കേരളത്തിലെ പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിന്‌ സമീപം മുതലമട ഗ്രാമപഞ്ചായത്തിലെ മുതലമടയിൽ  ഭാരതപുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയുടെ കൈവഴിയായ മീങ്കാരപ്പുഴയിൽ നിർമിച്ച അണക്കെട്ടാണ് മീങ്കര അണക്കെട്ട്.[1] ഗായത്രി ജലസേചനപദ്ധതി [2] [3] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്. ഡാമിന്റെ ഉയരം 964 മീറ്ററും മുകളിലെ വീതി 7 മീറ്ററുമാണ്. ്

മീങ്കര അണക്കെട്ട്
നദി മീങ്കാരപ്പുഴ
Creates മീങ്കര റിസർവോയർ
സ്ഥിതി ചെയ്യുന്നത് മുതലമട,പാലക്കാട് ജില്ല,കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 964 m
ഉയരം 18.9m
തുറന്നു കൊടുത്ത തീയതി 1960
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°37′26.2092″N 76°47′48.4404″E / 10.623947000°N 76.796789000°E / 10.623947000; 76.796789000
ഗായത്രി ജലസേചന പദ്ധതി

പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു.

കൂടുതൽ കാണുക

തിരുത്തുക


അവലംബങ്ങൾ

തിരുത്തുക
  1. "Meenkara (Gayathri Stage II)(Id) Dam D03084 -". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Gayathri Medium Irrigation_Project JI02686-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "MEENKARA IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2018-10-01. Retrieved 2018-10-01.
"https://ml.wikipedia.org/w/index.php?title=മീങ്കര_അണക്കെട്ട്&oldid=3975676" എന്ന താളിൽനിന്ന് ശേഖരിച്ചത്