ചാവക്കാട് താലൂക്ക്

കേരളത്തിലെ താലൂക്ക്
ചാവക്കാട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാവക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. ചാവക്കാട് (വിവക്ഷകൾ)


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു താലൂക്കാണ് ചാവക്കാട് താലൂക്ക്. ചാവക്കാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം.

ചരിത്രം തിരുത്തുക

ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ഒഴികെയുള്ള പ്രദേശങ്ങൾ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ചാവക്കാട് പ്രദേശം മദ്രാസ് സംസ്ഥാനത്തിലെ (ഇന്നത്തെ തമിഴ്നാട്) മലബാർ ജില്ലയിൽപ്പെട്ട പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപം കൊണ്ടപ്പോൾ പൊന്നാനി താലൂക്കിനെ വിഭജിച്ച് പുതിയ ചാവക്കാട് താലൂക്ക് രൂപീകരിച്ച് തൃശ്ശൂർ ജില്ലയോട് ചേർത്തു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തിരുത്തുക

തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്താണ് ചാവക്കാട് താലൂക്ക് സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ ചാവക്കാട് പട്ടണത്തിലേയ്ക്ക് ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 35 കിലോമീറ്റർ ദൂരമുണ്ട്. കടൽത്തീരവുമായി ചേർന്നുകിടക്കുന്ന താലൂക്കാണിത്. അതിനാൽ, ഒരുപാട് ഉയരമുള്ള പ്രദേശങ്ങളൊന്നും തന്നെ ഈ താലൂക്കിലില്ല. തെങ്ങാണ് പ്രധാന കാർഷികവിള. കടലുമായി അടുത്തുകിടക്കുന്നതിനാൽ മത്സ്യബന്ധനവും പ്രധാനമാണ്.


 
ചാവക്കാട് താലൂക്ക്

ജനസംഖ്യ തിരുത്തുക

ആകർഷണങ്ങൾ തിരുത്തുക

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം തിരുത്തുക

ഇന്ത്യയിലെ പ്രധാനപ്പെട്ട ഹൈന്ദവദേവാലയങ്ങളിലൊന്നായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രമാണ് ചാവക്കാട് താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ചാവക്കാട് പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ മാത്രം അകലെയുള്ള ഗുരുവായൂരിലെ പ്രധാനപ്രതിഷ്ഠ, ശ്രീകൃഷ്ണസങ്കല്പമാണെങ്കിലും മഹാവിഷ്ണുവാണ്. പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദ, മുന്നിലെ വലതുകയ്യിൽ താമര എന്നിവ ധരിച്ച മഹാവിഷ്ണുവിന് ഗുരുവായൂരപ്പൻ എന്നാണ് പേര്. കിഴക്കോട്ട് ദർശനം നൽകുന്ന മഹാവിഷ്ണുവിന് ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഇടത്തരികത്തുകാവിൽ മഹാകാളി, സുബ്രഹ്മണ്യൻ, ഹനുമാൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.

മമ്മിയൂർ മഹാദേവക്ഷേത്രം തിരുത്തുക

ഗുരുവായൂർ ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്.ശിവനാണ് പ്രതിഷ്ഠ.തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവും ഉണ്ട്.ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുന്ന ഭക്തർ ഇവിടെ കൂടി തൊഴുതാലേ ദർശനം പൂർണമാകൂ എന്നാണ് വിശ്വാസം.

പാലയൂർ പള്ളി തിരുത്തുക

ഭാരതത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ മാർതോമ അതി രൂപത തീർത്ഥകേന്ദ്രം ചാവക്കാട് പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു.

അതിർത്തികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാവക്കാട്_താലൂക്ക്&oldid=3936608" എന്ന താളിൽനിന്ന് ശേഖരിച്ചത്