മണലിപ്പുഴ
കേരളത്തിലെ തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നാരംഭിയ്ക്കുന്ന പുഴയാണ് മണലിപ്പുഴ. (English: Manali River) ഈ നദി, ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയുമായി കൂടിചേർന്ന് ആറാട്ടുപുഴയ്ക്ക് മുമ്പ് കരുവന്നൂർപ്പുഴയായി രൂപപ്പെടുന്നു. പണ്ട് വളരെ സമൃദ്ധമായി ഒഴുകിക്കൊണ്ടിരുന്നു ഈ നദി പിന്നീട് ഈ അടുത്ത കാലം വരെ നാശോന്മുഖമായി കിടന്നിരുന്നു.[1].
മണലിപ്പുഴ | |
നദി | |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനം | കേരളം |
പട്ടണങ്ങൾ | ആമ്പല്ലൂർ, നെന്മണിക്കര, പാണഞ്ചേരി, തൃക്കൂർ |
അഴിമുഖം | |
- സ്ഥാനം | കേരളം, ഇന്ത്യ |
പേരിനു പിന്നിൽ
തിരുത്തുകഉത്ഭവസ്ഥാനത്തുനിന്നും തെക്കോട്ട് അമ്പതു കിലോമീറ്ററോളം നീളമുള്ള ഈ പുഴക്ക് മലപ്പുറത്തുള്ള മണലിപ്പുഴ (പ്രദേശവുമായി പേരിൽ സാമ്യം ഉണ്ടെങ്കിലും തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ ആമ്പല്ലൂരിന്റെ സമീപ പ്രദേശമായ മണലിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ പുഴയുടെ നാമകരണം[1].
ദുരവസ്ഥ
തിരുത്തുകപൊതുമരാമത്തു നിർമ്മാണങ്ങളുടെ പേരിലുണ്ടായ കയ്യേറ്റങ്ങളും, എക്കലും കുളവാഴകളും, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും ജൈവാവശിഷ്ടങ്ങളുമൊക്കെ പുഴയുടെ വീതി കുറയുന്നതിനും ഒഴുക്കിന്റെ ശക്തി ഇല്ലാതാക്കുന്നതിനും കാരണമായിട്ടുണ്ട്[2]. വർഷക്കാലത്ത് സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്ന പുഴ, മൺസൂൺ കാലം കഴിഞ്ഞാൽ മൃതാവസ്ഥയിൽ എത്തുന്നു. കൂടാതെ ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്ന കളിമൺ ഖനനം ഈ പുഴയുടെ ക്ഷയത്തിന് ആക്കംകൂട്ടിയിരുന്നു[3][4].
നവീകരണം
തിരുത്തുകഹരിതകേരളം പദ്ധതിയിലൂടെ മണലിപ്പുഴയുടെ ആറിടങ്ങളെ കേന്ദ്രീകരിച്ച് നവീകരണം നടക്കുകയുണ്ടായി. പായലും ചണ്ടിയും കൈയടക്കിയ മണലിപ്പാലം പരിസരം, കാഴ്ചക്കടവ്, നെന്മണിക്കര നടൂക്കര കടവ്, എറവക്കാട് പമ്പ് ഹൗസ്, ഓടൻചിറ ഷട്ടർ, ആറാട്ടുകടവ് എന്നീ ഭാഗങ്ങളിലാണ് നവീകരണം നടത്തിയത്[5].
അവലംബം
തിരുത്തുക- ↑ "അന്ത്യശ്വാസം വലിക്കുന്ന മണലിപ്പുഴ.. ജീവവായു നൽകേണ്ടവർ എവിടെ?". 24കേരള.കോം. Archived from the original on 2017-06-25. Retrieved 2017-10-05.
- ↑ "മണലിപ്പുഴ മലിനീകരണം സ്ഥാപനങ്ങളിൽ റെയ്ഡ്, നടപടി". ജന്മഭൂമി ഡെയിലി.കോം. Retrieved 2017-07-05.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മണലിപ്പുഴ വരണ്ടുണങ്ങി". മംഗളം.കോം. Retrieved 2017-01-10.
- ↑ "മണലിപ്പുഴ വരണ്ടു: പീച്ചിഡാം തുറക്കാൻ മന്ത്രിയുടെ നിർദ്ദേശം". മാതൃഭൂമി.കോം. Archived from the original on 2021-04-19. Retrieved 2017-01-20.
- ↑ "മണലി ഇനി സുന്ദരി". മാതൃഭൂമി.കോം. Retrieved 2016-12-11.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മണലിപ്പുഴ മലിനീകരണം: സ്ഥാപനങ്ങൾക്കെതിരെ നടപടി
- മണലിപ്പുഴ സംരക്ഷണം: മഴനടത്തം സംഘടിപ്പിച്ചു
- മണലിപ്പുഴ ശുചീകരണത്തോടെ ഹരിതകേരളം പദ്ധതി ജില്ലയിൽ എട്ടിന് തുടങ്ങും
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |