പെരിയാർ നദിയുടെ ഒരു പോഷക നദിയാണ് പന്നിയാർ. ഇംഗ്ലീഷ്:Panniyar. ഇടുക്കി ജില്ലയിലാണ് ഈ നദി ഒഴുകുന്നത്. മതികെട്ടാൻ ദേശീയ ഉദ്യാനത്തിലെ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന ഉച്ചിൽകുത്തിപ്പുഴ, മതികെട്ടാൻ പുഴ, ഞാണ്ടർ പുഴ എന്നിവയാണ് പന്നിയാർ പുഴയുടെ പോഷകനദികൾ. [1] പൊന്മുടി അണക്കെട്ട് ഈ നദിക്കു കുറുകേയാണ് സ്ഥാപിച്ചിട്ടുള്ളത്.[2] [3] അണക്കെട്ടിലെ റിസർവോയിൽ നിന്ന് പന്നിയാർ പവർ ഹൗസിലേക്ക് ഒഴുക്കുന്ന വെള്ളം[4] വൈദ്യുതി ഉത്പാദനത്തിനു ശേഷം പന്നിയാറിലേക്ക് തന്നെയാണ് ഒഴുക്കി വിടുന്നത്. ഇത് തുടർന്ന് പെരിയാറായി, ഉടുമ്പഞ്ചോല, ദേവികുളം, കോതമംഗലം, മുവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, കൊടുങ്ങല്ലൂർ, പറവൂർ എന്നിവിടങ്ങളിലൂടെ ഒഴുകുന്നു.[5] ഇടുക്കി ജില്ലയിലെ രാജകുമാരി, രാജാക്കാട്, ശാന്തൻപാറ, സേനാപതി എന്നീ സ്ഥലങ്ങൾക്ക് കുടിവെള്ള സ്രോതസ്സാണ് പന്നിയാർ.[6] [7]

പൊന്മുടി അണക്കെട്ട്

തിരുത്തുക

ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലെ കൊന്നത്തടി ഗ്രാമത്തിലാണ് പന്നിയാർ പുഴയ്ക്ക് കുറുകേ നിർമ്മിച്ചിട്ടുള്ള ഈ ഗ്രാവിറ്റി മേസണറി അണക്കെട്ട്.

വെള്ളച്ചാട്ടം

തിരുത്തുക

ഈ പുഴയിലുള്ള നയനമനോഹരമായ വെള്ളച്ചാട്ടമാണ് കുത്തുങ്കൽ വെള്ളച്ചാട്ടം [8]

റഫറൻസുകൾ

തിരുത്തുക
  1. Karnam, Nikitha (2020-10-25). "Visit The Best National Parks In Kerala" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-07-10.
  2. "PONMUDI DAM – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-10.
  3. "24 Tourist Places in Idukki" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-05-17. Retrieved 2021-07-10.
  4. https://theprint.in/opinion/in-monsoon-battered-kerala-idukki-dam-has-stood-tall-to-prevent-floods/97579/
  5. https://dams.kseb.in/?p=144
  6. "Santhanpara panchayat comes to the rescue of Panniyar from slow death" (in ഇംഗ്ലീഷ്). Archived from the original on 2021-07-10. Retrieved 2021-07-10.
  7. "പന്നിയാർ പുഴ ഒഴുകി തുടങ്ങി. മാലിന്യം ഇല്ലാതെ..." (in അമേരിക്കൻ ഇംഗ്ലീഷ്). 2020-05-03. Archived from the original on 2021-07-10. Retrieved 2021-07-10.
  8. "സഞ്ചാരികളെ വരവേൽക്കാൻ കുത്തുങ്കൽ വെള്ളച്ചാട്ടം" (in അമേരിക്കൻ ഇംഗ്ലീഷ്). 2018-07-23. Retrieved 2021-07-10.
"https://ml.wikipedia.org/w/index.php?title=പന്നിയാർ&oldid=3810661" എന്ന താളിൽനിന്ന് ശേഖരിച്ചത്