കുട്ടിക്കാനം
കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപെട്ട ഒരു ചെറിയ ഗ്രാമമാണ് കുട്ടിക്കാനം. സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ (3,600 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണിവിടം[1].
Kuttikkanam കുട്ടിക്കാനം | |
---|---|
ഗ്രാമം | |
![]() | |
Country | ![]() |
State | കേരളം |
District | ഇടുക്കി |
Languages | |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-37 |
Nearest city | കാഞ്ഞിരപ്പള്ളി, മുണ്ടക്കയം |
ചരിത്രംതിരുത്തുക
പതിനാറാം നൂറ്റാണ്ടിൽ ഈ സ്ഥലം ചങ്ങനാശ്ശേരി രാജാവിന്റെ കീഴിലായിരുന്നു. 1756ൽ തിരുവിതാംകൂർ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോൾ ഈ സ്ഥലം തിരുവിതാംകൂറിന് കീഴിലായി. ആ സമയത്ത് ഒരു ക്രിസ്ത്യൻ മിഷനറി സൊസൈറ്റി നടത്തിയിരുന്ന ഹെൻറി ബേക്കർ ഇവിടെ തേയില കൃഷി തുടങ്ങി. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു ഇത്. പിന്നീട് കുട്ടിക്കാനം ഒരു വേനൽക്കാല വാസ്ഥലമായി മാറി. ഇവിടേക്കുള്ള റോഡുകൾ ബ്രിട്ടീഷുകാരാണ് പണിതത്. തിരുവിതാംകൂറിൽ ബ്രിട്ടീഷ് സ്വാധീനം ഉണ്ടായിരുന്ന കാലത്തു് അവരുടെ വേനൽക്കാല താമസത്തിനു് കുട്ടിക്കാനത്തെ ഉപയോഗിച്ചു.
വിനോദ സഞ്ചാര ആകർഷണങ്ങൾതിരുത്തുക
- സമ്മർ പാലസ് (അമ്മച്ചിക്കൊട്ടാരം )- ശ്രീമൂലം തിരുനാൾ പണികഴിപ്പിച്ച ഇത് അന്നത്തെ വേനൽക്കാല വസതിയായിരുന്നു.
- ഹോപ്പ് ചർച്ച് - 150 വർഷം പഴക്കമുള്ളതാണ് ഈ പള്ളി.
- സെന്റ് ജോർജ്ജ് സിഎസ്‌ഐ ചർച്ച്, പള്ളിക്കുന്ന് - കുതിരയെ അടക്കം ചെയ്ത പള്ളി
- ആഷ്ലീ ബംഗ്ലാവ് - ഇത് കൊളോണീയൽ സംസ്കാരത്തെ സൂചിപ്പിക്കുന്ന ഒരു കെട്ടിടമാണ് .
- പാഞ്ചാലിമേട് - മഹാഭാരതത്തിലെ പാണ്ഡവന്മാരുടേ കഥയുമായി ബന്ധപ്പെട്ട ഒരു സ്ഥലം.
- അമൃതമല -
ഇത് കൂടാതെ ധാരാളം ആയുർവേദ ചികിത്സാകേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.
സമീപ സ്ഥലത്തെ ആകർഷണങ്ങൾതിരുത്തുക
- പീരുമലകൾ - 1കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
- ഗ്രാമ്പി - പരുന്തുംപാറ എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു പാറക്കെട്ട് ഉള്ള സ്ഥലമാണ്. ഈ പാറക്ക് 150 അടി (46 മീറ്റർ) ഉയരമുണ്ട്. ഇത് സമുദ്ര നിരപ്പിൽ നിന്ന് 3,800 അടി (1,200 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
- തോട്ടാപ്പുര - ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം.
- ബേക്കർ കുന്നുകൾ - ഇതിനെ ത്രിശങ്കു കുന്നുകൾ എന്നും അറിയപ്പെടൂന്നു. ഇവിടെ നിന്ന് മനോഹര പ്രകൃതി ദൃശ്യം കാണാം.
- വളഞ്ഞങ്ങാനം വെള്ളച്ചാട്ടം - കുട്ടിക്കാനത്തെ ഒരു പ്രധാന ആകർഷണമായ ഈ വെള്ളച്ചാട്ടം നിന്നുമുള്ളിപ്പാറ എന്നും അറിയപ്പെടൂന്നു. ഈ വെള്ളച്ചാട്ടത്തിന് ഏകദേശം 75 അടി (23 മീറ്റർ) ഉയരമുണ്ട്. ഇത് സാധാരണ മഞ്ഞു മൂടിയാണ് കാണപ്പെടാറ്.
- നല്ലത്താണീ വ്യൂ പോയന്റ് - ഈ സ്ഥലം കോട്ടയം കുമിളി ഹൈവേയിൽ വരുന്ന ഒരു സ്ഥലമാണ്.
- കുട്ടിക്കാനതേതുനിന്നും 2 കലോമീറ്റർ അകലെ പീർ മുഹമ്മദ് വലിയുല്ലാഹിയുടെ ദർഗ സ്ഥിതി ചെയ്യുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക
- മരിയൻ കോളേജ്[2]
- മാർ ബസേലിയോസ് എഞ്ജിനിയറിംഗ് കോളേജ്[3]
- ഐ.എച്ച്.ആർ.ഡി കോളേജ്,കുട്ടിക്കാനം
- സെന്റ് പയസ് ഇംഗ്ലീഷ് സ്കൂൾ
- സഹ്യാദ്രി ആയുർവേദ നേഴ്സിംഗ് കോളേജ്
എത്തിച്ചേരുവാൻതിരുത്തുക
എറണാകുളത്തുനിന്നും 151 കിലോമീറ്റർ ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം, ദൂരം 74 കിലോമീറ്റർ. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്ക് 40 കിലോമീറ്റർ ദൂരമാണുള്ളത്.
ചിത്രശാലതിരുത്തുക
ഇതുംകാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ http://old.kerala.gov.in/kercaljan06/p38-41.pdf Archived 2013-10-04 at the Wayback Machine. A Heaven away from Heaven / George Thengummoottil / PRD, Government of Kerala
- ↑ http://www.mariancollege.org Marian College Kuttikanam
- ↑ http://www.mbcpeermade.com Mar Baselios Christian College of Engineering and Technology website
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിവൊയേജിൽ നിന്നുള്ള കുട്ടിക്കാനം യാത്രാ സഹായി