കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത് [1]
40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.മൂന്നാർ ഹെഡ്‍വർക്സ്, ലോവർപെരിയാർ, മണിയാർ എന്നീ 3 അണക്കെട്ടുകൾ പുഴക്ക് കുറുകെ വൃഷ്ടി പ്രദേശം ഇല്ലാത്തവയാണ്. ഈ മൂന്നെണ്ണം അടക്കം 55 ജലസംഭരണികൾ ഉള്ളതിൽ 20 എണ്ണം കേരള സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലും , 2 എണ്ണം കേരള വാട്ടർ അതോറിറ്റിയുടെ കീഴിലും , 29 എണ്ണം KSEB യുടെ കീഴിലും , 3 എണ്ണം തമിഴ്നാട് PWD യുടെ കീഴിലും ഒരെണ്ണം(മുല്ലപ്പെരിയാർ) ഉടമസ്ഥത തർക്കത്തിലും ആണ്.
ഗവി, കക്കി, ഇടുക്കി എന്നീ 3 ജലസംഭരണികളിൽ ഒന്നിലധികം അണക്കെട്ടുകൾ ഉണ്ട്.
ഇതിനു പുറമെ 10 വലിയ തടയണകളും ഉണ്ട് .
മൊത്തം 55 ജലസംഭരണികൾ ഉള്ളതിൽ 37 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു [2] ,[3] , [4] . 27 ജലസംഭരണികൾ ജലസേചന പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു [5]. ഇതിൽ 9 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കും ജലസേചന പദ്ധതിക്കും വേണ്ടി ഒരു പോലെ ഉപയോഗപ്പെടുത്തുന്നവയാണ് .ജലസംഭരണികൾ ഉപയോഗിച്ച് മൊത്തം 16 പ്രധാന ജലവൈദ്യുത പദ്ധതികളും 7 ചെറുകിട ജലവൈദ്യുത പദ്ധതികളും ആണ് നിലവിൽ ഉള്ളത് [6] ,[7].
അണക്കെട്ടുകൾ ജില്ല തിരിച്ച്
ജില്ല
|
ഡാമുകളുടെ എണ്ണം
|
തിരുവനന്തപുരം
|
4
|
കൊല്ലം
|
1
|
പത്തനംതിട്ട
|
3
|
ഇടുക്കി
|
21
|
എറണാകുളം
|
4
|
തൃശ്ശൂർ
|
8
|
പാലക്കാട്
|
11
|
വയനാട്
|
6
|
കോഴിക്കോട്
|
3
|
കണ്ണൂർ
|
1
|
ആകെ
|
62
|
ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിൽ മലങ്കര ഒഴിച്ചുള്ള 19 അണക്കെട്ടുകളും പെരിയാറിലും അതിന്റെ പോഷകനദികളായ മുതിരപ്പുഴയാറിലും പന്നിയാറിലും ആണ് .എറണാകുളം ജില്ലയിലെ 2 അണക്കെട്ടുകളും പെരിയാറിൽ തന്നെയാണ് . അത് കൊണ്ട് തന്നെ അണക്കെട്ടുകൾ മഴക്കാലത്ത് തുറക്കുമ്പോൾ പെരിയാറിന്റെ തീരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു. പത്തനംതിട്ട ജില്ലയിലെ 11 അണക്കെട്ടുകളും പമ്പാനദിയിലും അതിന്റെ പോഷകനദികളായ കക്കിയാറിലും കക്കാട്ടാറിലും ആണ് . അത് കൊണ്ട് തന്നെ അണക്കെട്ടുകൾ മഴക്കാലത്ത് തുറക്കുമ്പോൾ പമ്പാനദിയുടെ തീരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു. ചാലക്കുടിപ്പുഴയിൽ 5 അണക്കെട്ടുകൾ ഉണ്ട് . പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളിൽ 7 അണക്കെട്ടുകളും ഭാരതപ്പുഴയുടെയും അതിന്റെ പോഷകനദികളിലും ആണ് ഉള്ളത്.
കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക[8],[9] താഴെ കൊടുത്തിരിക്കുന്നു.
നിര |
അണക്കെട്ട്
|
ജലസംഭരണി |
നദി |
സ്ഥലം |
ജില്ല
|
നീളം (മീ.)
|
ഉയരം (മീ.)
|
നിർമ്മാണം |
ലക്ഷ്യം |
ചിത്രം
|
1 |
നെയ്യാർ
|
നെയ്യാർ |
നെയ്യാർ |
കാട്ടാക്കട |
തിരുവനന്തപുരം
|
294.83
|
56.08
|
1973
|
ജലസേചനം |
|
2 |
പേപ്പാറ
|
പേപ്പാറ |
കരമനയാർ |
നെടുമങ്ങാട് |
തിരുവനന്തപുരം
|
423
|
36.5
|
1983
|
ജലസേചനം ,
വൈദ്യുതിനിർമ്മാണം
|
|
3 |
അരുവിക്കര
|
അരുവിക്കര |
കരമനയാർ |
നെടുമങ്ങാട് |
തിരുവനന്തപുരം
|
83.21
|
14.01
|
1972 |
കുടിവെള്ളം ,ജലസേചനം
|
|
4 |
തെന്മല(കല്ലട -പരപ്പാർ)
|
തെന്മല |
കല്ലടയാർ |
പുനലൂർ |
കൊല്ലം
|
335
|
85.35
|
1961
|
ജലസേചനം ,
വൈദ്യുതിനിർമ്മാണം
|
|
5 |
ഗവി
|
ഗവി |
ഗവിയാർ |
ഗവി |
പത്തനംതിട്ട
|
97.54
|
17.07
|
1989
|
വൈദ്യുതിനിർമ്മാണം
|
|
6
|
കുള്ളാർ
|
ഗവി
|
ഗവിയാർ
|
ഗവി
|
പത്തനംതിട്ട
|
94
|
24
|
1990
|
വൈദ്യുതിനിർമ്മാണം
|
|
7
|
മീനാർ I
|
മീനാർ I
|
|
ഗവി
|
പത്തനംതിട്ട
|
65
|
17.2
|
1991
|
വൈദ്യുതിനിർമ്മാണം
|
|
8
|
മീനാർ II
|
മീനാർ II
|
|
ഗവി
|
പത്തനംതിട്ട
|
97
|
15.5
|
1991
|
വൈദ്യുതിനിർമ്മാണം
|
|
9 |
പമ്പ
|
പമ്പ |
പമ്പാനദി |
റാന്നി , അങ്കാംമൂഴി |
പത്തനംതിട്ട
|
281
|
57.2
|
1967
|
വൈദ്യുതിനിർമ്മാണം |
|
10 |
ആനത്തോട്
|
കക്കി |
കക്കിയാർ പമ്പാനദി |
റാന്നി , അങ്കാംമൂഴി |
പത്തനംതിട്ട
|
376.12
|
51.8
|
1967
|
വൈദ്യുതിനിർമ്മാണം |
|
11 |
കക്കി
|
കക്കി |
കക്കിയാർ പമ്പാനദി |
റാന്നി , അങ്കാംമൂഴി |
പത്തനംതിട്ട
|
336.19
|
116.13
|
1966
|
വൈദ്യുതിനിർമ്മാണം |
|
12 |
അപ്പർ മൂഴിയാർ
|
മൂഴിയാർ |
കക്കട്ടാർ പമ്പാനദി |
റാന്നി , അങ്കാംമൂഴി |
പത്തനംതിട്ട
|
97
|
19
|
1979
|
വൈദ്യുതിനിർമ്മാണം |
|
13
|
അപ്പർമൂഴിയാർ സ്പിൽവേ ഡാം
|
കക്കട്ടാർ
|
കക്കട്ടാർ പമ്പാനദി
|
റാന്നി , അങ്കാംമൂഴി
|
പത്തനംതിട്ട
|
176.5
|
34.17
|
1990
|
വൈദ്യുതിനിർമ്മാണം
|
|
14 |
കക്കാട്
|
കക്കട്ടാർ
|
കക്കട്ടാർ പമ്പാനദി |
റാന്നി , അങ്കാംമൂഴി |
പത്തനംതിട്ട
|
107
|
22
|
1990
|
വൈദ്യുതിനിർമ്മാണം |
|
15
|
മണിയാർ
|
കക്കട്ടാർ
|
കക്കട്ടാർ പമ്പാനദി
|
റാന്നി ,മണിയാർ
|
പത്തനംതിട്ട
|
|
|
|
ജലസേചനം
|
|
16 |
മുല്ലപ്പെരിയാർ
|
തേക്കടി |
മുല്ലയാർ പെരിയാർ |
തേക്കടി |
ഇടുക്കി
|
365.8
|
50.29
|
1895
|
ജലസേചനം,
വൈദ്യുതിനിർമ്മാണം
(തമിഴ്നാട്)
|
|
17 |
ഇടുക്കി
|
ഇടുക്കി |
പെരിയാർ |
ഇടുക്കി |
ഇടുക്കി
|
366
|
169
|
1974
|
വൈദ്യുതിനിർമ്മാണം |
|
18 |
ചെറുതോണി
|
ഇടുക്കി |
പെരിയാർ |
ഇടുക്കി |
ഇടുക്കി
|
651
|
138.38
|
1976
|
വൈദ്യുതിനിർമ്മാണം |
|
19 |
കുളമാവ്
|
ഇടുക്കി |
പെരിയാർ |
കുളമാവ് |
ഇടുക്കി
|
385
|
100
|
1977
|
വൈദ്യുതിനിർമ്മാണം |
|
20
|
അഴുത ഡൈവേർഷൻ
|
അഴുതയാർ
|
അഴുതയാർ
|
കുട്ടിക്കാനം
|
ഇടുക്കി
|
|
|
|
ഡൈവേർഷൻ ഡാം
|
|
21
|
വഴിക്കടവ് ഡൈവേർഷൻ
|
|
|
വാഗമൺ
|
ഇടുക്കി
|
58
|
10
|
2002
|
ഡൈവേർഷൻ ഡാം
|
|
22
|
കുട്ടിയാർ ഡൈവേർഷൻ
|
|
|
വാഗമൺ
|
ഇടുക്കി
|
|
|
|
ഡൈവേർഷൻ ഡാം
|
|
23
|
വടക്കേപ്പുഴ അണക്കെട്ട്
|
വടക്കേപ്പുഴ
|
വടക്കേപ്പുഴയാർ
|
കുളമാവ്
|
ഇടുക്കി
|
140
|
8
|
|
ഡൈവേർഷൻ ഡാം
|
|
24
|
കല്ലാർ
|
കല്ലാർ നദി
|
കല്ലാർ നദി
|
നെടുങ്കണ്ടം
|
ഇടുക്കി
|
67.91
|
12.19
|
|
ഡൈവേർഷൻ ഡാം
|
|
25
|
ഇരട്ടയാർ
|
ഇരട്ടയാർ
|
ഇരട്ടയാർപുഴ
|
ഇരട്ടയാർ
|
ഇടുക്കി
|
146.3
|
19.81
|
1989
|
ഡൈവേർഷൻ ഡാം
|
|
26
|
നാരകക്കാനം ഡൈവേർഷൻ
|
|
|
നാരകക്കാനം
|
ഇടുക്കി
|
|
|
|
ഡൈവേർഷൻ ഡാം
|
|
27 |
മലങ്കര
|
മലങ്കര |
തൊടുപുഴയാർ |
മലങ്കര |
ഇടുക്കി
|
460
|
23
|
1994
|
വൈദ്യുതിനിർമ്മാണം
, ജലസേചനം
|
|
28 |
ആനയിറങ്കൽ
|
ആനയിറങ്കൽ |
പന്നിയാർ |
ദേവികുളം |
ഇടുക്കി
|
291.69
|
34.13
|
1965
|
വൈദ്യുതിനിർമ്മാണം |
|
29 |
പൊന്മുടി
|
പൊന്മുടി |
പന്നിയാർ |
രാജാക്കാട് |
ഇടുക്കി
|
294
|
59
|
1963
|
വൈദ്യുതിനിർമ്മാണം |
|
30 |
കുണ്ടള
|
കുണ്ടള |
മുതിരപ്പുഴ |
മൂന്നാർ |
ഇടുക്കി
|
259
|
46.94
|
1947
|
വൈദ്യുതിനിർമ്മാണം |
|
31 |
മാട്ടുപ്പെട്ടി
|
മാട്ടുപ്പെട്ടി |
മുതിരപ്പുഴ |
മാട്ടുപ്പെട്ടി |
ഇടുക്കി
|
237.74
|
83.34
|
1957
|
വൈദ്യുതിനിർമ്മാണം |
|
32
|
മൂന്നാർ ഹെഡ്‍വർക്സ്
|
മുതിരപ്പുഴ
|
മുതിരപ്പുഴ
|
മൂന്നാർ
|
ഇടുക്കി
|
|
|
|
വൈദ്യുതിനിർമ്മാണം
|
|
33 |
ചെങ്കുളം
|
ചെങ്കുളം |
മുതിരപ്പുഴ |
കുഞ്ചിത്തണ്ണി മൂന്നാർ |
ഇടുക്കി
|
144.5
|
26.82
|
1957
|
വൈദ്യുതിനിർമ്മാണം |
|
34 |
കല്ലാർകുട്ടി (നേര്യമംഗലം )
|
കല്ലാർകുട്ടി |
പെരിയാർ |
കല്ലാർകുട്ടി |
ഇടുക്കി
|
237.74
|
85.34
|
1962
|
വൈദ്യുതിനിർമ്മാണം |
|
35 |
ലോവർപെരിയാർ
|
പെരിയാർ നദി |
പെരിയാർ |
ലോവർപെരിയാർ |
ഇടുക്കി
|
284
|
41
|
1996
|
വൈദ്യുതിനിർമ്മാണം |
|
36 |
ഭൂതത്താൻകെട്ട്
|
പെരിയാർ നദി |
പെരിയാർ |
കോതമംഗലം |
എറണാകുളം
|
|
|
|
ജലസേചനം |
|
37 |
ഇടമലയാർ
|
ഇടമലയാർ |
ഇടമലയാർ |
കോതമംഗലം |
എറണാകുളം
|
373
|
102
|
1985
|
വൈദ്യുതിനിർമ്മാണം |
|
38 |
ഷോളയാർ
|
ഷോളയാർ |
ചാലക്കുടിപ്പുഴ |
ഷോളയാർ |
തൃശൂർ
|
430.53
|
66
|
1965
|
വൈദ്യുതിനിർമ്മാണം
|
|
39 |
പെരിങ്ങൽക്കുത്ത്
|
പെരിങ്ങൽക്കുത്ത് |
ചാലക്കുടിപ്പുഴ |
വാഴച്ചാൽ |
തൃശൂർ
|
290.25
|
23
|
1957
|
വൈദ്യുതിനിർമ്മാണം
|
|
40 |
ചിമ്മിനി
|
ചിമ്മിനി |
കുറുമാലി പുഴ കരുവന്നൂർ പുഴ |
വരന്തരപ്പിള്ളി |
തൃശൂർ
|
1211.5
|
|
1996
|
ജലസേചനം |
|
41 |
പീച്ചി
|
പീച്ചി |
മണലിപ്പുഴ കരുവന്നൂർ പുഴ |
പീച്ചി |
തൃശൂർ
|
213.3
|
49.8
|
1958
|
ജലസേചനം |
|
42 |
വാഴാനി
|
വാഴാനി |
ആളൂർ പുഴ കേച്ചേരിപ്പുഴ |
വടക്കാഞ്ചേരി |
തൃശൂർ
|
792.48
|
|
1962
|
ജലസേചനം |
|
43
|
പൂമല
|
|
|
വടക്കാഞ്ചേരി
|
തൃശൂർ
|
|
|
|
ജലസേചനം
|
|
44 |
പറമ്പിക്കുളം
|
പറമ്പിക്കുളം |
പറമ്പിയാർ ചാലക്കുടിപ്പുഴ |
പറമ്പിക്കുളം |
പാലക്കാട്
|
896.12
|
73.15
|
1967
|
ജലസേചനം/
വൈദ്യുതിനിർമ്മാണം
(തമിഴ്നാട്)
|
|
45
|
പെരുവാരിപള്ളം
|
പെരുവാരിപള്ളം
|
കുരിയാർകുട്ടി ചാലക്കുടിപ്പുഴ
|
പറമ്പിക്കുളം
|
പാലക്കാട്
|
466
|
27.74
|
1971
|
ജലസേചനം/
വൈദ്യുതിനിർമ്മാണം
(തമിഴ്നാട്)
|
|
46 |
തൂണക്കടവ്
|
തൂണക്കടവ് |
തൂണക്കടവ് ചാലക്കുടിപ്പുഴ |
പറമ്പിക്കുളം |
പാലക്കാട്
|
314
|
26.91
|
1965
|
ജലസേചനം/
വൈദ്യുതിനിർമ്മാണം
(തമിഴ്നാട്)
|
|
47 |
മീങ്കര (ഗായത്രി സ്റ്റേജ് -I)
|
മീങ്കര |
മീങ്കാരപ്പുഴ |
മുതലമട |
പാലക്കാട്
|
964
|
18.9
|
1960
|
ജലസേചനം
|
|
48 |
ചുള്ളിയാർ (ഗായത്രി സ്റ്റേജ്-II)
|
ചുള്ളിയാർ |
ചുള്ളിയാർ |
കൊല്ലങ്കോട് |
പാലക്കാട്
|
1211.5
|
|
1970
|
ജലസേചനം
|
|
49 |
പോത്തുണ്ടി
|
പോത്തുണ്ടി |
പോത്തുണ്ടിപുഴ |
നെന്മാറ |
പാലക്കാട്
|
1680
|
32.61
|
1971
|
ജലസേചനം |
|
50 |
മംഗലം
|
മംഗലം |
ചെറുകുന്നപ്പുഴ |
കിഴക്കഞ്ചേരി |
പാലക്കാട്
|
1057
|
72
|
1966
|
ജലസേചനം |
|
51 |
വാളയാർ
|
വാളയാർ |
വാളയാർ |
വാളയാർ |
പാലക്കാട്
|
1478
|
20.42
|
1956
|
ജലസേചനം |
|
52 |
മലമ്പുഴ
|
മലമ്പുഴ |
ഭാരതപ്പുഴ |
മലമ്പുഴ |
പാലക്കാട്
|
2,069
|
115.06
|
1955
|
ജലസേചനം
|
|
53 |
ശിരുവാണി
|
ശിരുവാണി |
ശിരുവാണിനദി |
ശിരുവാണി |
പാലക്കാട്
|
224
|
57
|
1984
|
കുടിവെള്ളം
(തമിഴ്നാട്)
|
|
54 |
കാഞ്ഞിരപ്പുഴ
|
കാഞ്ഞിരപ്പുഴ |
കാഞ്ഞിരപ്പുഴ |
കാഞ്ഞിരപ്പുഴ |
പാലക്കാട്
|
2127
|
30.78
|
1995
|
ജലസേചനം |
|
55 |
കാരാപ്പുഴ
|
കാരാപ്പുഴ |
കാരാപ്പുഴ |
കൽപറ്റ |
വയനാട്
|
625
|
28
|
2004
|
ജലസേചനം |
|
56 |
ബാണാസുര സാഗർ
|
ബാണാസുര സാഗർ |
പനമരം പുഴ |
പടിഞ്ഞാറത്തറ |
വയനാട്
|
56.38
|
36.5
|
2004
|
ജലസേചനം ,
വൈദ്യുതിനിർമ്മാണം
|
|
57 |
കക്കയം
|
കക്കയം |
കുറ്റ്യാടിപ്പുഴ |
കൂരാച്ചുണ്ട് |
കോഴിക്കോട്
|
228.6
|
39.51
|
1972
|
വൈദ്യുതിനിർമ്മാണം |
|
58 |
പെരുവണ്ണാമൂഴി
|
പെരുവണ്ണാമൂഴി |
കുറ്റ്യാടിപ്പുഴ |
പെരുവണ്ണാമൂഴി |
കോഴിക്കോട്
|
170.6
|
35.36
|
1973
|
ജലസേചനം |
|
59 |
പഴശ്ശി
|
പഴശ്ശി |
വളപട്ടണം പുഴ |
മട്ടന്നൂർ |
കണ്ണൂർ
|
245
|
18.99
|
1979
|
ജലസേചനം |
|
കേരളത്തിലെ തടയണകളുടെ പട്ടിക[10] താഴെ കൊടുത്തിരിക്കുന്നു.
കേരളത്തിലെ അണക്കെട്ട്