കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിൽ നിർമിച്ച ഒരു അണക്കെട്ടാണ് മൂന്നാർ ഹെഡ്‍വർക്സ് ഡാം (സർ സി പി  രാമസ്വാമി അയ്യർ ഹെഡ് വർക്സ് അണക്കെട്ട്)[1]. ഈ അണക്കെട്ടാണ് കുണ്ടള ,മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ  നിന്നും വരുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിച്ചു പള്ളിവാസൽ ജലവൈദ്യുതപദ്ധതിയിലേക്കു വിടുന്നത് [2],[3].

മൂന്നാർ ഹെഡ്വ്ർക്സ് അണക്കെട്ട്
മൂന്നാർ ഹെഡ്വ്ർക്സ് അണക്കെട്ട്
സ്ഥലംമൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°4′5.16″N 77°4′1.2″E / 10.0681000°N 77.067000°E / 10.0681000; 77.067000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1944
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിമുതിരപ്പുഴ
റിസർവോയർ
Createsമുതിരപ്പുഴ
Power station
Operator(s)KSEB
Commission date1942 Phase 1 - 1951 Phase 2
Turbines3 x 5 Megawatt , 3 x 7.5 Megawatt (Pelton-type)
Installed capacity37.5 MW
Annual generation284 MU
പള്ളിവാസൽ പവർ ഹൗസ്

വൈദ്യുതി ഉത്പാദനം തിരുത്തുക

കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി 1942 ഫെബ്രുവരി 10 നു 4.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 13.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയിൽ നിലവിൽ വന്നു . 1951 മാർച്ച് 7ന് 7.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ കൂടി കമ്മീഷൻ ചെയ്തു . 2001 ൽ പദ്ധതി നവീകരിച്ചു 36 മെഗാവാട്ടിൽ നിന്ന് 37.5 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 158 MU ആണ് [4].

കൂടുതൽ കാണുക തിരുത്തുക


അവലംബങ്ങൾ തിരുത്തുക

  1. "RA Head Work Munnar B01012-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Pallivasal Hydroelectric Project JH01239-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "PALLIVASAL HYDRO ELECTRIC PROJECT -". www.kseb.in.
  4. "Pallivasal Power House PH01246-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മൂന്നാർ_ഹെഡ്‍വർക്സ്&oldid=3641638" എന്ന താളിൽനിന്ന് ശേഖരിച്ചത്