കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനായാറിൽ കുറുകെ നിർമിച്ച അണക്കെട്ടാണ് പേപ്പാറ ഡാം[1] . ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം[2],[3] എന്നറിയപ്പെടുന്നു. 1983-ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും (24 ച. �കിലോ�ീ. (260,000,000 sq ft)), കൊട്ടൂർ റിസർവിന്റെയും (29 ച. �കിലോ�ീ. (310,000,000 sq ft)) വനഭാഗങ്ങൾ ഉൾപ്പെടുന്നു.

പേപ്പാറ അണക്കെട്ട്
പേപ്പാറ അണക്കെട്ട്
സ്ഥലംആര്യനാട്
നിർദ്ദേശാങ്കം8°37′22.8″N 77°8′16.8″E / 8.623000°N 77.138000°E / 8.623000; 77.138000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1983
പ്രവർത്തിപ്പിക്കുന്നത്കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികരമനയാർ
ഉയരം36.50 മീ (120 അടി)
നീളം423 മീ (1,388 അടി)
സ്പിൽവേകൾ4
സ്പിൽവേ തരംOgee
റിസർവോയർ
Createsപേപ്പാറ റിസർവോയർ
Catchment area86 കി.m2 (33 ച മൈ)
Power station
Operator(s)KSEB
Commission date1996
Turbines1 x 3 Megawatt (Kaplan-type)
Installed capacity3 MW
Annual generation11.5 MU
പേപ്പാറ പവർ ഹൗസ്

വൈദ്യുതി ഉത്പാദനം

തിരുത്തുക

ഡാമിനു താഴെ കെഎസ്ഇബിയുടെ ചെറിയ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയിൽ 3 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4]. വാർഷിക ഉൽപ്പാദനം 11 .5 MU ആണ്. 1996 ജൂൺ 15 ന് യന്ത്രം കമ്മീഷൻ ചെയ്തു.


ചിത്രശാല

തിരുത്തുക

കൂടുതൽ കാണുക

തിരുത്തുക
  1. "Peppara(Kwa) Dam D03493-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Peppara Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-08.
  3. "Peppara Wildlife Sanctuary -". www.keralatourism.org.
  4. "PEPPARA SMALL HYDRO ELECTRIC PROJECT-". www.kseb.in.
"https://ml.wikipedia.org/w/index.php?title=പേപ്പാറ_അണക്കെട്ട്&oldid=4023158" എന്ന താളിൽനിന്ന് ശേഖരിച്ചത്