പൊന്മുടി അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ പൊന്മുടിയിൽ പെരിയാറിന്റെ കൈവഴിയായ പന്നിയാർ പുഴക്ക് കുറുകെ നിർമിച്ച ഒരു അണക്കെട്ടാണ് പൊന്മുടി അണക്കെട്ട്.[1] 294 മീറ്റർ നീളവും 59 മീറ്റർ ഉയരവും ഉണ്ട് ഈ അണക്കെട്ടിന് .
പൊന്മുടി അണക്കെട്ട്. | |
---|---|
സ്ഥലം | കൊന്നത്തടി,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°57′36.936″N 77°3′23.742″E / 9.96026000°N 77.05659500°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1963 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പന്നിയാർ |
ഉയരം | 59 m (194 ft) |
നീളം | 294 m (965 ft) |
സ്പിൽവേകൾ | 3 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 1416.3 M3/Sec |
റിസർവോയർ | |
Creates | പൊന്മുടി റിസർവോയർ |
ആകെ സംഭരണശേഷി | 51,540,000 cubic metres (1.820×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 47,400,000 cubic metres (1.67×109 cu ft) |
പ്രതലം വിസ്തീർണ്ണം | 278.9 hectares (689 acres) |
Power station | |
Operator(s) | KSEB |
Commission date | 1964 |
Turbines | 2 x 16.2 Megawatt (Francis-type) |
Installed capacity | 32.4 MW |
Annual generation | 158 MU |
പന്നിയാർ പവർ ഹൗസ് |
വൈദ്യുതി ഉത്പാദനം
തിരുത്തുകഅണക്കെട്ടിലെ വെള്ളം 3,066 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ ഒഴുകി 1.7 മീറ്റർ വ്യാസമുള്ള രണ്ട് പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെള്ളത്തൂവലിൽ മുതിരപ്പുഴക്ക് ഇടതുവശം കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്തുള്ള പന്നിയാർ പവർ ഹൗസിൽ എത്തിച്ച് 15 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.1964 ജനുവരി 26 ന് കെ.എസ്.ഇ.ബിയുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു. വാർഷിക ഉൽപ്പാദനം 158 MU ആണ്. 2003 ൽ പദ്ധതി നവീകരിച്ചു 30 മെഗാവാട്ടിൽ നിന്ന് 32.4 മെഗാവാട്ടായി ഉയർത്തി. [2] [3][4]
ദുരന്തം
തിരുത്തുക2007 സെപ്റ്റംബർ 17 നു നടന്ന ഒരു വലിയ ദുരന്തത്തിൽ പെൻസ്റ്റോക്ക് വാൽവുകളിൽ ഒന്ന് പൊട്ടി 7 പേർ കൊല്ലപ്പെടുകയും 15 വീടുകൾ നശിക്കുകയും 150 ഏക്കർ (61 ഹെക്ടർ) കൃഷിനാശവും ഉണ്ടായി [5][6] [7] [8]കേടായ വാൽവ് 2009 ൽ പുനർ നിർമ്മിക്കപ്പെട്ടു [9]
കൂടുതൽ കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "Ponmudi(Eb) Dam D03300 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Panniyar Hydroelectric Project JH01234 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Panniyar Power House PH01241-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "PANNIYAR POWER STATION-". www.kseb.in.
- ↑ "Panniyar Penstock Pipe Bursts -". www.thehindu.com.
- ↑ "Panniyar Penstock Pipe Bursts-". www.youtube.com.
- ↑ "Wayback Machine" (PDF). 2015-05-24. Archived from the original on 2015-05-24. Retrieved 2021-07-07.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Idukki dam pipe burst: Toll rises to 4". Retrieved 2021-07-07.
- ↑ "PWD Public Site". 2010-12-01. Archived from the original on 2010-12-01. Retrieved 2021-07-07.
{{cite web}}
: CS1 maint: bot: original URL status unknown (link)