കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴിക്കു സമീപം  മൂഴിയാറിൽ റാന്നി വനമേഖലയിൽ പമ്പാനദിയുടെ പോഷകനദിയായ കക്കാട്ടാറിൽ ശബരിഗിരി പവർഹൗസിനു താഴെ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം[1] കക്കാട് ജലവൈദ്യുതപദ്ധതി [2][3]യുടെ ഭാഗമായി 1990-ലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. ശബരിഗിരി പവർ ഹൗസിൽ നിന്ന് പുറത്തേക്കു വിടുന്ന വെള്ളവും കക്കാട്ടാറിലെ വെള്ളവും ഇവിടെ  അണകെട്ടി കക്കാട് പവർ ഹൗസിൽ എത്തിക്കുന്നു[4]റാന്നി- ആങ്ങമൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം, അപ്പർ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, മീനാർ, കുള്ളാർ, ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസുംസ്ഥിതി ചെയ്യുന്നത്.

അപ്പർമൂഴിയാർ സ്പിൽവേ അണക്കെട്ട്
സ്ഥലംറാന്നി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°18′28″N 77°03′56″E / 9.30778°N 77.06556°E / 9.30778; 77.06556
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1990
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികക്കാട്ടാർ
ഉയരം34.17 മീ (112 അടി)
നീളം176.5 മീ (579 അടി)
സ്പിൽവേകൾ3
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി216.65 M3/Sec
റിസർവോയർ
Creates അപ്പർ മൂഴിയാർ റിസർവോയർ
Power station
Operator(s)KSEB
Commission date1999
Turbines2 x 25 Megawatt (Francis -type)
Installed capacity50 MW
Annual generation262 MU
കക്കാട് പവർ ഹൗസ്

വൈദ്യുതി ഉത്പാദനം

തിരുത്തുക

കക്കാട് ജലവൈദ്യുതപദ്ധതിയിൽ 25 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [5] .വാർഷിക ഉൽപ്പാദനം 262 MU ആണ്.1999 സെപ്റ്റംബർ 16 ന് യന്ത്രം കമ്മീഷൻ ചെയ്തു.

കൂടുതൽ കാണുക

തിരുത്തുക
  1. "Upper Moozhiyar Spillway Dam D03445-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kakkad Hydroelectric Project JH01238-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "KAKKAD HYDRO ELECTRIC PROJECT-". www.kseb.in.
  4. "Heavy rain: Moozhiyar dam shutters opened". Archived from the original on 2008-09-06. Retrieved 2018-09-24.
  5. "Kakkad Hep Power House PH01245 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]