കാരാപ്പുഴ അണക്കെട്ട്

വയനാട് ജില്ലയിലെ കാരാപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ട്

കേരളത്തിലെ വയനാട് ജില്ലയിലെ മുട്ടിൽ  ഗ്രാമപഞ്ചായത്തിലെ കാരാപ്പുഴ വില്ലേജിൽ കാരാപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് കാരാപ്പുഴ അണക്കെട്ട്'[1]. പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത് (കാരാപ്പുഴ ജലസേചന പദ്ധതി)[2] . ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം (catchment area). കല്പറ്റയിൽ നിന്നും 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്[3]. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.

കാരാപ്പുഴ അണക്കെട്ട്
കാരാപ്പുഴ അണക്കെട്ട്
അണക്കെട്ടിലെ ഒരു ദൃശ്യം
നദി കാരാപ്പുഴ
Creates കാരാപ്പുഴ റിസർവോയർ
സ്ഥിതി ചെയ്യുന്നത് കാക്കവയൽ, വയനാട്, കേരളം, ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 625 m
ഉയരം 28 m
തുറന്നു കൊടുത്ത തീയതി 2004
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 11°37′3.2″N 76°10′25″E / 11.617556°N 76.17361°E / 11.617556; 76.17361
കാരാപ്പുഴ ജലസേചന പദ്ധതി

ചിത്രശാലതിരുത്തുക

കൂടുതൽ കാണുകതിരുത്തുക


അവലംബംതിരുത്തുക

  1. "Karapuzha(Id) Dam D03163-". www.india-wris.nrsc.gov.in5.
  2. "Karapuzha Medium Irrigation Project JI02692-". www.india-wris.nrsc.gov.in.
  3. "yatrika reference". ശേഖരിച്ചത് 2009-08-15.
"https://ml.wikipedia.org/w/index.php?title=കാരാപ്പുഴ_അണക്കെട്ട്&oldid=3360333" എന്ന താളിൽനിന്ന് ശേഖരിച്ചത്