കണ്ണൂർ നഗരസഭ
ഈ താളിൽ മുൻപ് നിലവിലുണ്ടായിരുന്ന കണ്ണൂർ നഗരസഭയെക്കുറിച്ചുള്ള വിവരങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂർ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർത്ത് 2015-ൽ കണ്ണൂർ കോർപ്പറേഷൻ നിലവിൽ വന്നു. അതിനാൽ കണ്ണൂർ കോർപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങൾക്കായി കണ്ണൂർ കോർപ്പറേഷൻ എന്ന താൾ കാണുക. |
കണ്ണൂർ നഗരസഭ | |
11°55′N 75°22′E / 11.92°N 75.36°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | കണ്ണൂർ നിയമസഭാമണ്ഡലം |
ലോകസഭാ മണ്ഡലം | കണ്ണൂർ ലോകസഭാമണ്ഡലം |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | 11.03ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 42 എണ്ണം |
ജനസംഖ്യ | 63795 |
ജനസാന്ദ്രത | 5783/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670xxx +04982 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പയ്യാമ്പലം കടൽതീരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ ഉൾപ്പെടുന്ന ഒരു നഗരസഭയായിരുന്നു കണ്ണൂർ നഗരസഭ. 11.03 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന കണ്ണൂർ നഗരസഭയിൽ ആകെ 42 വാർഡുകളാണുണ്ടായിരുന്നത്. ജില്ലാ ആസ്ഥാനം ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്. 2015 ജനുവരി 14ന് കണ്ണൂർ നഗരസഭയും അഞ്ച് അയൽ പഞ്ചായത്തുകളും ചേർത്ത് കണ്ണൂർ കോർപ്പറേഷൻ രൂപവകരിച്ചു.
അതിരുകൾ
തിരുത്തുകവടക്ക് പള്ളിക്കുന്ന്, പുഴാതി, കിഴക്ക് എളയാവൂർ,ചേലോറ, തെക്ക് എടക്കാട് ഗ്രാമപഞ്ചായത്തുകൾ എന്നിവയും പടിഞ്ഞാറ് അറബിക്കടലുമായിരുന്നു ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ. മേൽപ്പറഞ്ഞ പഞ്ചായത്തുകൾ മുനിസിപ്പാലിറ്റിയോട് കൂട്ടിച്ചേർത്താണ് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചത്.
ജനസംഖ്യ
തിരുത്തുക2001ലെ സെൻസസ് കണക്കുകൾ പ്രകാരം കണ്ണൂർ മുനിസിപ്പാലിറ്റിയിലെ ആകെ ജനസംഖ്യ 63795 ആണ്[1].
ചരിത്രം
തിരുത്തുകമിലിട്ടറി കന്റോണ്മെന്റായിരുന്ന കണ്ണൂർ 1867ലാണ് മുനിസിപ്പാലിറ്റിയായത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നാണ് കണ്ണൂർ. മുനിസിപ്പാലിറ്റിയുടെ ആരംഭത്തിൽ 4 വാർഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1919വരെ മെമ്പർമാരെയും, ചെയർമാനെയും നാമനിർദ്ദേശം ചെയ്യുകയോ, തിരഞ്ഞെടുക്കുകയോ ചെയ്യുകയായിരുനു പതിവ്. 1919ൽ മുനിസിപ്പൽ കൌൺസിലിന്റെ അംഗസംഖ്യ 16 ആയി വർദ്ധിച്ചു. അവരിൽ 12 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 4 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. 1921 ജുലൈ 27ന്നാണ് ജനാധിപത്യ സ്വഭാവമുള്ള ആദ്യത്തെ മുനിസിപ്പൽ കൌൺസിൽ നിലവിൽ വന്നത്. ഇതിൽ 15 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 5 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. ആദ്യകാലത്ത് ചെയർമാൻ തന്നെയായിരുന്നു എക്സിക്യൂട്ടീവ് ആഫീസറായും പ്രവർത്തിച്ചു വന്നിരുന്നത്. 1934 ഓഗസ്റ്റ് 29ന് ആദ്യത്തെ കമ്മീഷണറായി എം.നാരായണഷേണായി നിയോഗിക്കപ്പെട്ടു. 1867ൽ നഗരസഭ രൂപവത്കരിക്കപ്പെട്ടുവെങ്കിലും സ്വന്തമായ ഓഫീസ് കെട്ടിടം നിർമ്മിച്ചത് 1938ലാണ്. 1967ൽ നിർമ്മിച്ച സുഭാഷ് ബിൽഡിംഗിലാണ് 2015 വരെ മുനിസിപ്പൽ ഓഫീസ് പ്രവർത്തിച്ചുവന്നത്. ഇപ്പോൾ കോർപ്പറേഷൻ ഓഫീസ് പ്രവർത്തിയ്ക്കുന്നതും അവിടെത്തന്നെയാണ്.
പഴയകാല ചെയർമാന്മാർ
തിരുത്തുകറാവു സാഹേബ് കെ.ചന്തനായിരുന്നു നഗരസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ. മുൻ എം.എൽ.എ.മാരായ എൻ.കെ.കുമാരൻ, പി.ഭാസ്കരൻ (കവിയും ഗാനരചയിതാവുമായ പി. ഭാസ്കരനല്ല), മുൻമന്ത്രി എൻ.രാമകൃഷ്ണൻ, മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി ഇ.അഹമ്മദ്, ആൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡ്ന്റ് പി.പി.ലക്ഷ്മണൻ തുടങ്ങിയ പ്രഗല്ഭർ കണ്ണൂർ മുനിസിപ്പൽ ചെയർമാന്മാരായിരുന്നിട്ടുണ്ട്.
മുനിസിപ്പൽ കൗൺസിൽ
തിരുത്തുക42 അംഗ മുനിസിപ്പൽ കൌൺസിലിൽ യു.ഡി.എഫിന് 33 (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 16, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് 16, ഐ.എൻ.എൽ. 1) സീറ്റും, എൽ.ഡി.എഫിനു 8 (സി.പി.എം.8) സീറ്റും എസ്.ഡി.പി.ഐ.ക്ക് ഒരു സീറ്റും ആണ് ഉണ്ടായിരുന്നത്[2]
ചിത്രശാല
തിരുത്തുക-
കണ്ണൂർ നഗരത്തിലെ കലക്ട്രേറ്റ് മൈതാനം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-12. Retrieved 2010-07-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-19. Retrieved 2012-06-19.
- നഗരസഭയുടെ വെബ്സൈറ്റ് Archived 2009-04-12 at the Wayback Machine.
- നഗരസഭാ കൗൺസിൽ Archived 2013-04-19 at the Wayback Machine.