ഒരു ജലസംരക്ഷണ സംവിധാനമാണ് തടയണ.

ചന്ദ്രഗിരി പുഴയിൽ കുടുംബൂരിലുള്ള തടയണ

തടയണ നിർമ്മാണം തിരുത്തുക

ജലം തടഞ്ഞു നിറുത്തുന്നതിനുവേണ്ടി അരുവികൾ, നദികൾ തുടങ്ങിയവയ്ക്ക് കുറുകെ ഉണ്ടാക്കുന്ന നിർമ്മാണമാണ് തടയണ. ആവശ്യകത, ജലസ്രോതസ്സിന്റെ തരം എന്നിവയെ അടിസ്ഥാനമാക്കി തടയണകളുടെ നിർമ്മാണത്തിലും വൈവിദ്ധ്യം കാണുന്നു.

 1. താൽക്കാലിക തടയണ: കുറഞ്ഞ കാലത്തേക്കുള്ള ജലസംഭരണത്തിനായി നിർമ്മിക്കുന്നവ. മരം, മണ്ണ്, മണൽച്ചാക്ക് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത്തരം താൽക്കാലിക നിർമ്മാണം നടത്തുന്നത് [1]
 2. സ്ഥിരം തടയണ : എല്ലാക്കാലത്തേക്കുമുള്ള ജല സംഭരണിയായി നിർമ്മിക്കുന്നു. കല്ല്, കോൺക്രീറ്റ് എന്നിവ നിർമ്മാണ വസ്തുക്കളായി ഉപയോഗിക്കുന്നു.

മേന്മകൾ തിരുത്തുക

 • തടയണ ജലനിരപ്പുയർത്തുകയും സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളെ സജീവമാക്കുകയും ചെയ്യുന്നു [2]
 • കനാലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് തടയാനായും ഇവ നിർമ്മിക്കാറുണ്ട് [3] .
 • കുടിവെള്ള-ജലസേചന ആവശ്യങ്ങൾക്ക് ഉപകരിക്കുന്നു.
 • പരിസ്ഥിതി നാശം താരതമ്യേന കുറവാണ്.

ദോഷങ്ങൾ തിരുത്തുക

 • നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതു മൂലം ജലമലിനീകരണം ഉണ്ടാവുന്നു [4]
 • ആയിരക്കണക്കിന് മണൽച്ചാക്കുകളാണ് തടയണ നിർമ്മാണത്തിനായി ഓരോ വർഷവും ജലസ്രോതസ്സുകളിൽ നിക്ഷേപിക്കപ്പെടുന്നത്. മാരകമായ മലിനീകരണത്തിന് ഇത് കാരണമാകുന്നു [5]
 • ഓരോ വർഷവും വളരെ വലിയോരു തുക തടയണ നിർമ്മാണത്തിനായി ചിലവഴിക്കപ്പെടുന്നുണ്ട്. സാമ്പത്തിക തിരിമറിക്കും ഇത് വഴിവെക്കാറുണ്ട് [6], [7], [8]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

 1. [1]|ഹരിതകേരളം: ഗായത്രി പുഴയിൽ താൽക്കാലിക തടയണ തീർത്തു
 2. [2]|ദേശാഭിമാനി
 3. [3]|താൽക്കാലിക തടയണ തകർന്ന് ഉപ്പ് വെള്ളം കയറി
 4. [4]l|താൽക്കാലിക തടയണ: രോഗഭീഷണിയിൽ നാട്ടുകാർ
 5. [5][പ്രവർത്തിക്കാത്ത കണ്ണി]|Malayalamtodayonline
 6. [6]|മംഗളം ദിനപത്രം
 7. [7]|ബാവിക്കര റഗുലേറ്റർ ഇപ്പോഴും പാതിവഴിയിൽ
 8. [8] Archived 2017-02-22 at the Wayback Machine.|മൂർക്കനാട് പഞ്ചായത്തിൽ ലക്ഷങ്ങളുടെ അഴിമതി
"https://ml.wikipedia.org/w/index.php?title=തടയണ&oldid=3898674" എന്ന താളിൽനിന്ന് ശേഖരിച്ചത്