മാട്ടുപ്പെട്ടി അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ ചിത്തിരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്[1]. പള്ളിവാസൽ ജലവൈദ്യുതപദ്ധതി,[2] ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഇത് നിർമിച്ചിട്ടുള്ളത് . വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണിത്. [3] അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാൽവ് സ്ഥാപിച്ചിട്ടുണ്ട്. 1954 ഇൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി.
മാട്ടുപ്പെട്ടി അണക്കെട്ട് | |
---|---|
സ്ഥലം | മൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°6′21.5″N 77°7′27″E / 10.105972°N 77.12417°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം ആരംഭിച്ചത് | 1949 |
നിർമ്മാണം പൂർത്തിയായത് | 1953 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | മുതിരപ്പുഴ |
ഉയരം | 85.34 മീ (280 അടി) |
നീളം | 237.74 മീ (780 അടി) |
സ്പിൽവേകൾ | 3 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 453.7 M3/Sec |
റിസർവോയർ | |
Creates | മാട്ടുപ്പെട്ടി റിസർവോയർ |
ആകെ സംഭരണശേഷി | 55,230,000 ഘന മീറ്റർ (1.950×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 55,230,000 ഘന മീറ്റർ (1.950×109 cu ft) |
പ്രതലം വിസ്തീർണ്ണം | 1.55 ഹെക്ടർ (3.8 ഏക്കർ) |
Power station | |
Operator(s) | KSEB |
Commission date | 1942 Phase 1 - 1951 Phase 2 |
Turbines | 3 x 5 Megawatt , 3 x 7.5 Megawatt (Pelton-type) |
Installed capacity | 37.5 MW |
Annual generation | 284 MU |
പള്ളിവാസൽ പവർ ഹൗസ് |
വൈദ്യുതി ഉത്പാദനം
തിരുത്തുകകെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി 1942 ഫെബ്രുവരി 10 നു 4.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 13.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയിൽ നിലവിൽ വന്നു . 1951 മാർച്ച് 7ന് 7.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ കൂടി കമ്മീഷൻ ചെയ്തു . 2001 ൽ പദ്ധതി നവീകരിച്ചു 36 മെഗാവാട്ടിൽ നിന്ന് 37.5 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 158 MU ആണ് [4].
മാട്ടുപ്പെട്ടി വൈദ്യുതി നിലയം
തിരുത്തുക1998 ൽ അണക്കെട്ടിന് താഴെ 2 മെഗാവാട്ടിന്റെ ഒരു ടർബൈൻ ഉപയോഗിച്ചുള്ള മാട്ടുപ്പെട്ടി പവർ സ്റ്റേഷൻ എന്ന ചെറിയ ഒരു പദ്ധതി കൂടെ നിലവിൽ വന്നു . ഇവിടുത്തെ വാർഷിക ഉൽപ്പാദനം 6.4 MU ആണ്.
വിനോദസഞ്ചാരം
തിരുത്തുകമൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട് തന്നെ മാട്ടുപ്പെട്ടി ഡാം സന്ദർശിക്കാൻ വളരെയധികം സഞ്ചാരികൾ വരാറുണ്ട്[5]. ഡാമിന്റെ ആകർഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും അണക്കെട്ടിൽ സാധ്യമാകുന്ന സ്പീഡ് ബോട്ട് സഞ്ചാരവുമാണ്.സുപ്രസിദ്ധമായ എക്കോ പോയിന്റ് ഇവിടെയാണ്[6].
ചിത്രശാല
തിരുത്തുക-
അണക്കെട്ടിൽ നിന്നുള്ള ദൃശ്യം
-
അണക്കെട്ടിന്റെ അടിഭാഗം
-
അണക്കെട്ടിൽ വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നു
-
അണക്കെട്ടിന്റെ വിവരങ്ങളടങ്ങിയ കെ.എസ്.ഇ.ബി ബോർഡ്
-
അണക്കെട്ടിൽ നിന്നുള്ള ദൃശ്യം
-
അണക്കെട്ടിന്റെ പരിസരത്തുനിന്നുള്ള ദൃശ്യം
-
അണക്കെട്ടിന് മുകളിലൂടെയുള്ള വഴി
-
അണക്കെട്ടിന്റെ ഒരു ദൃശ്യം
കൂടുതൽ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Madupetty (Eb) Dam D03460 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "PALLIVASAL HYDRO ELECTRIC PROJECT -". www.kseb.in. Archived from the original on 2018-02-03. Retrieved 2018-10-21.
- ↑ "Kerala State Electricity Board Limited - Kerala State Electricity Board Limited". Retrieved 2021-07-07.
- ↑ "Pallivasal Power House PH01246-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Mattupetty Dam -". www.keralatourism.org.
- ↑ "Echo-Point Mattupetty Dam -". www.keralatourism.org.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക