കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്

വൈദ്യുതോൽപ്പാദനത്തിനും പ്രസരണത്തിനും വിതരണത്തിനുമുള്ള ഇന്ത്യൻ പൊതുമേഖലാ കമ്പനി
(KSEB എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന, പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്.

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
സർക്കാർ
വ്യവസായംവൈദ്യുതി ഉത്‌പാദനം,പ്രസരണം, വിതരണം
സ്ഥാപിതം1957
വെബ്സൈറ്റ്www.kseb.in

ചരിത്രം

തിരുത്തുക

1957-മാർച്ച് 31-നാണ് തീയതി:7-3-1957, ഓർഡർ നമ്പർ:EL1-6475/56/PW പ്രകാരം പ്രവർത്തനം തുടങ്ങിയത്. കെ.പി. ശ്രീധരകൈമൾ ചെയർമാനായി 5 മെമ്പർമാരുടെ സഹകരണത്തോടെയാണ് കമ്പനിയുടെ തുടക്കം. തിരു കൊച്ചിയിലെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരേയാണ് പിന്നീട് കെ.എസ്.ഇ.ബിയിലേക്ക് മാറ്റിയത്. 2014 ഓഗസ്റ്റിൽ വൈദ്യുതി ബോർഡ് ലിമിറ്റഡ്എന്ന കമ്പനിയാക്കി മാറ്റി. 1958 ൽ തുടക്കക്കാലത്ത് 109.5 മെഗാവാട്ട് വൈദ്യുതിയുമായാണ് ബോർഡ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് ആവശ്യകത ഉയർന്നപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി കടംവാങ്ങാൻ തുടങ്ങി. ഇന്നിപ്പോൾ ബോർഡിന് ധാരാളം ജലവൈദ്യുത പദ്ധതികളുണ്ട്. 2008 ലെ കണക്കു പ്രകാരം 2657.24 മെഗാവാട്ട് വൈദ്യുതി ബോർഡ് വിവിധ പദ്ധതികളിലൂടെ ഉദ്പാദിപ്പിക്കുന്നുണ്ട്. ഏതാണ്ട് 91,59,399 ഉപയോക്താക്കൾ നിലവിലുണ്ട്.[1]

ഉത്‌പാദനം

തിരുത്തുക
 
തിരുവനന്തപുരത്തെ പവർ ഹൗസ് കെട്ടിടം

2012 മാർച്ച് 31ലെ കണക്കു പ്രകാരം 2874.79 മെഗാവാട്ട്‌ ആണ് കെ.എസ്.ഇ.ബി.യുടെ മൊത്തം സ്ഥാപിതശേഷി. എന്നാൽ ഇതിൽ സംഭരണാവശ്യത്തിനുള്ള (captive) ചെറുകിട നിലയങ്ങളും അന്യസംസ്ഥാനങ്ങളിൽ കെ.എസ്.ഇ.ബി.യ്ക്കു് അവകാശപ്പെട്ട പദ്ധതിവിഹിതങ്ങളും ഉൾപ്പെടുന്നു. [2]

നിലവിൽ എട്ടു ജലവൈദ്യുത പദ്ധതികൾ നിർമ്മാണത്തിലും 37 ജലവൈദ്യുത പദ്ധതികൾ പ്ലാൻ ചെയ്തിട്ടുമുണ്ട്.

കേരളത്തിൽ മൊത്തം 55 ജലസംഭരണികൾ ഉള്ളതിൽ 37 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു. ഇതിൽ 33 അണക്കെട്ടുകൾ KSEB യുടെ നിയന്ത്രണത്തിൽ ഉള്ളവയാണ്. [3][4]

ക്രമനമ്പർ പദ്ധതികൾ ജനറേറ്റർ സ്ഥാപിതശേഷി വാർഷിക ഉത്‌പാദനം
1 പ്രധാന ജലവൈദ്യുത പദ്ധതികൾ-16 49 ജനറേറ്റർ 1,954.75 മെഗാവാട്ട് 6,854.27 MU
2 ചെറുകിട ജലവൈദ്യുത പദ്ധതികൾ- 20 47 ജനറേറ്റർ 104 മെഗാവാട്ട് 340.43 MU
3 മൊത്തം 96 ജനറേറ്റർ 2,058.75 മെഗാവാട്ട് 7,194.7 MU

പ്രധാന ജലവൈദ്യുത പദ്ധതികൾ(1954.75 മെഗാവാട്ട്)

തിരുത്തുക

[5][6]

ചെറുകിട ജലവൈദ്യുത പദ്ധതികൾ(104 മെഗാവാട്ട്)

തിരുത്തുക

[7]

സംഭരണാവശ്യത്തിനുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾ(33.16 മെഗാവാട്ട്)

തിരുത്തുക

സ്വതന്ത്ര ചെറുകിട ജലവൈദ്യുത പദ്ധതികൾ(25 മെഗാവാട്ട്)-IPP

തിരുത്തുക

താപ വൈദ്യുത നിലയങ്ങൾ (234.6മെഗാവാട്ട്)

തിരുത്തുക

സ്വതന്ത്ര താപ വൈദ്യുത നിലയങ്ങൾ (538.91 മെഗാവാട്ട്)

തിരുത്തുക
    • കായംകുളം താപനിലയം (359.98 മെഗാവാട്ട്)
    • റിലയൻസ് ഗ്രൂപ്പ് -ബോംബെ സബർബൻ ഇലക്ട്രിസിറ്റി സപ്ലൈ BSES (ആലുവ) (157 മെഗാവാട്ട്)
    • കാസർഗോഡ് പവർ കോർപറേഷൻ ( KPCL)-ഡീസൽ വൈദ്യുത നിലയം (21.93 മെഗാവാട്ട്)

സ്വകാര്യ താപ വൈദ്യുത നിലയങ്ങൾ (22.2 മെഗാവാട്ട്)

തിരുത്തുക
    • MP STEEL CO. കഞ്ചിക്കോട് (10 മെഗാവാട്ട്)
    • ശ്രീശക്തി പേപ്പർ മിൽസ്, എറണാകുളം- ബയോമാസ്സ്‌ (2.2 മെഗാവാട്ട്)
    • ഫിലിപ്സ് കാർബൺ ബ്ലാക്ക്, കൊച്ചി (10 മെഗാവാട്ട്)

നോൺ കൺവെൻഷണൽ എനർജി (34.875 മെഗാവാട്ട്)

തിരുത്തുക
    • കഞ്ചിക്കോട് വിൻഡ് ഫാം (2.025 മെഗാവാട്ട്)
    • അഗളി വിൻഡ് ഫാം (18.6 മെഗാവാട്ട്)
    • രാമക്കൽമേട്‌ വിൻഡ് ഫാം (14.25 മെഗാവാട്ട്)

സോളാർ പ്ലാന്റുകൾ (118 മെഗാവാട്ട്) [8]

തിരുത്തുക
    • കഞ്ചിക്കോട് സോളാർ പ്ലാന്റ് ( 1 മെഗാവാട്ട്)
    • പൊരിങ്ങൽകുത്ത് സോളാർ പ്ലാന്റ് (0.05 മെഗാവാട്ട്)
    • അഗളി(ചാളയൂർ) സോളാർ പ്ലാന്റ് (0.05 മെഗാവാട്ട്)
    • CIAL(നെടുമ്പാശ്ശേരി വിമാനത്താവളം )-(30 മെഗാവാട്ട്)
    • IREDA (ഇന്ത്യൻ റിന്യൂവബിൾ എനർജി)-(50 മെഗാവാട്ട്)
    • ANERT KERALA (2 മെഗാവാട്ട്)
    • ഹിൻഡാൽകോ ഇൻഡസ്ട്രീസ് (1 മെഗാവാട്ട്)
    • ബാണാസുര സാഗർ ഫ്‌ളോട്ടിങ് പാനൽ
    • കൊല്ലംകോട് (1 മെഗാവാട്ട്)
    • എടയാർ (1.25 മെഗാവാട്ട്)
    • ബാരാപ്പോൾ (4 മെഗാവാട്ട്)
    • പേഴയ്‌ക്കാപ്പള്ളി (1.25 മെഗാവാട്ട്)
    • പോത്തൻകോട് (2 മെഗാവാട്ട്)

നിലവിൽ 27 ഓളം പദ്ധതികളിൽ നിന്നാണ് 118 മെഗാവാട്ട് ശേഷി സോളാർ വൈദ്യുതി ബോർഡിന് ലഭിക്കുന്നത്. വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ 50 MW, ബ്രഹ്മപുരം 6.5 MW, ഏറ്റുമാനൂർ 1 MW, നെന്മാറ 1.5 MW, അഗളി 1 MW, കഞ്ചിക്കോട് 2 MW അടക്കം 41 പദ്ധതികൾ നിർമ്മാണത്തിൽ ആണ്. ഇതുകൂടി പൂർത്തിയായാൽ 70 മെഗാവാട്ട് ശേഷി കൂടി ലഭിക്കും.

'സൗര'പദ്ധതി

തിരുത്തുക

കേരളാ സംസ്ഥാന വൈദ്യുതി ബോർഡ് സൗരോർജത്തിൽ നിന്നുള്ള വൈദ്യുതി നിലവിലുള്ള 110 മെഗാവാട്ടിൽ നിന്നും 2021 ഓടേ 1000 മെഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് സൗര പദ്ധതി. വീടുകളുടെയും കെട്ടിടങ്ങളുടെ മുകളിലും, സ്കൂൾ, സർക്കാർ ഓഫീസുകൾ സ്വകാര്യ സ്ഥാപനങ്ങൾ, ഷോപ്പിഗ് മാളുകൾ തുടങ്ങിയവയുടെ മുകളിലും സോളാർ പാനലുകൾ സ്ഥാപിക്കും. കെ എസ് ഇ ബി യും അനർട്ടും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ 500 മെഗാവാട്ട് ഉൽപാദിപ്പിക്കാനാവുമെന്നാണ് കരുതുന്നത്.

നിർമ്മാണത്തിൽ ഉള്ള ജലവൈദ്യുത പദ്ധതികൾ(154 മെഗാവാട്ട്)

തിരുത്തുക

[9]

നിലവിൽ ആറു ജലവൈദ്യുത പദ്ധതികൾ ആണ് നിർമ്മാണത്തിൽ ഉള്ളത്.

ക്രമനമ്പർ പദ്ധതിയുടെ പേർ സ്ഥാപിതശേഷി വാർഷിക ഉത്‌പാദനം
1 പള്ളിവാസൽ എക്സ്റ്റൻഷൻ 60 മെഗാവാട്ട് 153.9 MU
2 ചെങ്കുളം ഓഗ്മെന്റഷൻ മെഗാവാട്ട് 85 MU
3 തൊട്ടിയാർ,ഇടുക്കി 40 മെഗാവാട്ട് 99 MU
4 പെരിങ്ങൽക്കുത്ത് 24 മെഗാവാട്ട് 45.02 MU
5 ഭൂതത്താൻകെട്ട് 24 മെഗാവാട്ട് 83.5 MU
6 ചാത്തങ്കോട്ടുനട 2 ,കോഴിക്കോട് 6 മെഗാവാട്ട് 14.76 MU
മൊത്തം 154 മെഗാവാട്ട് 481.18 MU

ഭാവി ജലവൈദ്യുത പദ്ധതികൾ (674.95 മെഗാവാട്ട്)

തിരുത്തുക

നിലവിൽ 37 ജലവൈദ്യുത പദ്ധതികൾ പ്ലാൻ ചെയ്തിട്ടുള്ളത്.

ക്രമനമ്പർ പദ്ധതിയുടെ പേർ സ്ഥാപിതശേഷി വാർഷിക ഉത്‌പാദനം
1 കല്ലാർ, തിരുവനന്തപുരം 4 മെഗാവാട്ട് 10.24 MU
2 പാപ്പന്നൂർ, കൊല്ലം 3 മെഗാവാട്ട് 7.36 MU
3 പെരുംതേനരുവി 2, പത്തനംതിട്ട 8 മെഗാവാട്ട് 22.63 MU
4 മുണ്ടംമൊഴി, പത്തനംതിട്ട 4 മെഗാവാട്ട് 17.88 MU
5 ചെല്ലി കല്ലാർ, പത്തനംതിട്ട 15 മെഗാവാട്ട് 35 MU
6 അപ്പർ കല്ലാർ, ഇടുക്കി 2 മെഗാവാട്ട് 5.14 MU
7 ദേവിയാർ, ഇടുക്കി 24 മെഗാവാട്ട് 25.94 MU
8 അപ്പർ ചെങ്കുളം 24 മെഗാവാട്ട് 53.22 MU
9 ലത്രം, ഇടുക്കി 3.5 മെഗാവാട്ട് 12.13 MU
10 പീച്ചാട്, ഇടുക്കി 3 മെഗാവാട്ട് 7.74 MU
11 വെസ്റ്റേൺ കല്ലാർ, ഇടുക്കി 5 മെഗാവാട്ട് 17.41 MU
12 ചിന്നാർ, ഇടുക്കി 24 മെഗാവാട്ട് 82.90 MU
13 തൊമ്മൻ കുത്ത്, ഇടുക്കി 3 മെഗാവാട്ട് 6.77 MU
14 ലോവർ പെരിയാർ 10 മെഗാവാട്ട് 22.75 MU
15 മേലോരം, ഇടുക്കി 3.6 മെഗാവാട്ട് 15.33 MU
16 മാങ്കുളം, ഇടുക്കി 40 മെഗാവാട്ട് 82 MU
17 അപ്പർ ചെങ്കുളം 2 24 മെഗാവാട്ട് 26.5 MU
18 പാമ്പാർ, ഇടുക്കി 40 മെഗാവാട്ട് 84.79 MU
19 അപ്പർ ചാലിയാർ 1, ഇടുക്കി 133 മെഗാവാട്ട് 307 MU
20 പള്ളിവാസൽ ഓഗ്മെന്റഷന് 256.89 MU
21 മർമല, കോട്ടയം 7 മെഗാവാട്ട് 17.21 MU
22 അതിരപ്പിള്ളി 163 മെഗാവാട്ട് 233 MU
23 കരിമ്പുഴ, പാലക്കാട് 4.5 മെഗാവാട്ട് 12.30 MU
24 ലോവർ ചെമ്പുകാട്ടി, പാലക്കാട് 7 മെഗാവാട്ട് 16.36 MU
25 വാളാന്തോട്, മലപ്പുറം 7.5 മെഗാവാട്ട് 14.75 MU
26 വാളാന്തോട്(ലോവർ ), മലപ്പുറം 6 മെഗാവാട്ട് 14.04 MU
27 വൈത്തിരി, വയനാട് 60 മെഗാവാട്ട് 167.29 MU
28 പെരുവണ്ണാമൂഴി 6 മെഗാവാട്ട് 24.70 MU
29 ചെമ്പുകടവ് 3 കോഴിക്കോട് 7.5 മെഗാവാട്ട് 17.715 MU
30 ചെമ്പുകടവ് 4, കോഴിക്കോട് 1.35 മെഗാവാട്ട് 3.02 MU
31 പൂവാരംതോട്, കോഴിക്കോട് 3 മെഗാവാട്ട് 5.88 MU
32 ചാത്തങ്കോട്ടുനട 1, കോഴിക്കോട് 3.5 മെഗാവാട്ട് 7.82 MU
33 ഒലിക്കൽ, കോഴിക്കോട് 5 മെഗാവാട്ട് 10.26 MU
34 മറിപ്പുഴ, കോഴിക്കോട് 6 മെഗാവാട്ട് 15.31 MU
35 പഴശ്ശി 7.5 മെഗാവാട്ട് 25.8 MU
36 കാഞ്ഞിരക്കൊല്ലി, കണ്ണൂർ 5 മെഗാവാട്ട് 11.18 MU
37 മൂരികടവ്, കാസർഗോഡ് 2 മെഗാവാട്ട് 5.92 MU
മൊത്തം 674.95 മെഗാവാട്ട് 1702.175 MU

പ്രസരണം

തിരുത്തുക

അന്തർസംസ്ഥാന പ്രസരണപഥങ്ങൾ

തിരുത്തുക

കെ. എസ്. ഇ. ബി.യുടെ ആന്തരികവൈദ്യുതശൃംഖല ദേശീയ വൈദ്യുതഗ്രിഡിന്റെ ദക്ഷിണമേഖലാപ്രസരണസംവിധാനവുമായി ഉടുമൽപേട്ട് - മടക്കത്തറ(തൃശ്ശൂർ ജില്ല), തിരുനെൽവേലി - പള്ളിപ്പുറം ( തിരുവനന്തപുരം ) എന്നീ രണ്ട് 400 കിലോവോൾട്ട് പ്രസരണപഥങ്ങളിലൂടെ ബന്ധിപ്പിച്ചിട്ടുണ്ടു്. അന്യസംസ്ഥാനങ്ങളുമായി ഊർജ്ജം കൈമാറുന്നതിനും നെറ്റ്‌വർക്ക് സ്ഥിരത ഉറപ്പാക്കാനും ഇതു സഹായിക്കുന്നു. ഇതു കൂടാതെ ഏതാനും 220 കിലോവോൾട്ട് സർക്യൂട്ടുകളും അയൽസംസ്ഥാനങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

സബ്സ്റ്റേഷനുകളുടെ എണ്ണം

തിരുത്തുക

കെ.എസ്. ഇ. ബി.യുടെ കീഴിൽ പ്രസരണാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ളതു് 400KV, 220 KV, 110 KV, 66KV, 33KV എന്നീ വൈദ്യുതതീവ്രതകളുള്ള സബ്സ്റ്റേഷനുകളാണു്. ഇവ കൂടാതെ, അതതുപ്രദേശങ്ങളിലെ വിതരണത്തിനായി 11KV സബ്സ്റ്റേഷനുകൾ (ട്രാൻസ്ഫോർമറുകൾ) കൂടിയുണ്ടു്.

ശേഷി സബ്സ്റ്റേഷനുകളുടെ എണ്ണം ലൈൻ നീളം സ്ഥിരത
400കിലോവോൾട്ട് 2* 260**
220കിലോവോൾട്ട് 17 2701.38 97.75
110കിലോവോൾട്ട് 131 4004 98.25
66കിലോവോൾട്ട് 80 2387 97.86
33കിലോവോൾട്ട് 120 1430 92.99

*പള്ളിപ്പുറത്തുള്ള ഒരു 400 കിലോവോൾട്ട് സബ്സ്റ്റേഷൻ പി.ജി.സി.ഐ.എല്ലിന്റെ ഉടമസ്ഥതയിലാണ് **

400 കിലോവോൾട്ട് സബ്സ്റ്റേഷനുകൾ

തിരുത്തുക

1993 ജനുവരി 30നാണു് തൃശ്ശൂരിലുള്ള മാടക്കത്രയിൽ കേരളത്തിലെ ആദ്യത്തെ 400KV സബ്‌സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതു്. ഒരു വ്യാഴവട്ടക്കാലത്തിനുശേഷം 2005 ജൂലൈ 26നു് തിരുവനന്തപുരത്ത് പള്ളിപ്പുറം എന്ന സ്ഥലത്തു് രണ്ടാമത്തെ 400 KV സബ്സ്റ്റേഷനും പ്രവർത്തനമാരംഭിച്ചു.

220 കിലോവോൾട്ട് സബ്സ്റ്റേഷനുകൾ

തിരുത്തുക
2012 മാർച്ച് 31നു് നിലവിലുള്ള കെ.എസ്.ഇ.ബി. യുടെ 220 കെ.വി. സബ്സ്റ്റേഷനുകൾ [10]
ക്രമസംഖ്യ സ്ഥലം പ്രവർത്തനമാരംഭിച്ച
തീയതി
ജില്ല
1 നല്ലളം 19/08/50 കോഴിക്കോട്
2 കളമശ്ശേരി 01/01/65 എറണാകുളം
3 പള്ളം 01/01/65 കോട്ടയം
4 എടമൺ 18/12/78 കൊല്ലം
5 പോത്തങ്കോട് 28/02/89 തിരുവനന്തപുരം
6 കണിയാമ്പറ്റ 19/05/94 വയനാട്
7 കഞ്ചിക്കോട് 31/05/97 പാലക്കാട്
8 കാഞ്ഞിരോട് 15/09/97 കണ്ണൂർ
9 അരീക്കോട് 31/05/98 മലപ്പുറം
10 മൈലാട്ടി 16/10/98 കാസർകോട്
11 ബ്രഹ്മപുരം 01/12/99 എറണാകുളം
12 ഷൊറണൂർ 24/01/04 പാലക്കാട്
13 തളിപ്പറമ്പ് 29/03/05 കണ്ണൂർ
14 കുണ്ടറ 01/05/06 കൊല്ലം
15 മലപ്പറമ്പ് 23/12/07 മലപ്പുറം
16 വടകര 08/05/09 കോഴിക്കോട്
17 എടപ്പോൺ 21/05/09 ആലപ്പുഴ

പ്രധാന 220 കെ.വി. പ്രസരണപഥങ്ങൾ

തിരുത്തുക
  • കണിയാംപെറ്റ - കടക്കോല (ഏക സർക്യൂട്ട്).
  • ഇടുക്കി - ഉടുമൽപേട്ട് (ഏക സർക്യൂട്ട്).
  • ശബരിഗിരി - തേനി (ഏക സർക്യൂട്ട്).
  • എടമൺ - തിരുനെൽവേലി (ഇരട്ട സർക്യൂട്ട്).

110കിലോവാട്ട് സബ്സ്റ്റേഷനുകൾ

തിരുത്തുക
  • പാറശ്ശാല - കുഴിത്തുറ
  • മഞ്ചേശ്വരം - കോണകേ

മൂന്നാർ, തൃശ്ശൂർ പട്ടണം എന്നീ സ്ഥലങ്ങൾ ഒഴികെ കേരളത്തിൽ വൈദ്യുതി വിതരണം ചെയ്യുന്നത് കെ.എസ്.ഇ.ബി. ആണ്. കൂടുതൽ സൗകര്യപ്രദമായ പ്രവർത്തനത്തിനു വേണ്ടി കേരളത്തിനെ ദക്ഷിണ മേഖല , മധ്യമേഖല , പൂർവ്വമേഖല എന്നിങ്ങനെ മൂന്നു മേഖലകളായി വിഭജിച്ചിരിക്കുന്നു. [11]

സമ്പർക്കാസൂത്രണനയം (Interactive Planning Process)

തിരുത്തുക

പതിനൊന്നാം പഞ്ചവത്സരപദ്ധതിയോടനുബന്ധിച്ച് കെ.എസ്.ഇ.ബി. 2007-2008ൽ IPP എന്ന പദ്ധതി പ്രാവർത്തികമാക്കി. അടിസ്ഥാനതലങ്ങളിലെ ഉപയോക്താക്കളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചു് ജില്ലാതലത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലകളിലൂടെ ഊർജ്ജോപഭോഗനിരക്കുകൾ മുൻകൂട്ടി കണക്കാക്കുകയും അതനുസരിച്ച് മറ്റു വൈദ്യുതോൽപ്പാദനകേന്ദ്രങ്ങളും അന്യസംസ്ഥാനങ്ങളുമായി ക്രയവിക്രയകരാറുകൾ ഉറപ്പിക്കുകയുമായിരുന്നു ഈ പദ്ധതിയുടെ കാതൽ. ഒറീസ്സ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ അവിടെ ലഭ്യമാവുന്ന അസംസ്കൃതപദാർത്ഥങ്ങളും ഉല്പാദനശേഷിയും ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിച്ച് ഇറക്കുമതി ചെയ്യുകയും ആവശ്യമെങ്കിൽ മറ്റു സന്ദർഭങ്ങളിൽ പകരം തിരിച്ചുനൽകുകയും ചെയ്തുകൊണ്ടു് വൈദ്യുതിവിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പദ്ധതി സഹായിച്ചു.[12][13]

പരിശീലനകേന്ദ്രങ്ങൾ

തിരുത്തുക

ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും വിദഗ്ദപരിശീലനം നൽകുന്നതിനായി കെ.എസ്.ഇ.ബി.യുടെ കീഴിൽ നാലു റീജ്യണൽ പവർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിച്ചിട്ടുണ്ടു്.തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണു് ഈ സ്ഥാപനങ്ങൾ. കൂടാതെ പവർ എഞ്ചിനീയർസ് ട്രെയിനിങ്ങ് ആൻഡ് റിസർച്ച് സെന്റർ (പെറ്റാർൿ - PETARC) എന്ന പേരിൽ ഇടുക്കിയിലെ മൂലമറ്റത്തും ദക്ഷിണമേഖലാ കമ്പ്യൂട്ടർ ട്രെയിനിങ്ങ് സെന്റർ (Southern Regional Computer Training Centre - SRCTC) എന്ന പേരിൽ, തിരുവനന്തപുരത്തെ വൈദ്യുതഭവനത്തിലും പരിശീലനകേന്ദ്രങ്ങളുണ്ടു്. 1979ലാണു് തൃശ്ശൂരും കോട്ടയത്തും ലൈൻമെൻ ട്രെയിനിങ്ങ് സെന്ററുകൾ സ്ഥാപിച്ചതു്. തുടർന്നു് 1987ൽ തിരുവനന്തപുരത്തും കോഴിക്കോടും കൂടി ലൈൻ‌മെൻ ട്രെയിനിങ്ങ് സെന്ററുകൾ പ്രവർത്തിച്ചുതുടങ്ങി. 1989ൽ മൂലമറ്റത്ത് PETARC ആരംഭിച്ചു.1992ൽ തിരുവനന്തപുരത്തെ വൈദ്യുതിഭവനത്തിൽ മാനവശേഷി പരിശീലന സെൽ രൂപീകരിച്ചു. 1994ൽ ലൈൻമെൻ ട്രെയിനിങ്ങ് സെന്ററുകൾ ജൂനിയർ എക്സിക്യൂട്ടീവ് സ്റ്റാഫ് ട്രെയിനിങ്ങ് സെന്ററുകളായി (JESTC) പരിഷ്കരിച്ചു. 2007-ലാണു് SRTC നിലവിൽ വന്നതു്.

പ്രസരണ-വിതരണ നഷ്ടം

തിരുത്തുക

ഉപകരണങ്ങളിലും ജോലിയിലുമുള്ള ഗുണമേന്മ വർദ്ധിപ്പിക്കുന്നതുവഴി വൈദ്യുതോർജ്ജത്തിന്റെ പ്രസരണത്തിലും വിതരണത്തിലുമുള്ള നഷ്ടം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. 2003-2004 മുതൽ 2011-2012 വരെയുള്ള സമയത്തിനിടയിൽ ഇത്തരത്തിലുള്ള കെ.എസ്.ഇ.ബി.യുടെ ഊർജ്ജനഷ്ടം 27.44%-ത്തിൽനിന്നു് 15.65% ആയി കുറയ്ക്കാൻ കഴിഞ്ഞുവെന്നു് ബോർഡിന്റെ 2011-2012ലെ വാർഷികറിപ്പോർട്ടിൽ അവകാശപ്പെടുന്നു. കേടായ എനർജി മീറ്ററുകൾ മാറ്റി സ്ഥാപിക്കുക, വൈദ്യുതമോഷണം തടയുക, സർക്യൂട്ടുകളിലെ വിവിധ ഉപകരണസംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ നടപടികൾ വഴിയാണു് ഈ അഭിവൃദ്ധിയുണ്ടായതു്. ഫലത്തിൽ മൊത്തം ഊർജ്ജത്തിന്റെ 12% അധികം ഉല്പാദിപ്പിച്ചതിനു സമമാണു് ഈ വ്യത്യാസം.

2003-04 മുതൽ 2011-12 വരെയുള്ള കെ.എസ്.ഇ.ബി. യുടെ പ്രസരണ-വിതരണനഷ്ടം[14]
വർഷം വിറ്റ ഊർജ്ജം
(മെ.യൂ)
ലഭ്യമായ ഊർജ്ജം
(മെ.യൂ)
പ്രസരണ-വിതരണ നഷ്ടം
(%)
വാർഷിക അഭിവൃദ്ധി
(%)
മൊത്തം അഭിവൃദ്ധി
(%)
ഊർജ്ജലാഭം
(മെ.യൂ)
(ഏകദേശം)
ധനലാഭം
(കോടി രൂപ)
(ഏകദേശം)

2003-04 8910.80 12280.87 27.44
2004-05 9384.40 12504.79 24.95 2.49 2.49 311.37 108.98
2005-06 10269.80 13331.09 22.96 1.99 4.48 597.23 209.03
2006-07 11331.00 14427.97 21.47 1.49 5.97 861.35 301.47
2007-08 12049.90 15065.15 20.02 1.45 7.42 1117.83 391.24
2008-09 12414.32 15293.51 18.83 1.19 8.61 1316.77 460.87
2009-10 13971.09 16978.03 17.71 1.12 9.73 1651.96 578.19
2010-11 14547.90 17337.78 16.09 1.62 11.35 1967.84 688.74
2011-12 15980.53 18946.29 15.65 0.44 11.79 2233.77 781.82

വരവുചെലവു് അനുപാതം

തിരുത്തുക

കെ.എസ്.ഇ.ബി. ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുന്നതു് ശരാശരി 3.81 രൂപയ്ക്കാണു്. എന്നാൽ ഒരു യൂണിറ്റിനുവേണ്ടി വരുന്ന മൊത്തം ചെലവുകൾ 5.27 രൂപയോളം വരുന്നു. ഇതിൽ സിംഹഭാഗവും ചെലവാവുന്നതു് പുറമേനിന്നുവാങ്ങുന്ന വൈദ്യുതിയുടെ വിലയായും (2.98 രൂപ) ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയ ഇനങ്ങളിലും (1.30 പൈസ)ആണു്. ഉല്പാദനത്തിനു് 19 പൈസയും മൂലധനേതര സാങ്കേതികച്ചെലവുകൾക്കു് 49 പൈസയും മാത്രമാണു് വകയിരുത്തേണ്ടി വരുന്നതു്. ആകെ വരവുചെലവ് കണക്കിൽ 1.32 രൂപയുടെ കമ്മി അനുഭവപ്പെടുന്നു. (2011-2012)


കെ.എസ്.ഇ.ബി. - ഒരു യൂണിറ്റ് വൈദ്യുതിയുടെ വരവുചെലവു് അനുപാതം[15]
ക്രമസംഖ്യ ഇനം 2007-08 2008-09 2009-10 2010-11 2011-12
1 നേരിട്ടുള്ള ഉല്പാദനം 0.15 0.32 0.26 0.16 0.19
2 ഇതരസ്രോതസ്സുകളിൽനിന്നു വാങ്ങുന്നതിനു് 1.58 2.65 2.41 2.54 2.98
3 പലിശയും ധനസംബന്ധമായ ചെലവുകളും 0.26 0.26 0.19 0.19 0.23
4 തേയ്മാനച്ചെലവുകൾ 0.31 0.34 0.32 0.32 0.32
5 ജീവനക്കാർ 0.67 0.97 1.03 1.17 1.3
6 അറ്റകുറ്റപ്പണികൾ 0.09 0.11 0.12 0.16 0.17
7 ഭരണസംബന്ധമായ ചെലവുകൾ 0.09 0.11 0.12 0.12 0.14
8 മുൻകാലക്കുടിശ്ശികകളും മറ്റും 0.65 -0.12 0.02 -0.02 0.05
9 മൊത്തം (പ്രത്യക്ഷ) ചെലവ് 3.8 4.64 4.47 4.64 5.38
10 മൂലധനമാക്കി മാറ്റിയ ചെലവ് 0.04 0.05 0.06 0.07 0.09
11 മൂലധനമാക്കിമാറ്റിയ പലിശ 0.02 0.02 0.02 0.02 0.02
12 ആകെ (അറ്റ) ചെലവ് 3.74 4.57 4.39 4.55 5.27
13 ചട്ടപ്പടി നീക്കിയിരിപ്പ് 0.16 0.17 0.17 0.16 0.16
14 ആകെ ചെലവിനം 3.9 4.74 4.56 4.72 5.44
15 ബിൽ ഇതരവരുമാനം 0.33 0.35 0.31 0.34 0.31
16 ഊർജ്ജവില്പന വരുമാനം 3.5 3.8 3.38 3.54 3.81
17 ആകെ വരുമാനം 3.83 4.15 3.69 3.88 4.12
18 റെവന്യൂ കമ്മി 0.07 0.58 0.87 0.84 1.32
 

പരാതി പരിഹാരം

തിരുത്തുക
 
KSEB Energy charge bill

ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി വൈദ്യുതി ബോർഡ് കൊട്ടാരക്കര, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂ‍ന്ന് ഉപഭോക്തൃ പരാതി പരിഹാര ഫോറങ്ങൾ (Consumer Grievance Redressal Forum) ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ സെക്ഷൻ ഓഫീസുകളിൽ രണ്ട് ഫോണുകളാണ് ഉണ്ടാവുക. വൈദ്യുതി തടസ്സപ്പെടുമ്പോൾ പതിനായിരിത്തിന് മുകളിൽ ഉപഭോക്താക്കൾ ഈ രണ്ട് ഫോണുകളിലേക്കാവും ബന്ധപ്പെടാൻ ശ്രമിക്കുക.ഈ ഘട്ടത്തിൽ സേവനം എല്ലാവർക്കും ലഭ്യമാക്കുവാൻ സാധിച്ചെന്ന് വരില്ല. മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബി പുതിയ നാല് സംരംഭങ്ങൾ ആരംഭിച്ചിരിക്കുന്നു. വൈദ്യുത വിതരണം തടസ്സപ്പെടുന്ന കാര്യം എസ് എം എസ് ആയി ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുകയും,വാട്ട്സ് ആപ്പു വഴി പരാതിയും രജിസ്റ്റർ ചെയ്യാം. വൈദ്യുതി തടസ്സം മെസേജായി എത്തുന്ന സംരംഭമാണ് ഊർജ്ജ ദൂത്, അറ്റകുറ്റപണിക്കായി മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന വൈദ്യുത തടസ്സവും.അടിയന്തരഘട്ടങ്ങളിൽ ഉണ്ടാക്കുന്ന തടസ്സവുമെല്ലാം പുതിയ സംരംഭത്തിലൂടെ ഉപഭോക്താക്കളെ അറിയിക്കും. കൂടാതെ വാട്ട്സ്ആപ് പരാതികൾ രജിസ്റ്റർ ചെയ്യാൻ 9496001912 എന്ന നമ്പർ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം . എല്ലാ കമ്പ്യൂട്ടർ വത്കൃത വൈദ്യുതി ബില്ലുകളുടെയും തുക,പിഴകൂടാതെ പണമിടക്കേണ്ട തീയതി, പിഴയോടുകൂടി പണമടക്കേണ്ട അവസാന തീയതി,വൈദ്യുതി ബന്ധം വിഛേതിക്കാതിരിക്കുവാൻ പണമടക്കേണ്ട അവസാന തീയതി, എന്നീ വിവരങ്ങൾ എസ്എംഎസ് ആയും ഇ മെയിൽ ആയും ഉപഭോക്താക്കളെ അറിയിക്കുന്ന പദ്ധതിയാണ് ഊർജ്ജ സൗഹൃദ്. വൈദ്യുത സംബന്ധമായ പരാതികൾ അറിയിക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 എന്ന ടോൾ ഫ്രീ നമ്പർ ആണ് മറ്റൊരു സംരംഭം. ഈ സേവനങ്ങൾ ലഭ്യമാക്കുവാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ മതിയാകും .ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്. വൈദ്യുതി കണക്ഷന് ഓൺലൈനായി അപേക്ഷിക്കുവാനുള്ള സംവിധാനം 15-2-17ൽ നിലവിൽ വന്നു. പേയ് ടി എം വഴി പണം അടയ്ക്കുവാനുള്ള സംവിധാനവും നിലവിൽ വന്നു . പുതിയ വൈദ്യുതി കണക്ഷൻ വേണ്ടവർക്ക് അപേക്ഷാ ഫീസ്, വെതർപ്രൂഫ് സർവ്വീസ് കണക്ഷൻ ആണെങ്കിൽ അതിന്റെ തുക, എന്നിവ ഓൺലൈൻ ആയി അടയ്ക്കാം. ഇത് ലഭിച്ചാൽ ഉടൻ ബോർഡ് ജീവനക്കാർ ഉപഭോക്താവിന്റെ വീട്ടിൽ എത്തി മറ്റ് അനുബന്ധ രേഖകൾ ശേഖരിക്കും. പോസ്റ്റ് വേണ്ടുന്ന കണക്ഷൻ ആണങ്കിൽ ജീവനക്കാർ വീട്ടിലെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി തുക എസ് എം എസ് ആയോ ഇ-മെയിൽ വഴിയോ ഉപഭോക്താവിനെ അറിയിക്കും.ഇത് ഉപഭോക്താവിന് ഓൺലൈനായി അടയ്ക്കാം.വൈദ്യുത മന്ത്രി എം.എം മണി ആയിരുന്നു സേവനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

കമ്പനി വൽക്കരണം

തിരുത്തുക

2014 ഓഗസ്റ്റിൽ വൈദ്യുതി ബോർഡ് കമ്പനിയാക്കുന്നതുമായി ബന്ധപ്പെട്ട ത്രികക്ഷിക്കരാർ ഒപ്പിട്ടു. സർക്കാറും കെ.എസ്.ഇ.ബി.യും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി. സംഘടനകൾ കരാറിൽ ഒപ്പിട്ടെങ്കിലും കരാറുണ്ടാക്കിയത് സുതാര്യമായ ചർച്ചകളുടെ അടിസ്ഥാനത്തിലല്ലെന്ന് ആരോപിച്ച് എ.ഐ.ടി.യു.സി നേതൃത്വം നൽകുന്ന വർക്കേഴ്‌സ് ഫെഡറേഷനും ഓഫീസേഴ്‌സ് ഫെഡറേഷനും ഒപ്പിടാൻ തയ്യാറായില്ല.

കരാർ പ്രകാരം വൈദ്യുതി ബോർഡിൽ നിലവിലുള്ള സേവനവേതന വ്യവസ്ഥകൾ നിലനിൽക്കും. കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, പെൻഷൻ പരിഷ്‌കരണം എന്നിവയടക്കം കെ.എസ്.ഇ.ബി. ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും അതേപടി തുടരും. നിയമനച്ചുമതല തുടർന്നും പി.എസ്.സി.ക്ക് ആയിരിക്കും.

2008 ൽ തന്നെ വൈദ്യുതി നിയമം 2003 അടിസ്താനത്തിൽ കെ.എസ്.ഇ.ബി യുടെ ആസ്തി ബാദ്യതകൾ ഗവണ്മെന്റിലേക്കു കൈമാറിയിരുന്നു.. വിവിധ ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ കാലാവധി നീട്ടിനൽകുകയുണ്ടായി. ഗവണ്മെന്റിലേക്കു വെസ്റ്റ് വചെയ്തതു റിവെസ്റ്റ് ചെയ്യുക മാത്രമാണു 2013 നവംബർ 1 നു ചെയ്തതു.

കെ.എസ്.ഇ.ബി.ആപ്പ്

തിരുത്തുക

ഒറ്റത്തവണ ഫോറം പൂരിപ്പിച്ചു നൽകിയാൽ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും വൈദ്യുത ബിൽ തുക ഈടാക്കുന്ന സംവിധാനം കെ.എസ്.ഇ.ബി നടപ്പിലാക്കിയിരിക്കുന്നു. ബാങ്കുകളിൽ ലോൺ അടയ്ക്കുന്ന മാതൃകയിൽ, ബാങ്ക് അക്കൗണ്ടിൽ നിന്നും വൈദ്യുതി ബില്ലിന്റെ തുക, കെ.എസ്.ഇ.ബി യുടെ അക്കൗണ്ടിലേക്ക് എല്ലാ തവണകളിലും എത്തും. കൂടാതെ ബിൽ പേയ്മെന്റ് സംവിധാനം കൂടുതൽ സൗകര്യപ്രധമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുന്നു. www.kseb.in[16]എന്ന വെബ് സൈറ്റിലെ ആപ്ലിക്കേഷൻ ലിങ്ക് പിൻതുടർന്നു കൊണ്ട്, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തശേഷം, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇവയിലേതെങ്കിലും ഉപയോഗിച്ച് ബില്ല് അടയ്ക്കാവുന്നതാണ്.ഇതിനായി 13 അക്ക കൺസ്യൂമർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി,തുടങ്ങിയവ നൽകിയാൽ മതിയാകും.[17]

സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. 1028 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കാനുള്ള കരാർ എടുത്തിട്ടുള്ളത്. കെഎസ്ഇബിയുടെ എല്ലാ 220 കെവി, 110 കെവി, 66 കെവി സബ് സ്റ്റേഷനുകളെയും ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിക്കും. സംസ്ഥാനത്തെ 770 സെക്‌ഷനുകളിലെയും വൈദ്യുതി തൂണുകളിലൂടെയാണ് കേബിൾ വലിക്കുന്നത്. അപേക്ഷിക്കുന്ന ഉപയോക്താക്കൾക്കെല്ലാം ഇന്റർനെറ്റ് കണക്‌ഷൻ നൽകാനാണ് പദ്ധതിയിടുന്നത്. കെ ഫോൺ ശൃംഖല ഉപയോഗിച്ച് ഏത് സേവനദാതാവിനും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാം. ബാൻഡ്‌വിഡ്ത് അനുസരിച്ച് വാടക ഈടാക്കും.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫിസുകളും കെ ഫോൺ നെറ്റ്‌വർക്കിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു പുറമേ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ നെറ്റ്‌വർക് സംവിധാനം ഒരുക്കാനും പരിപാടിയുണ്ട്. അതുവഴി അതിവേഗ ഇൻ്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000 ത്തോളം ഓഫിസുകളിലും ലഭ്യമാക്കും. എല്ലാവർക്കും ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻ്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.സംസ്ഥാന സർക്കാരിൻറെയും മറ്റ് സ്വകാര്യ ടെലികോം സർവിസ് പ്രൊവൈഡർമാരുടെയും നിലവിലുള്ള ബാൻ്റ് വിഡ്ത്ത് പരിശോധിച്ച് അതിൻറെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻ്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എൽ ഉം ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെൻഡർ നടപടികളും പൂർത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിന് കരാർ നൽകുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽ.എസ് കേബിൾ, എസ്.ആർ.ഐ.ടി എന്നീ കമ്പനികളാണ് പ്രസ്തുത കൺസോഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവെന്നാണ് കെഎസ്ഇബി പറയുന്നത്. പദ്ധതിക്കുവേണ്ടി കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിരുന്നു. ഇതിൽ 1061.73 കോടി രൂപ NIDA ലോണായി നബാർഡ് അംഗീകരിച്ചു.[18] സർക്കാർ അവകാശപ്പെടുന്ന നേട്ടങ്ങൾ

  • എല്ലാ സർവിസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇൻ്റർനെറ്റ് സർവിസ് പ്രൊവൈഡർ, കണ്ടൻ്റ് സർവിസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് സംസ്ഥാനത്ത് നിലവിൽ വരും.
  • ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാകും.
  • 30,000ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps-തൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാകും.
  • ആർട്ടിഫിഷൽ ഇൻ്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇൻ്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെ ഫോൺ സൗകര്യമൊരുക്കും.
  • ഗ്രാമങ്ങളിലും ചെറുകിട സംരംഭങ്ങൾക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം.
  • സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ, മറ്റ് ഇ- സർവിസുകൾക്ക് കൂടുതൽ ബാൻ്റ് വിഡ്ത്ത് നൽകി കാര്യക്ഷമത വർധിപ്പിക്കാൻ കെ ഫോൺ സഹായിക്കും.
  • ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെ ഫോൺ പദ്ധതി സഹായിക്കും.[19]
  1. History of Electricity in Kerala - ഡോ. ഡി. ഷൈന
  2. "Power Projects in Kerala-". www.kseb.in.
  3. "കേരളത്തിലെ അണക്കെട്ടുകൾ". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-08-29. Retrieved 2018-08-28.
  4. "KSEB DAMS -". www.expert-eyes.org.
  5. "Powerhouses in Kerala -". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Hydro Electric Projects in Kerala -". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Small Hydro Electric Projects in Kerala-". www.kseb.in.
  8. "Renewable Energy-". www.kseb.in.
  9. "On going &Future Projects in Kerala-". www.kseb.in.
  10. "കെ.എസ്.ഇ.ബി. വാർഷിക ഭരണറിപ്പോർട്ട് 2011-2012". ചെയർമാൻ, കെ, എസ്. ഇ. ബി. Archived from the original on 2014-07-02. Retrieved 18 ഏപ്രിൽ 2013.
  11. വൈദ്യുതി വിതരണം കേരളം ഔദ്യോഗിക വെബ്സൈറ്റ്
  12. "KSEB to launch interactive planning". 'ദി ഹിന്ദു'. 23/2/2008. Archived from the original on 2008-04-30. Retrieved 19 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  13. "KSEB puts up a good show". 'ദി ഹിന്ദു'. 4/4/2008. Retrieved 19 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  14. "കെ.എസ്.ഇ.ബി. വാർഷിക ഭരണറിപ്പോർട്ട് 2011-2012 (പട്ടിക 2.2 പുറം 12)". ചെയർമാൻ, കെ, എസ്. ഇ. ബി. Archived from the original on 2014-07-02. Retrieved 18 ഏപ്രിൽ 2013.
  15. "കെ.എസ്.ഇ.ബി. വാർഷിക ഭരണറിപ്പോർട്ട് 2011-2012 (പുറം 68)". ചെയർമാൻ, കെ, എസ്. ഇ. ബി. Archived from the original on 2014-07-02. Retrieved 18 ഏപ്രിൽ 2013.
  16. www.http://www.kseb.in/index.php?lang=en
  17. www.malayalidiary.com/kaeb/
  18. https://malayalam.samayam.com/latest-news/kerala-news/what-is-k-phone-project-by-kerala-government-new-state-run-internet-provider-details-in-malayalam/amp_articleshow/78981879.cms
  19. https://www.madhyamam.com/kerala/k-fon-project-all-the-details-here-593882


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക