ന്ത്യ  വാടം

അനുബന്ധ കവാടങ്ങൾ: ഏഷ്യ · കേരളം ·

ഇന്ത്യ

[തിരുത്തുക]

ലോകഭൂപടത്തിലെ സ്ഥാനം
ലോകഭൂപടത്തിലെ സ്ഥാനം

ദക്ഷിണേഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (ഹിന്ദി: भारत गणराज्य) എന്നറിയപ്പെടുന്ന ഇന്ത്യ എന്ന ഭാരതം. ഹിന്ദുസ്ഥാൻ എന്നും ഇതു് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യൻ‍ യൂണിയനുപുറമെ പാകിസ്താനെയും ബംഗ്ലാദേശിനെയും കൂടി ഉൾക്കൊള്ളുന്നതാണ്. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുളള(121കോടി) രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകൾ (4,671 മൈ.)നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം പാകിസ്താൻ, ബംഗ്ളാദേശ്‌, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.

സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌.ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ - ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം എന്നിവ - ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ സൊറോആസ്ട്രിയനിസം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.

ഇന്ത്യയുടെ ദേശീയഗാനം

തിരഞ്ഞെടുത്ത ലേഖനം

[തിരുത്തുക]

വൈദ്യുത തീവണ്ടി
വൈദ്യുത തീവണ്ടി

ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത് , ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഈ റെയിൽപ്പാതയിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.ഇന്ത്യൻ റെയിൽവെ വഴി 8,702 തീവണ്ടികളിലായി ഏകദേശം 5000 കോടി യാത്രക്കാർ, 27 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി (ഡൽഹി, പോണ്ടിച്ചേരി, ചണ്ഡീഗഢ്), ഓരോവർഷവും യാത്ര ചെയ്യുന്നു.

ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853 ലാണ്.

തിരഞ്ഞെടുത്ത ചിത്രം

[തിരുത്തുക]

ഗാന്ധി മണ്ഠപം, കന്യാകുമാരി

ഛായാഗ്രഹണം: Ajaykuyiloor

വാർത്തകൾ

[തിരുത്തുക]

ഇന്ന് സെപ്റ്റംബർ 20, 2024

വർഗ്ഗങ്ങൾ

[തിരുത്തുക]

താങ്കൾക്ക് സഹായിക്കാനാകുന്നവ

[തിരുത്തുക]

വിക്കിപീഡിയ ഇന്ത്യൻ ഭാഷകളിൽ

[തിരുത്തുക]

অসমিয়া (ആസ്സാമീസ്) • भोजपुरी (ഭോജ്പുരി) • বাংলা (ബംഗാളി) • বিষ্ণুপ্রিয়া মণিপুরী (Bishnupriya Manipuri) • गोंयची कोंकणी / Gõychi Konknni (കൊങ്കണി) • ગુજરાતી (ഗുജറാത്തി) • हिन्दी (ഹിന്ദി) • ಕನ್ನಡ (കന്നഡ) • कॉशुर/كشميري (കാശ്മീരി) • मैथिली (മൈഥിലി) • മലയാളം मराठी (മറാത്തി) • नेपाली (നേപ്പാളി) • नेपाल भाषा (Newari) • ଓଡ଼ିଆ (ഒഡിയ) • ਪੰਜਾਬੀ (പഞ്ചാബി) • पालि (പാലി) • संस्कृतम् (സംസ്കൃതം) • سنڌي (സിന്ധി) • தமிழ் (തമിഴ്) • తెలుగు (തെലുങ്ക്) • ತುಳು (തുളു) • اردو (ഉർദു)

ഇന്ത്യ ഇതര വിക്കി സംരംഭങ്ങളിൽ

Purge server cache
"https://ml.wikipedia.org/w/index.php?title=കവാടം:ഇന്ത്യ&oldid=1719573" എന്ന താളിൽനിന്ന് ശേഖരിച്ചത്