കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിക്ക് സമീപം തെക്കുംകര പഞ്ചായത്തിൽ വിരുപ്പാക്കയിൽ കേച്ചേരി പുഴ (ആളൂർ പുഴ)യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്[1].[അവലംബം ആവശ്യമാണ്] , വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ട്
അണക്കെട്ടിന്റെ ഒരു ദൃശ്യം
നദി കേച്ചേരിപ്പുഴ
Creates വാഴാനി റിസർവോയർ
സ്ഥിതി ചെയ്യുന്നത് വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 792.48 m
തുറന്നു കൊടുത്ത തീയതി 1962
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°38′10.554″N 76°18′26.3628″E / 10.63626500°N 76.307323000°E / 10.63626500; 76.307323000
വാഴാനി ജലസേചനപദ്ധതി

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. വാഴാനി ജലസേചനപദ്ധതി[2] ,[3] ,[4] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു. [5]

ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി - വാഴാനി  വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു[6],[7].

ചിത്രശാല തിരുത്തുക

കൂടുതൽ കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Vazhany(Id) Dam D03060-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Vazhani Medium Irrigation Project JI02680-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "VAZHANI IRRIGATION PROJECT-". www.idrb.kerala.gov.in. മൂലതാളിൽ നിന്നും 2020-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-02.
  4. "Vazhani Scheme -". www.irrigation.kerala.gov.in.
  5. "Chief Engineer (Projects-II)". Kerala Government. മൂലതാളിൽ നിന്നും 2010-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-28.
  6. "Peechi Vazhani Wildlife Sanctuary -". www.forest.kerala.gov.in.
  7. "Peechi-Vazhani Wildlife Sanctuary -". www.keralatourism.org.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=3966410" എന്ന താളിൽനിന്ന് ശേഖരിച്ചത്