ചിറ്റൂർ താലൂക്ക്

കേരളത്തിലെ താലൂക്ക്

പാലക്കാട് ജില്ലയിലെ ഒരു താലൂക്കാണ്‌ ചിറ്റൂർ താലൂക്ക്. അട്ടയമ്പതി, എരുതേൻപതി, കംബിളിചുങ്ങം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, നല്ലേപ്പിള്ളി എന്നിവ ഈ താലൂക്കിലെ ഗ്രാമങ്ങളാണ്‌[1]. വടക്ക് പാലക്കാട്, കിഴക്ക് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചി താലൂക്ക്, തെക്ക് തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്ക് (പക്ഷേ, നേരിട്ട് വഴിയില്ല), പടിഞ്ഞാറ് ആലത്തൂർ താലൂക്ക് എന്നിവയാണ് അതിർത്തികൾ. കൊല്ലങ്കോട്, നെമ്മാറ, മുതലമട, പുതുനഗരം തുടങ്ങിയ സ്ഥലങ്ങളും ഈ താലൂക്കിലാണ്.

അട്ടയമ്പതി

തിരുത്തുക

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്‌ അട്ടയമ്പതി.വടകരപതി പഞ്ചായത്തിന്‌ കീഴിലാണ്‌ ഈ ഗ്രാമം.പാലക്കാട് ജില്ല തലസ്ഥനത്ത് നിന്നും 25 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.ചിറ്റൂരിൽ നിന്നും 15 കിലോമീറ്ററും തലസ്ഥാനത്ത് നിന്നും 296 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.

ചിറ്റൂർ-തത്തമംഗലം,പാലക്കാട്,പൊള്ളാച്ചി,കോയമ്പത്തൂർ എന്നിവ ഈ ഗ്രാമത്തിന്റെ സമീപ പട്ടണങ്ങളാണ്‌.

റയിൽ മാർഗം

തിരുത്തുക

വാളയാർ റെയിൽവേ സ്റ്റേഷൻ ഈ ഗ്രാമത്തിന്റെ അരികിലാണ്‌. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 25 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം .

ചിറ്റൂർ നഗരം

തിരുത്തുക

ചിറ്റൂർ താലൂക്കിലെ ഒരു നഗരമാണ്‌ ചിറ്റൂർ നഗരം[2].പാലക്കാട് ജില്ലാ തലസ്ഥാനത്ത് നിന്നും കിഴക്കോട്ട് 16 കിലോമീറ്റർ മാറിയാണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

തിരുത്തുക

ഇലപ്പുള്ളി(7 കി.മീ), പെരുമാട്ടി (7 കി.മീ),നല്ലേപ്പിള്ളി(7 കി.മീ), നൈതല(8 കി.മീ), പെരുവെമ്പ് (9 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.

ചിറ്റൂർ-തത്തമംഗലം, പാലക്കാട്, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവ സമീപ നഗരങ്ങളാണ്‌.

റയിൽ മാർഗം

തിരുത്തുക

പുതുനഗരം റയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന്‌ അടുത്താണ്‌. പാലക്കാട് ടൗൺ റയിൽവേ സ്റ്റേഷനിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്‌ ചിറ്റൂർ.

എരുതേൻപതി

തിരുത്തുക

ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ എരുതേൻപതി. എരുതേൻപതി പഞ്ചായത്തിലാണ്‌ എരുതേൻപതി. പാലക്കാട് ജില്ല ആസ്ഥാനത്ത് നിന്നും 28 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.

സമീപ പ്രദേശങ്ങളിൽ നിന്നുള്ള ദൂരം

തിരുത്തുക

കൊഴിഞ്ഞമ്പാര(4 കി.മീ), അത്തിക്കോട്(6 കിലോമീറ്റർ), നൈതല(7 കി.മീ), നല്ലേപ്പിള്ളി(9.കി.മീ), എലപ്പുള്ളി(12കി.മീ)

റയിൽ മാർഗം

തിരുത്തുക

എരുതേൻപതിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ റയിൽവേ സ്റ്റേഷനില്ല.പാലക്കാട് റയിൽവേ സ്റ്റേഷൻ 28 കിലോമീറ്റർ ദൂരെയാണ്‌.

കംബിളിചുങ്ങം

തിരുത്തുക

ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ കംബിളിചുങ്ങം. പാലക്കാട് ജില്ലയിലെ ആസ്ഥാനത്ത് നിന്നും 18 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.

റയിൽ മാർഗം

തിരുത്തുക

കഞ്ചിക്കോട് റയിൽവേ സ്റ്റേഷന്‌ അടുത്താണ്‌ ഈ ഗ്രാമം.പാലക്കാട് റയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ ദൂരം ഇവിടേയ്ക്ക് ഉണ്ട്.

കൊഴിഞ്ഞാമ്പാറ

തിരുത്തുക

ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ കൊഴിഞ്ഞാമ്പാറ. പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 22 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ദൂരം

തിരുത്തുക

വടകരപ്പതി(3 കി.മീ), നൈതല(3 കി.മീ), എരുതേൻപതി(4 കി.മീ), നല്ലേപ്പിള്ളി(5 കി.മീ), എലപ്പുള്ളി(8 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.

റയിൽ മാർഗം

തിരുത്തുക

കൊഴിഞ്ഞാമ്പാറയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ റയിൽവേ സ്റ്റേഷനുകൾ ഇല്ല.പാലക്കാട് റയിൽവേ സ്റ്റേഷൻ 24 കിലോമീറ്റർ ദൂരെയാണ്‌.

മീനാക്ഷിപുരം

തിരുത്തുക

ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്‌ മീനാക്ഷിപുരം. പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 34 കിലോമീറ്റർ ദൂരെയണ്‌ ഈ ഗ്രാമം.

സമീപ ഗ്രാമങ്ങൾ

തിരുത്തുക

പെരുമട്ടി(10 കി.മീ), അട്ടയമ്പതി(11 കി.മീ), എരുതേൻപതി(14 കി.മീ), കൊഴിഞ്ഞാമ്പാറ(15 കി.മീ), അത്തിക്കോട്(16 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.

റയിൽ മാർഗം

തിരുത്തുക

മീനക്ഷിപുരത്ത് നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ റയില്വേയില്ല.പാലക്കാട് റയില്വേ സ്റ്റേഷൻ 34 കിലോമീറ്റർ ദൂരെയാണ്‌.

നല്ലേപ്പിള്ളി

തിരുത്തുക

ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ നല്ലേപ്പിള്ളി.പാലക്കാട് ജില്ല ആസ്ഥാനത്ത് നിന്നും 18 കിലോമിറ്റർ അകലെയാണ്‌ ഈ ഗ്രാമം.

സമീപ ഗ്രാമങ്ങൾ

തിരുത്തുക

എലപ്പുള്ളി(2 കി.മീ),അതികോട്(3 കി.മീ),കൊഴിഞ്ഞമ്പാറ(5 കി.മീ),വടകരപതി(7 കി.മീ),ചിറ്റൂർ(7 കി.മീ) എന്നിവ ഈ ഗ്രാമത്തിന്റെ സമീപ ഗ്രാമങ്ങളാണ്‌.

റയിൽ മാർഗം

തിരുത്തുക

കഞ്ചിക്കോട് റയില്വേ സ്റ്റേഷനു സമീപമാണ്‌ ഈ ഗ്രാമം. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ അകലെയാണ്‌ ഈഗ്രാമം

കോളേജുകൾ

തിരുത്തുക
  • കരുണ മെഡിക്കൽ കോളേജ്

സ്ക്കൂളുകൾ

തിരുത്തുക
  • സെന്റ്. ഫ്രാൻസിസ് എക്സ് വ്വി എച്ച് എസ് എസ് പരിശക്കൽ
  • ജി എച്ച് എസ് എസ് കോഴിപാറ
  • ജി യൂ പി എസ് മേനോൻപാറ
  • പി ജി പി എച്ച് എസ് പോല്പുല്ലീ
  • എച്ച് എസ് എസ് കണ്ണിമാറി
  • അസ്സീസ്സി ഈ എം എച്ച് എസ് എസ് കഞ്ഞിക്കൊട്
  • എസ് വി എച്ച് എസ് എസ് ഇരുതേമ്പതി
  • ബി ജി എച്ച് എസ് എസ് വണ്ണമട
  • ജി.യൂ.പി.എസ് ഋവ് പുദൂർ
  • സെന്റ്. പീറ്റേഴ്സ് ഏ ഊ പി എസ് ഇരുതേമ്പതി
  • എച്ച് എസ് എസ് കണ്ണിമറി
  • എസ് പി എഛ് എസ് എസ് കൊഴിഞ്ഞാമ്പാറ
  • സെന്റ്.മാർറ്റിൻ ഈ എം എച്ച് എസ് അതികോട്
  • ജി.യൂ പി എസ് കൊഴിഞ്ഞപാറ
  • എസ് എൻ യൂ പി എസ് നല്ലമടഞ്ചല്ല
  • ജി യൂ പി എസ് മീനക്ഷിപുരം[3]
"https://ml.wikipedia.org/w/index.php?title=ചിറ്റൂർ_താലൂക്ക്&oldid=4113473" എന്ന താളിൽനിന്ന് ശേഖരിച്ചത്