കോതമംഗലം നഗരസഭ
കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കൊതരാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റിയാണ് കോതമംഗലം നഗരസഭ. ഹൈറേഞ്ചിന്റെ കവാടം എന്ന അപരനാമത്താൽ അറിയപ്പെടുന്ന കോതമംഗലം പട്ടണം എറണാകുളം ജില്ലയുടെ കിഴക്കേ അതിരിൽ അതിഥിചെയ്യുന്നു[2] . നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്രം നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.
കോതമംഗലം പട്ടണം | |
അപരനാമം: ഹൈറേഞ്ചിന്റെ കവാടം[1] | |
10°07′N 76°13′E / 10.11°N 76.22°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | ച.കി.മിചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ഭൂതത്താൻ കെട്ട് |
പേരിനു പിന്നിൽ
തിരുത്തുക- കോത -- ചേരരാജാക്കന്മാർ : കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ സ്ഥാനപേരു 'കോത' എന്നായിരുന്നു. ചേര രാജക്കന്മാരുടെ മലയോരപ്രദേശങ്ങളുടെ തലസ്ഥാനം ഇവിടെയായിരുന്നു. അവരുടെ ബഹുമാനാർത്ഥമാവാം സ്ഥലത്തിനു കോതമംഗലം എന്ന് വന്നത്.[3]
- കോത -- വലിയകാവ് ക്ഷേത്രം: വലിയകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. ഭദ്രകാളിയുടെ മറ്റൊരു നാമഥേയമായ 'കോത' എന്നു ചേർത്ത് കോതമംഗലം എന്നപേര് രുപം കൊണ്ടുവെന്ന് പറയപ്പെടുന്നു.[4]
- കോതയാർ (നദി) : കേരളത്തിലെ പ്രധാന നദിയായ കോതയാർ ഈ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. വലിയകാവ് ക്ഷേത്രത്തിൽ നിന്നോ, ചേര രാജാക്കന്മാരിൽ നിന്നോ നദിക്ക് കോതയാർ എന്നപേർ കിട്ടിയിരിക്കാം. നദിയിൽ നിന്നും പ്രദേശത്തിനും വന്നുചേർന്നതാവാം.
ചരിത്രം
തിരുത്തുക2500 വർഷം മുമ്പ് മുതലുളള ചരിത്ര പ്രാധാന്യവും മഹാശിലാ സംസ്കാരകാലം മുതലുളള പ്രാധാന്യവും കോതമംഗലത്തിനുണ്ട്. എന്നാൽ പിൽകാലങ്ങളിൽ ചേരരാജാക്കന്മാരുടെ ഭരണകാലചരിത്രത്തിനുശേഷം ഇടപ്രഭുക്കൻമാരായ കർത്താക്കൻമാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നു ചേർന്നതിനാൽ കൂടുതൽ കുറച്ചു നൂറ്റാണ്ടുകൾ ഇരുളടഞ്ഞതായിരുന്നു. ഈ പ്രദേശത്തിന് ജൈന ബുദ്ധ മതങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലം.[5]
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
തിരുത്തുക- ഭൂതത്താൻ കെട്ട് : കോതമംഗലം പട്ടണത്തിൽ നിന്ന് 10 കി.മി ദൂരത്തിലാണ് ഭൂതത്താൻ കെട്ട് ഡാം സ്ഥിതി ചെയ്യുന്നത്.
ഇടമലയാർ ഡാം - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
തിരുത്തുക- വടക്ക് -- കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകൾ
- കിഴക്ക് -- കവളങ്ങാട് ഗ്രാമപഞ്ചായത്ത്
- തെക്ക് -- കോതയാർ
- പടിഞ്ഞാറ് -- നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്
അവലംബം
തിരുത്തുക- ↑ "കോതമംഗലം മുനിസിപാലിറ്റി". Archived from the original on 2012-01-11. Retrieved 2011-08-21.
- ↑ "കോതമംഗലം മുനിസിപാലിറ്റി". Archived from the original on 2012-01-11. Retrieved 2011-08-21.
- ↑ "കോതമംഗലം മുനിസിപാലിറ്റി -- ചരിത്രം". Archived from the original on 2012-01-11. Retrieved 2011-08-21.
- ↑ "കോതമംഗലം മുനിസിപാലിറ്റി -- ചരിത്രം, സ്ഥലനാമോൽപത്തി". Archived from the original on 2012-01-11. Retrieved 2011-08-21.
- ↑ "കോതമംഗലം മുനിസിപാലിറ്റി". Archived from the original on 2012-01-11. Retrieved 2011-08-21.