കുളമാവ് അണക്കെട്ട്

ഇടുക്കി ജലവൈദ്യുതപദ്ധതിയിൽപ്പെടുന്ന ഒരു അണക്കെട്ട്

കേരളത്തിലെ ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തിലെ കുളമാവിൽ പെരിയാർ നദിക്കു കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് കുളമാവ് അണക്കെട്ട്[1] വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശ്യം. 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതി[2] [3][4] ഉദ്ഘാടനം ചെയ്തു. ഇടുക്കി അണക്കെട്ടിന്റെ തെക്കുഭാഗത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം. തൊടുപുഴയിൽനിന്നും ഇടുക്കിയിലേക്കുള്ള പ്രധാന പാത ഈ അണക്കെട്ടിനു മുകളിലൂടെയാണ്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭ വൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.[5][6]

കുളമാവ് അണക്കെട്ട്
കുളമാവ് അണക്കെട്ട്
കുളമാവ് അണക്കെട്ട് is located in India
കുളമാവ് അണക്കെട്ട്
കുളമാവ് അണക്കെട്ട് is located in Kerala
കുളമാവ് അണക്കെട്ട്
കുളമാവ് അണക്കെട്ട് is located in Tamil Nadu
കുളമാവ് അണക്കെട്ട്
Location of കുളമാവ് അണക്കെട്ട് in India#India Kerala#India Tamil Nadu
സ്ഥലംകുളമാവ്, ഇടുക്കി ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°48′10.59″N 76°53′9.46″E / 9.8029417°N 76.8859611°E / 9.8029417; 76.8859611
പ്രയോജനംവൈദ്യുതി നിർമ്മാണം
നിലവിലെ സ്ഥിതിOperational
നിർമ്മാണം പൂർത്തിയായത്1977
ഉടമസ്ഥതKSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
Type of damGravity & Masonry
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപെരിയാർ
ഉയരം100 മീ (328 അടി)
നീളം385 മീ (1,263 അടി)
Dam volume450,000 m3 (16,000,000 cu ft)
സ്പിൽവേ തരംUnGated
റിസർവോയർ
Createsഇടുക്കി റിസെർവോ
ആകെ സംഭരണശേഷി55.5 km³
ഉപയോഗക്ഷമമായ ശേഷി1,460×10^6 m3 (1,183,641 acre⋅ft)
Inactive capacity536×10^6 m3 (434,542 acre⋅ft)
Catchment area649.3 കി.m2 (251 ച മൈ)
പ്രതലം വിസ്തീർണ്ണം60 കി.m2 (23 ച മൈ)
Power station
Commission date1975
Turbines6 x 130 Megawatt (Pelton-type)
Installed capacity780 MW
Annual generation2398 MU
മൂലമറ്റം പവർ ഹൗസ്

പ്രത്യേകത

തിരുത്തുക

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.

വൈദ്യുതി ഉത്പാദനം

തിരുത്തുക

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 2398 MU ആണ്. 1976 ൽ മൂന്നു ടർബൈനുകളും 1986ൽ മറ്റു മൂന്നു ടർബൈനുകളും കമ്മീഷൻ ചെയ്തു.

കൂടുതൽ കാണുക

തിരുത്തുക
  1. "Kulamavu(Eb) Dam D03334 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Idukki Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-11-03. Retrieved 2018-10-11.
  6. "Idukki Wildlife Sanctuary -". www.keralatourism.org.

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുളമാവ്_അണക്കെട്ട്&oldid=4026424" എന്ന താളിൽനിന്ന് ശേഖരിച്ചത്