മീനച്ചിൽ താലൂക്ക്
കേരളത്തിലെ കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് മീനച്ചിൽ താലൂക്ക്. പാലാ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. മീനച്ചിൽ താലൂക്കിൽ 10 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
തിരുത്തുകപാലാ നഗരസഭ, ഈരാറ്റുപേട്ട നഗരസഭ, കടനാട് ഗ്രാമപഞ്ചായത്ത്, കരൂർ ഗ്രാമപഞ്ചായത്ത്, കൊഴുവനാൽ ഗ്രാമപഞ്ചായത്ത്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്, മീനച്ചിൽ ഗ്രാമപഞ്ചായത്ത്, മുത്തോലി ഗ്രാമപഞ്ചായത്ത്, മേലുകാവ് ഗ്രാമപഞ്ചായത്ത്, മൂന്നിലവ് ഗ്രാമപഞ്ചായത്ത്, രാമപുരം ഗ്രാമപഞ്ചായത്ത്, തലനാട് ഗ്രാമപഞ്ചായത്ത്, തലപ്പലം ഗ്രാമപഞ്ചായത്ത്, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്, കാണക്കാരി ഗ്രാമപഞ്ചായത്ത്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, ഉഴവൂർ ഗ്രാമപഞ്ചായത്ത്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത്, തിടനാട് ഗ്രാമപഞ്ചായത്ത്, തീക്കോയി ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്