തലപ്പിള്ളി താലൂക്ക്
തൃശ്ശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന താലൂക്കാണ് തലപ്പിള്ളി താലൂക്ക്. വടക്കാഞ്ചേരിയാണ് താലൂക്കിന്റെ ആസ്ഥാനം. വടക്കാഞ്ചേരി നഗരസഭയും തെക്കുംകര, മുള്ളൂർക്കര, ചേലക്കര, പഴയന്നൂർ, തിരുവില്വാമല, കൊണ്ടാഴി, പാഞ്ഞാൾ, വള്ളത്തോൾ നഗർ, വരവൂർ, ദേശമംഗലം എന്നീ പഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിൽ പെടുന്നു. 2018 മാർച്ച് 31 നു പഴയ തലപ്പിള്ളി താലൂക്ക് വിഭാജിച്ച് കുന്നംകുളം നഗരസഭയും അനുബന്ധ പഞ്ചായത്തുകളും ഉൾപ്പെടുത്തി പുതിയതായി കുന്നംകുളം താലൂക്ക് രൂപീകരിചു. സമുദ്രനിരപ്പിനേക്കാൾ ഉയർന്ന പ്രദേശമായ ഇവിടെ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. വിശാലമായ പാടശേഖരങ്ങളും, പാലക്കാട് ജില്ലയിലേതു പോലെ ധാരാളം കരിമ്പനകളും ഇവിടെ കാണാവുന്നതാണ്. തൃശ്ശൂർ ജില്ലയിൽ ഏറ്റവും അധികം വൈവിധ്യമാർന്ന സംസ്കാരികതയുള്ള ഇവിടം തൃശ്ശൂരിന്റെ ഇതരപ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി വള്ളുവനാടൻ അനുഷ്ഠാനകലകളാൽ സമ്പന്നമാണ്.
അതിർത്തികൾതിരുത്തുക
- വടക്ക് -- ഒറ്റപ്പാലം താലൂക്ക്, പട്ടാമ്പി താലൂക്ക്
- കിഴക്ക് -- ആലത്തൂർ താലൂക്ക്
- തെക്ക് -- തൃശ്ശൂർ താലൂക്ക്
- പടിഞ്ഞാറ് -- കുന്നംകുളം താലൂക്ക്