ഇടമലയാർ അണക്കെട്ട്

കേരളത്തിലെ എറണാകുളം ജില്ലയിലെ അണക്കെട്ട്

കേരളത്തിലെ എറണാകുളം ജില്ലയിൽ ഇടമലയാർ ഫോറെസ്റ് ഡിവിഷനിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ ഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ നിർമിച്ച അണക്കെട്ടാണ് അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്.[1] 1985ൽ ഇടമലയാർ ജല വൈദ്യുത പദ്ധതി[2][3]യുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിനു 373 മീറ്റർ നീളവും 102 മീറ്റർ ഉയരവുമുണ്ട്.

ഇടമലയാർ അണക്കെട്ട്
ഇടമലയാർ അണക്കെട്ട്
സ്ഥലംകുട്ടമ്പുഴ, കോതമംഗലം, എറണാകുളം ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം10°13′17.0904″N 76°42′22.68″E / 10.221414000°N 76.7063000°E / 10.221414000; 76.7063000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1985
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിഇടമലയാർ/പെരിയാർ
ഉയരം102 മീ (335 അടി)
നീളം373 മീ (1,224 അടി)
സ്പിൽവേകൾ4
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി3012.8 M3/Sec
റിസർവോയർ
Creates ഇടമലയാർ റിസർവോയർ
ആകെ സംഭരണശേഷി1,089,800,000 ഘന മീറ്റർ (3.849×1010 cu ft)
ഉപയോഗക്ഷമമായ ശേഷി1,017,800,000 ഘന മീറ്റർ (3.594×1010 cu ft)
പ്രതലം വിസ്തീർണ്ണം28.3 ഹെക്ടർ (70 ഏക്കർ)
Power station
Operator(s)KSEB
Commission date1987
Turbines2 x 37.5 Megawatt (Francis-type)
Installed capacity75 MW
Annual generation380 MU
ഇടമലയാർ പവർ ഹൗസ്


Idamalayar dam

വൈദ്യുതി ഉത്പാദനം

തിരുത്തുക

ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള ഇടമലയാർ പവർ ഹൗസിലേക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 37.5 മെഗാവാട്ട്‌ ശേഷി 2 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1987 മാർച്ച് 2 നു നിലവിൽ വന്നു .75 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. നിലവിൽ വാർഷിക ഉൽപ്പാദനം 380 MU ആണ് [4].

കൂടുതൽ കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Idamalayar(Eb) Dam D03183 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Idamalayar Hydroelectric Project JH01158-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "IDAMALAYAR HYDRO ELECTRIC PROJECT-". www.kseb.in.
  4. "Idamalayar Power House PH01167-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇടമലയാർ_അണക്കെട്ട്&oldid=3624789" എന്ന താളിൽനിന്ന് ശേഖരിച്ചത്