വാളയാർ അണക്കെട്ട്
കേരളത്തിലെ അണക്കെട്ട്
കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാത 47യിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാളയാറിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ വാളയാർ പുഴയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് വാളയാർ അണക്കെട്ട് .1956-ൽ ആണ് പൂർത്തിയായത്[1][2]. വാളയാർ ജലസേചന പദ്ധതി[3] , [4]ക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .പാലക്കാടിന്റെ ജലസേചനത്തിൽ വാളയാർ ഡാം ഒരു വലിയ പങ്കു വഹിക്കുന്നു[5]. മലബാർ സിമന്റ്സ് തുടങ്ങിയ പല വ്യവസായങ്ങളും ദൈനംദിന ജലലഭ്യതയ്ക്ക് വാളയാർ ഡാമിനെ ആശ്രയിക്കുന്നു.
വാളയാർ അണക്കെട്ട് | |
വാളയാർ അണക്കെട്ട് | |
നദി | വാളയാർ |
---|---|
Creates | വാളയാർ റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | വാളയാർ,പാലക്കാട് ജില്ല, കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് ,കേരള സർക്കാർ |
നീളം | 1478 m |
ഉയരം | 30.48 m |
തുറന്നു കൊടുത്ത തീയതി | 1956 |
റിസർവോയർ വിവരങ്ങൾ | |
സംഭരണ ശേഷി | 18.4 Million cubic meter |
സംഭരണ പ്രദേശ വീസ്തീർണ്ണം | 106.35 sq. km |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°50′17.52″N 76°51′13.3632″E / 10.8382000°N 76.853712000°E |
വാളയാർ ജലസേചന പദ്ധതി |
ചിത്രശാല
തിരുത്തുക-
മുകൾ ഭാഗം
-
മുൻ ഭാഗം.
കൂടുതൽ കാണുക
തിരുത്തുക
അവലബം
തിരുത്തുകWalayar Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Walayar Gap". Archived from the original on 2011-04-05. Retrieved 2011-11-01.
- ↑ "About: Walayar Dam". Archived from the original on 2010-11-22. Retrieved 2011-11-01.
- ↑ "Walayar Medium Irrigation Project JI02681-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "WALAYAR IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2020-07-26. Retrieved 2018-10-01.
- ↑ Dams in Kerala