റാന്നി താലൂക്ക്
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
റാന്നി | |
അപരനാമം: റാനി | |
9°13′N 76°28′E / 9.22°N 76.46°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
ഭരണസ്ഥാപനം(ങ്ങൾ) | താലൂക്ക് |
പഞ്ചായത്ത് അധികാരി | |
' | |
' | |
വിസ്തീർണ്ണം | 1004ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 207,782 |
ജനസാന്ദ്രത | 207/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
689673 +04735 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പമ്പ |
പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് റാന്നി താലൂക്ക്. മലയോര പ്രദേശമായ[1] റാന്നി പമ്പയുടെ തീരങ്ങളിൽ ഒന്നാണ്. പത്തനംതിട്ടയിൽ നിന്നും ഏകദേശം 14 കി മീ ദൂരത്താണ് റാന്നി. പുനലൂർ - മൂവാറ്റുപുഴ ഹൈവെ ഇതുവഴി കടന്നു പോകുന്നു. റാന്നിയിൽ നിന്ന് 62 കി.മി. അകലെയാണ് സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല. [2] റാന്നിയുടെ അതിരുകൾ മിക്കവയും വന പ്രദേശമാണ്. നൈസ്സർഗിക കാലാവസ്ഥ നിലനിർത്തുവാൻ ഇത് വളരെ അധികം സഹായിക്കുന്നു.
റബ്ബർ, കൊക്കകായ, നാളികേരം എന്നിവയുടെ കൃഷിയും വിപണനവുമാണ് ഇവിടത്തെ സമ്പദ് വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്. 1983 ആഗസ്റ്റ് ഒന്നിനാണ് താലൂക്ക് രൂപീകരിച്ചത്. രൂപികരിച്ചിട്ട് 33 വർഷമായി.
[3]
സ്ഥാനം
തിരുത്തുകറാന്നി സ്ഥിതി ചെയ്യുന്നത് 9°23′N 76°49′E / 9.38°N 76.81°E ആണ്. റാന്നിയുടെ തുംഗത 131 m (433 ft) സമുദ്ര നിരപ്പിന് മുകളിൽ ആണ് .[4] പമ്പയുടെ ഇരുവശങ്ങളിലായി ഭൂപ്രദേശം പരന്നു കിടക്കുന്നു. സെൻസസ് ഇന്ത്യ പ്രകാരം, ഭൂപ്രദേശം 1,004.61 ച. �കിലോ�ീ. (387.88 ച മൈ).[5] മുഴുവനും, ഇതിൽ 708 ച. �കിലോ�ീ. (273.36 ച മൈ) അല്ലെങ്കിൽ 70% വനപ്രദേശമാണ്.[6].
പ്രധാനപ്പെട്ട സ്ഥലങ്ങൾ
തിരുത്തുകറാന്നി അങ്ങാടി, ചിറ്റാർ, റാന്നി പഴവങ്ങാടി, റാന്നി പെരുന്നാട് , അയിരൂർ, കൊല്ലമുള, വടശ്ശേരിക്കര,അത്തിക്കയം, ചേത്തക്കൽ, ചെറുകോൽ
ഗതാഗതം
തിരുത്തുകപത്തനംതിട്ടയിൽ നിന്നും കെ.എസ്.ആർ.ടി.സി.യും പ്രൈവറ്റ് ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ നിന്നും കുമ്പഴ വഴിയും മൈലപ്രാ വഴിയും കോഴഞ്ചേരി വഴിയും റാന്നിയിലെത്താം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. റാന്നിയിൽ ഒരു കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും കോഴഞ്ചേരി, തിരുവല്ല, എരുമേലി, കോട്ടയം, കട്ടപ്പന, കുമിളി, തിരുവനന്തപുരം, ത്രിശൂർ, കണ്ണൂർ, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ബസ്സുകളുണ്ട്.
ഭാഗമായ പഞ്ചായത്തുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
- ↑ http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
- ↑ http://www.deshabhimani.com/news/kerala/news-pathanamthittakerala-31-07-2016/579015
- ↑ http://www.fallingrain.com/world/IN/13/Rani.html
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-01-07. Retrieved 2009-09-18.
- ↑ http://www.censusindia.gov.in
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-01-18.
- ↑ http://www.lsg.kerala.gov.in/pages/lb_general_info.php?intID=5&ID=397&ln=ml