/Sec |
റിസർവോയർ | |
Creates | പമ്പാ റിസർവോയർ |
ആകെ സംഭരണശേഷി | 39,250,000 ഘന മീറ്റർ (1.386×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 31,180,000 ഘന മീറ്റർ (1.101×109 cu ft) |
Catchment area | 90.88 Sq. Km. |
Power station | |
Operator(s) | KSEB |
Commission date | 1967 |
Turbines | 6 x 50 Megawatt (Pelton-type) |
Installed capacity | 300 MW |
Annual generation | 1338 MU |
ശബരിഗിരി ജലവൈദ്യുതപദ്ധതി |
വൈദ്യുതി ഉത്പാദനം
തിരുത്തുകശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4] .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു. തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .
ചിത്രശാല
തിരുത്തുക-
പമ്പ അണക്കെട്ട്, ദൂരക്കാഴ്ച
കൂടുതൽ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Pamba(Eb) Dam D02918-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Sabarigiri Power House PH01244 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]