ജോസ് തെറ്റയിൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് 'ജോസ് തെറ്റയിൽ (ജനനം:ഓഗസ്റ്റ് 17 1950). ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം പ്രവർത്തകനും, നിയമസഭാംഗവുമായിരുന്നു 2009 ഓഗസ്റ്റ് 17 മുതൽ 2011 മേയ് 14-വരെ കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു[1]

ജോസ് തെറ്റയിൽ

ജീവിതരേഖ തിരുത്തുക

തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ഓഗസ്റ്റ് 17-ന്‌ അങ്കമാലിയിൽ ജനിച്ചു[2].കെ. എസ്. യു. പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ൽ ജില്ലാ കമ്മറ്റി അംഗമായി. 1973-ൽ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ൽ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സിലെ (ഭരണവിഭാഗം) കൺവീനറായി പ്രവർത്തിച്ചു.

കോൺഗ്രസ്സ് പാരമ്പര്യം തിരുത്തുക

ഭരണ കോൺഗ്രസ്സിലെ എം.എ. ജോൺ നയിച്ചിരുന്ന പരിവർത്തനവാദി പ്രസ്ഥാനത്തിൽ സജീവമായപ്പോൾ ഭരണ കോൺഗ്രസ്സിൽ‍നിന്നു് പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ ജനതാ പാർട്ടിയിൽ ചേർന്നു. ജനതാ പാർട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാർട്ടി 1989-ൽ ജനതാ ദൾ ആയി. ജനതാ ദൾ ശിഥിലമായപ്പോൾ അദ്ദേഹം ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം എന്ന കക്ഷിയിലായി.

ഭരണ കോൺഗ്രസ്സ് പാരമ്പര്യത്തിൽ ‍നിന്നുള്ള ജനതാ ദൾ നേതാവായി ജോസ് തെറ്റയിൽ പരിഗണിയ്ക്കപ്പെടുന്നു.

രാഷ്ട്രീയം തിരുത്തുക

വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എസ്.യൂവിലൂടെ രാഷ്ട്രീയ പ്രവേശം. എം. ഏ ജോണിന്റെ പരിവർത്തനവാദി കോൺഗ്രസ്സിൽ സജീവമായിരുന്നു. നിയമബിരുദധാരി. ജനതാദൾ (സെക്കുലർ) സ്ഥാനാർത്ഥിയായി 2006ൽ നിയമസഭയിലെത്തി. മാത്യു ടി തോമസിനു പിന്നാലെ 2009 ആഗസ്റ്റു മാസം ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റു ശ്രദ്ധേയമായ പ്രവർത്തനം നടത്തി. വിവിധ ട്രേഡ് യൂണിയനുകളിൽ ഭാരവാഹിയായിട്ടുണ്ട്. 1989-90 കാലഘട്ടത്തിൽ അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാനായി. സിനിമാ നിരൂപകനും ഡോക്യുമെന്ററി സം‌വിധായകനും കൂടിയാണ്. സിനിമയും രാഷ്ട്രീയവും എന്ന പുസ്തകമെഴുതിയിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ സർക്കാർ പ്ലീഡർ ആയി സേവനമനുഷ്ഠിച്ചു. കെ.എസ്.ആർ.ടി.സി അടക്കം വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവാണ്.

വിവാദം തിരുത്തുക

ആലുവ മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്ന് ജോസ് തെറ്റയിൽ എംഎൽഎയ്‌ക്കെതിരെ ആലുവ പോലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു.[3]

അവലംബം തിരുത്തുക

  1. "മന്ത്രിമാർ അധികാരമേറ്റു". മാതൃഭൂമി. 2009-08-17. Archived from the original on 2009-08-20. Retrieved 2009-08-17.
  2. ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം പി.ഡി.എഫ് ഫോർമാറ്റിൽ
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-26. Retrieved 2013-06-23.


"https://ml.wikipedia.org/w/index.php?title=ജോസ്_തെറ്റയിൽ&oldid=3632368" എന്ന താളിൽനിന്ന് ശേഖരിച്ചത്