പെരിങ്ങൽക്കുത്ത് അണക്കെട്ട്

അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൽപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി [2] ,[3] യുടെ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ പെരിങ്ങൽകുത്ത് അണക്കെട്ട്[4] അഥവാ പൊരിങ്ങൽകുത്ത് അണക്കെട്ട്. 1957-ലാണ് ഇത് പൂർത്തിയായത്. ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റർ നീളവും 36.9 മീറ്റർ ഉയരവും ഉണ്ട്[5]. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്[6]. 1949 മേയ് 20-ന് കൊച്ചി രാജാവ് രാമവർമ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിർ‌വഹിച്ചത്. അന്ന് ആരംഭിച്ച നിർമ്മാണജോലികൾ 1957 മേയ് 15-ന് പൂർത്തിയായി. 399 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവായ മൊത്തം തുക.[5]

പെരിങ്ങൽകുത്ത് അണക്കെട്ട്
പെരിങ്ങൽകുത്ത് അണക്കെട്ട്
സ്ഥലംവാഴച്ചാൽ , തൃശ്ശൂർ, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം10°18′55.3644″N 76°38′4.2432″E / 10.315379000°N 76.634512000°E / 10.315379000; 76.634512000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1957
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിചാലക്കുടി പുഴ
ഉയരം51.8 m (170 ft)
നീളം365.76 m (1,200 ft)
സ്പിൽവേകൾ8
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി2266 M3/Sec
റിസർവോയർ
Creates പെരിങ്ങൽകുത്ത് റിസർവോ
ആകെ സംഭരണശേഷി32,000,000 cubic metres (1.1×109 cu ft)
ഉപയോഗക്ഷമമായ ശേഷി30,300,000 cubic metres (1.07×109 cu ft)
പ്രതലം വിസ്തീർണ്ണം2.85 hectares (7.0 acres)
Power station
Operator(s)KSEB
Commission date1961
Turbines4 x 9 Megawatt (Francis-type) 1 x 16 Megawatt (Francis-type)
Installed capacity36 MW + 16 MW
Annual generation191 MU + 38 MU
പെരിങ്ങൽക്കുത്ത് പവർ ഹൗസ്

അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

വൈദ്യുതി ഉത്പാദനം

തിരുത്തുക
 
ഡാമും റിസർവോയും

ചാലക്കുടി പുഴയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങൽകുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 8 മെഗാവാട്ട്‌ ശേഷി 4 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 32 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1957 മാർച്ച് 6 നു നിലവിൽ വന്നു. 32 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. 2014 ൽ പദ്ധതി നവീകരിച്ചു 32 മെഗാവാട്ടിൽ നിന്ന് 36 മെഗാവാട്ടായി ഉയർത്തി. നിലവിൽ വാർഷിക ഉൽപ്പാദനം 191 MU ആണ്.[7]

1999 ൽ ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ പെരിങ്ങൽകുത്ത് ഇടതുതീര എക്സ്റ്റെൻഷൻ പദ്ധതി[8] ,[9] 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടുത്തെ വാർഷിക ഉൽപ്പാദനം 74 MU ആണ്.

പുതിയ പദ്ധതി

തിരുത്തുക

പുതിയതായി ഇവിടെ 24 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുന്നതിന് കേരള വൈദ്യുതബോർഡ് ഭരണാനുമതി നൽകിയിട്ടുണ്ട് [10].

ചിത്രങ്ങൾ

തിരുത്തുക

കൂടുതൽ കാണുക

തിരുത്തുക
  1. "VAZHACHAL FOREST DIVISION-". www.forest.kerala.gov.in. Archived from the original on 2017-12-03. Retrieved 2018-10-06.
  2. "Poringalkuthu Hydroelectric Project JH01214-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "PORINGALKUTHU HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-04-23. Retrieved 2018-10-06.
  4. "Poringalkuthu(Eb)/Peringalkuthu Dam D03219-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 അണക്കെട്ടിനടുത്ത് സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളിൽ നിന്നുള്ള വിവരങ്ങൾ
  6. http://expert-eyes.org/dams.html (ശേഖരിച്ചത് 2009 ജൂൺ 29)
  7. "Peringalkuthu Left Bank Power House PH01226-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Peringalkuthu Extention Left Bank Powerhouse PH01612-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  9. "PORINGALKUTHU LEFT BANK EXTENSION-". www.kseb.in. Archived from the original on 2018-04-23. Retrieved 2018-10-06.
  10. "Poringalkuthu SHEP-". www.kseb.in.