മണിയാർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂരിന് അടുത്തുള്ള ഗ്രാമമാണ് മണിയാർ. പുനലൂരിൽ നിന്ന് 3.5 കി.മീ. തെക്കുകിഴക്കായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

പുനലൂർ നഗരസഭയിലെ 22മത്തെ വാർഡ് ആണ് മണിയാർ. ഇവിടെ നിന്ന് നഗരസഭയിലേക്കുള്ള കൗൺസിലർ സി.പി.ഐ.എമ്മിലെ ബിനോയ് രാജൻ ആണ്. സാമ്പത്തിക അടിത്തറ ഗൾഫിൽ നിന്നുള്ള പണമാണ്. കൃഷി ഒരു പ്രധാന വരുമാന മാർഗ്ഗമായി തുടരുന്നു. ഇവിടെയുള്ള പ്രധാന സ്ഥാപനങ്ങൾ, മണിയാർ ഗവ: അപ്പർ പ്രൈമറി സ്കൂൾ, അഷ്ടമംഗലം ക്ഷേത്രം തുടങ്ങിയവയാണ്.

"https://ml.wikipedia.org/w/index.php?title=മണിയാർ&oldid=3248370" എന്ന താളിൽനിന്ന് ശേഖരിച്ചത്