കേരളത്തിലെ ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ കല്ലാർകുട്ടിയിൽ നേര്യമംഗലം ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി പെരിയാർ നദിയുടെ പോഷകനദിയായ മുതിരപ്പുഴയാറിൽ നിർമിച്ചിട്ടുള്ള ഒരു അണക്കെട്ടാണ് കല്ലാർകുട്ടി അണക്കെട്ട്.[1][2][3] അടിമാലി-രാജക്കാട് റോഡ് ഈ റിസെർവോയിന് മധ്യത്തിലൂടെ നിർമിച്ച പാലത്തിലൂടെയാണ്.

കല്ലാർകുട്ടി അണക്കെട്ട്
അണക്കെട്ടു തുറന്നു വെള്ളം ഒഴുക്കി വിടുന്ന ദൃശ്യം
സ്ഥലംകല്ലാർകുട്ടി, ഇടുക്കി ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°58′48.2052″N 77°0′5.3892″E / 9.980057000°N 77.001497000°E / 9.980057000; 77.001497000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1962
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിമുതിരപ്പുഴ
ഉയരം43 m (141 ft)
നീളം182.88 m (600 ft)
സ്പിൽവേകൾ5
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി1982.4 M3/Sec
റിസർവോയർ
Creates കല്ലാർകുട്ടി റിസർവോയർ
ആകെ സംഭരണശേഷി6,880,000 cubic metres (243,000,000 cu ft)
ഉപയോഗക്ഷമമായ ശേഷി6,510,000 cubic metres (230,000,000 cu ft)
പ്രതലം വിസ്തീർണ്ണം0.648 hectares (1.60 acres)
Power station
Operator(s)KSEB
Commission date1961
Turbines3 x 17.55 Megawatt (Francis-type)
Installed capacity52.65 MW
Annual generation237 MU
നേര്യമംഗലം പവർ ഹൗസ്
A beautiful view of Kallarkutty

വൈദ്യുതി ഉത്പാദനം തിരുത്തുക

ചെങ്കുളം അണക്കെട്ടിന്റെ പവർഹൗസിൽ നിന്നും പുറന്തള്ളുന്ന ജലവും മുതിരപ്പുഴയാറിലെ ജലവും ഇവിടെ തടഞ്ഞു നിർത്തി ലോവർ പെരിയാർ അണക്കെട്ടിന് മുകളിലായി പനംകുട്ടിക്ക് സമീപമുള്ള നേര്യമംഗലം പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 15 മെഗാവാട്ട്‌ ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 45 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1961 ജനുവരി 27-നു നിലവിൽ വന്നു. 2006-ൽ പദ്ധതി നവീകരിച്ചു 45 മെഗാവാട്ടിൽ നിന്ന് 52.65 മെഗാവാട്ടായി ഉയർത്തി. നിലവിൽ വാർഷിക ഉൽപ്പാദനം 237 MU ആണ് [4] 2008 മേയ് 27-ൽ 25 മെഗാവാട്ട്‌ ശേഷി ഉള്ള നേര്യമംഗലം എക്സ്റ്റൻഷൻ പദ്ധതി കൂടി നിലവിൽ വന്നു. ഈ പദ്ധതിയിലെ വാർഷിക ഉൽപ്പാദനം 58.27 MU ആണ്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Kallarkutty(Eb) Dam D03230-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "NERIAMANGALAM POWER STATION -". www.kseb.in.
  3. "Neriyamangalam Hydroelectric Project JH01233 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Neriyamangalam Power House PH01240-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]