കൊല്ലം കോർപ്പറേഷൻ
കൊല്ലം | |
8°52′50″N 76°35′30″E / 8.880556°N 76.591667°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
മേയർ | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 412,694 |
ജനസാന്ദ്രത | 1038/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
691 xxx +91 474 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കൊല്ലം കോർപ്പറേഷൻ. കേരളത്തിലെ കോർപ്പറേഷനുകളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം കോർപ്പറേഷൻ ജനസംഖ്യയുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ്.[1] തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് മറ്റ് കോർപ്പറേഷനുകൾ . കൊല്ലം നഗരത്തിന്റെ ഭരണ നിർവ്വഹണത്തിനായി 2000 ഒക്ടോബർ 2-നാണ് കോർപ്പറേഷൻ രൂപീകരിച്ചത്.[2][3][4][5]. നഗരകേന്ദ്രത്തിനു ചുറ്റുമുള്ള 73.03 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കോർപ്പറേഷന്റെ അധികാര പരിധിയിലുള്ളത്.[6] ഭരണ സൗകര്യത്തിനായി കോർപ്പറേഷനെ 55 വാർഡുകളായി തിരിച്ചിട്ടുണ്ട്. കൊല്ലം കോർപ്പറേഷന്റെ ഇപ്പോഴത്തെ മേയർ സി.പി.ഐ. എമ്മിലെ പ്രസന്ന ഏണസ്റ്റ് ആണ്.[7] കേരളത്തിലെ നാലാമത്തെ വലിയ നഗരമായ കൊല്ലം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന വാണിജ്യ വ്യവസായ കേന്ദ്രം കൂടിയാണ്.
വാർഡുകൾ
തിരുത്തുകകൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകൾ.[8]
- മരുത്തടി
- ശക്തികുളങ്ങര
- മീനത്തുചേരി
- കാവനാട്
- വള്ളിക്കീഴ്
- കുരീപ്പുഴ വെസ്റ്റ്
- കുരീപ്പുഴ
- നീരാവിൽ
- അഞ്ചാലുംമൂട്
- കടവൂർ
- മതിലിൽ
- തേവള്ളി
- വടക്കുംഭാഗം
- ആശ്രാമം
- ഉളിയക്കോവിൽ
- ഉളിയക്കോവിൽ ഈസ്റ്റ്
- കടപ്പാക്കട
- കോയിക്കൽ
- കല്ലുംതാഴം
- മങ്ങാട്
- അറുന്നൂറ്റിമംഗലം
- ചാത്തിനാംകുളം
- കരിക്കോട്
- കോളേജ് ഡിവിഷൻ
- പാൽക്കുളങ്ങര
- അമ്മൻനട
- വടക്കേവിള
- പള്ളിമുക്ക്
- അയത്തിൽ
- കിളികൊല്ലൂർ
- പുന്തലത്താഴം
- പാലത്തറ
- മണക്കാട്
- കൊല്ലൂർവിള
- കയ്യാലക്കൽ
- വാളത്തുംഗൽ
- ആക്കോലിൽ
- തെക്കുംഭാഗം
- ഇരവിപുരം
- ഭരണിക്കാവ്
- തെക്കേവിള
- മുണ്ടയ്ക്കൽ
- പട്ടത്താനം
- കന്റോൺമെന്റ്
- ഉദയമാർത്താംണ്ഡപുരം
- താമരക്കുളം
- പള്ളിത്തോട്ടം
- കൊല്ലം തുറമുഖം
- കച്ചേരി
- കൈക്കുളങ്ങര
- തങ്കശ്ശേരി
- തിരുമുല്ലവാരം
- മുളങ്കാടകം
- ആലാട്ടുകാവ്
- കന്നിമേൽ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകകോർപ്പറേഷൻ മേയർ
തിരുത്തുകകൊല്ലം കോർപ്പറേഷൻ മേയർ | |||
---|---|---|---|
മേയർ | കാലാവധി ആരംഭം | കാലാവധിയുടെ അവസാനം | രാഷ്ട്രീയ പാർട്ടി |
സബിത ബീഗം | 2000 | 2004 | സി.പി.ഐ.എം |
എൻ. പത്മലോചനൻ | 2004 | 2006 | സി.പി.ഐ.എം |
വി. രാജേന്ദ്രബാബു | 16 മാർച്ച് 2006 | 8 നവംബർ 2010 | സി.പി.ഐ.എം |
പ്രസന്ന ഏണസ്റ്റ് | 9 നവംബർ 2010 | 8 നവംബർ 2014 | സി.പി.ഐ.എം |
ഹണി ബെഞ്ചമിൻ | 27 നവംബർ 2014 | 8 നവംബർ 2015 | സി.പി.ഐ |
വി. രാജേന്ദ്രബാബു | 18 നവംബർ 2015 | ഇതുവരെ | സി.പി.ഐ.എം |
അവലംബങ്ങൾ:[9][10][9][11][12][13][14] |
അവലംബം
തിരുത്തുക- ↑ "Office of the Chief Town Planner". Townplanning.kerala.gov.in. Archived from the original on 2014-03-30. Retrieved 2014-06-06.
- ↑ Municipal Corporations in Kerala - Kollam
- ↑ "Kollam Municipal Corporation Details". Archived from the original on 2014-07-14. Retrieved 2015-12-03.
- ↑ "Corporation zonal office, Kollam". Archived from the original on 2015-05-18. Retrieved 2015-12-03.
- ↑ 'കോഴിക്കോട് കോർപ്പറേഷന് 50' [പ്രവർത്തിക്കാത്ത കണ്ണി], മാതൃഭൂമി
- ↑ "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India.
- ↑ 'രാജേന്ദ്രബാബു കൊല്ലം മേയർ', മലയാള മനോരമ, 2015 നവംബർ 19, പേജ് 1, കൊല്ലം എഡിഷൻ.
- ↑ 'കോർപ്പറേഷനിൽ ഇവർ സാരഥികൾ', മലയാള മനോരമ, 2015 നവംബർ 8, പേജ് 3, കൊല്ലം എഡിഷൻ.
- ↑ 9.0 9.1 "Hat-trick win for LDF in Kollam Corporation". The New Indian Express. Archived from the original on 2014-12-22. Retrieved 2014-06-06.
- ↑ "Jamshedpur Utilities & Services Company Limited". Juscoltd.com. Archived from the original on 2014-12-21. Retrieved 2014-06-06.
- ↑ "Prasanna Earnest to be Kollam Mayor". The Hindu. 2010-11-05. Archived from the original on 2013-06-29. Retrieved 2014-06-06.
- ↑ "Honey Benjamin New Mayor of Kollam". The New Indian Express. 2010-11-05. Archived from the original on 2014-12-22. Retrieved 2014-11-26.
- ↑ "Honey Benjamin New Mayor of Kollam". Deccan Chronicle. 2010-11-05. Retrieved 2014-11-26.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;The Economic Times
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001