ശിരുവാണി നദി
ശിരുവാണി പുഴ കേരളത്തിലെ പാലക്കാട് ജില്ല അട്ടപ്പാടി താലൂക്കിലൂടെ ഒഴുകുന്ന ഒരു പ്രധാനനദിയാണ് . ഭവാനി നദിയുടെ പോഷകനദിയാണിത്.[1]. ശിരുവാണിപുഴ കാവേരി പുഴയുടെ പോഷകനദിയായി തമിഴ്‌നാട്ടിലേക്ക് ഒഴിക്കുന്നു . വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ശിരുവാണി അണക്കെട്ടും ശിരുവാണി വെള്ളച്ചാട്ടവും ഇവിടെ സ്ഥിതിചെയ്യുന്നു. ബനൻ കോട്ടയ്ക്കടുത്താണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ബനൻ കോട്ടയും ശിരുവാണി വെള്ളച്ചാട്ടവും കോയമ്പത്തൂർ നഗരത്തിൽ നിന്ന് 15-25 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
അണക്കെട്ട്
തിരുത്തുകസംസ്ഥാനത്തെ ജലവിതരണത്തിനുവേണ്ടി കാവേരി ട്രിബൂണലിന്റെ നിയന്ത്രണത്തിൽ 2012-ൽ കേരളാഗവൺമെന്റ് ചെറിയ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചു. കോയമ്പത്തൂർ നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടേക്കാമെന്ന് ഭയന്ന് ഈ പദ്ധതിയെ തമിഴ്നാട് എതിർക്കുകയുണ്ടായി. ഭവാനി നദി യിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയാനിടയായാൽ ഈറോഡിലെയും തിരുപൂർ ജില്ലയിലെയും കൃഷി നശിക്കുമെന്നവർ ഭയന്നു.[2][3]കേരളത്തിലൂടെ മാത്രംഒഴുകുന്ന ശിരുവാണി നദിയിലെ ജലം തമിഴ്നാടിന് വേണമെന്ന തർക്കവുമായി തമിഴ്നാട് സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിലെത്തി[4][5]
ശിരുവാണിയിലെ ജലം ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള അനുവാദം കേരളത്തോട് തമിഴ്‌നാട് ചോദിച്ചിരുന്നു. 1973-ലെ ശിരുവാണി കരാർപ്രകാരം ഭവാനിപ്പുഴയിൽനിന്നും 2.5 ടിഎംസി അടി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ട്.
അവലംബം
തിരുത്തുക- ↑ "Human chain formed against Kerala's plan to build dam on River Siruvani". NDTV. 26 June 2012. Retrieved 2012-06-28.
- ↑ "Human chain slams Kerala move for dam". The Hindu. 2012-06-26. Retrieved 2012-06-28.
- ↑ "Kerala plans dam across Siruvani". The Hindu. Thiruvananthapuram. 2012-06-10. Retrieved 2012-06-28.
- ↑ "Tamil Nadu to take Kerala dam plan on Siruvani to Supreme Court: Minister". Times of India. Coimbatore. 26 June 2012. Retrieved 28 June 2012.
- ↑ "Tamil Nadu will move SC if Kerala goes ahead with Siruvani dam plan". Times of India. Coimbatore. 25 June 2012. Retrieved 28 June 2012.