കവാടം:കേരളം

(കവാടം:Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
 
 
Icona കേരളം കവാടം
ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇംഗ്ലീഷിൽ: Kerala. ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് ഉത്തര അക്ഷാംശം 8 17'30" നും 12 47'40" ഇടക്കായും പൂർവരേഖാംശം 74 27'47" നും 77 37'12" നും ഇടക്കുമായാണ്‌ കേരളം സ്ഥിതി ചെയ്യുന്നത്. കിഴക്ക്‌ തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ താരതമ്യേന വീതികുറഞ്ഞ കേരളത്തിന്റെ അതിർത്തികൾ. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്.


 
 
Icona തിരഞ്ഞെടുത്ത ലേഖനം

ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.


 
 
Icona തിരഞ്ഞെടുത്ത ചിത്രം


 
 
Icona ചെയ്യാനുള്ളവ
കേരളം-അനുഷ്ടാന കലകൾ


 
 
Icona നിങ്ങൾക്കറിയാമോ...


 
 
Icona വാർത്തകൾ


 
 
Icona വർഗ്ഗങ്ങൾ


 
 
Icona വിക്കിപീഡിയ മലയാളത്തിൽ


 
 
Icona ബന്ധപ്പെട്ട കവാടങ്ങൾ


 
 
Icona കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ


 
 
Icona Associated Wikimedia


Purge server cache
"https://ml.wikipedia.org/w/index.php?title=കവാടം:കേരളം&oldid=2654663" എന്ന താളിൽനിന്ന് ശേഖരിച്ചത്