ഷോളയാർ അണക്കെട്ട്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൽപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മലക്കപ്പാറയ്ക്കു സമീപമായി ചാലക്കുടിപ്പുഴയുടെ പോഷകനദിയായ ഷോളയാറിൽ ഷോളയാർ ജലവൈദ്യുതപദ്ധതിയുടെ[2] ,[3] ഭാഗമായി നിർമിച്ച അണക്കെട്ടാണ് ഷോളയാർ അണക്കെട്ട്[4] അഥവാ ലോവർ ഷോളയാർ അണക്കെട്ട് (Lower Sholayar Dam). 66 മീറ്റർ ഉയരവും 430 മീറ്റർ നീളവുമുള്ള പ്രധാന അണക്കെട്ടിനൊപ്പം 28 മീറ്റർ ഉയരവും 259 മീറ്റർ നീളവുമുള്ള ഷോളയാർ ഫ്ലാങ്കിംഗ് ഡാമും[5] 18.59 മീറ്റർ ഉയരവും 109 മീറ്റർ നീളവുമുള്ള ഷോളയാർ സാഡിൽ ഡാമും ഈ പദ്ധതിയുടെ ഭാഗമാണ്. 1965-ലാണ് ഈ ഡാമുകൾ നിർമ്മാണം പൂർത്തിയാക്കിയത്.[6] ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റർ കിഴക്കായി ആണ് ഷോളയാർ ഡാം[7] മലക്കപ്പാറയിലേക്ക് പോകുന്ന സംസ്ഥാനപാത 21ന് സമീപമാണ് ലോവർ ഷോളയാർ ഡാം സ്ഥിതിചെയ്യുന്നത്. എന്നാൽ, തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം മലക്കപ്പാറയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
ഷോളയാർ അണക്കെട്ട് | |
---|---|
ഔദ്യോഗിക നാമം | ഷോളയാർ ജല വൈദ്യുതി പദ്ധതി |
സ്ഥലം | മലക്കപ്പാറ ,തൃശൂർ, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കം | 10°19′17.0832″N 76°44′06″E / 10.321412000°N 76.73500°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1965 |
പ്രവർത്തിപ്പിക്കുന്നത് | KSEB, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | ഷോളയാർ ചാലക്കുടിപ്പുഴ |
ഉയരം | 56 മീ (184 അടി) |
നീളം | 430.53 മീ (1,412 അടി) |
സ്പിൽവേ ശേഷി | 1825 M3/Sec |
റിസർവോയർ | |
Creates | ലോവർ ഷോളയാർ റിസർവോ |
ആകെ സംഭരണശേഷി | 153,600,000 ഘന മീറ്റർ (5.42×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 150,200,000 ഘന മീറ്റർ (5.30×109 cu ft) |
പ്രതലം വിസ്തീർണ്ണം | 8.705 ഹെക്ടർ (21.51 ഏക്കർ) |
Power station | |
Operator(s) | KSEB |
Commission date | 1961 |
Turbines | 3 x 18 Megawatt (Francis-type) |
Installed capacity | 54 MW |
Annual generation | 233 MU |
ഷോളയാർ പവർ ഹൗസ് |
വൈദ്യുതി ഉത്പാദനം
തിരുത്തുകഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള ഷോളയാർ പവർ ഹൗസിലേക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 18 മെഗാവാട്ട് ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 54 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1966 മെയ് 9 നു നിലവിൽ വന്നു. 54 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. നിലവിൽ വാർഷിക ഉൽപ്പാദനം 233 MU ആണ്.[8]..
ചിത്രശാല
തിരുത്തുക-
അപ്പർ ഷോളയാർ റിസർവോയർ (തമിഴ്നാട്)
-
അപ്പർ ഷോളയാർ അണക്കെട്ട് (തമിഴ്നാട്)
-
അപ്പർ ഷോളയാർ റിസർവോയർ
-
അപ്പർ ഷോളയാർ അണക്കെട്ട് സ്പിൽവേ
-
അപ്പർ ഷോളയാർ അണക്കെട്ട്
-
അപ്പർ ഷോളയാർ റിസർവോയർ-വേനൽക്കാലത്ത്
-
ലോവർ ഷോളയാർ അണക്കെട്ട് (കേരളം)
-
ഷോളയാർ വൈദ്യുതനിലയത്തിലേക്കുള്ള പെൻസ്റ്റോക്ക് (കേരളം)
കൂടുതൽ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "VAZHACHAL FOREST DIVISION -". www.forest.kerala.gov.in. Archived from the original on 2017-12-03. Retrieved 2018-10-07.
- ↑ "Sholayar Hydroelectric Project JH01231-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SHOLAYAR HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-04-23. Retrieved 2018-10-07.
- ↑ "Sholayar(Main)(Eb) Dam D03225-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sholayar Flanking(Eb) Dam D03227-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://expert-eyes.org/dams.html
- ↑ "Sholayar dam -". www.keralatourism.org.
- ↑ "Sholayar Power House PH012438-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]