പെരുമ്പാവൂർ നഗരസഭ

ഏറണാകുളം ജില്ലയിലെ നഗരസഭ


കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് പെരുമ്പാവൂർ.[2] തടിവ്യവസായത്തിനു പേരുകേട്ട പട്ടണം. ഏറണാകുളത്തു നിന്ന് 38 കിലോമീറ്റർ വടക്കു കിഴക്കായി, എം.സി. റോഡിൽ കോട്ടയത്തിനും തൃശ്ശൂരിനും ഇടയിലായി പെരുമ്പാവൂർ പട്ടണം സ്ഥിതിചെയ്യുന്നു. [3]

പെരുമ്പാവൂർ പട്ടണം
കല്ലിൽ ക്ഷേത്രം
കല്ലിൽ ക്ഷേത്രം

കല്ലിൽ ക്ഷേത്രം


പെരുമ്പാവൂർ പട്ടണം
10°48′N 76°08′E / 10.8°N 76.14°E / 10.8; 76.14
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം 13.59 ച.കി.മിചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26550 [1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പേരിനു പിന്നിൽ തിരുത്തുക

 
കോടനാട് ആനവളർത്തൽ കേന്ദ്രം--പെരുമ്പാവൂർ നഗരത്തിനടുത്താണ്
  • പെരും പാവൂർ : മുൻ കാലങ്ങളിൽ ഈ പ്രദേശം പാഴ് ഭൂമിയായിരുന്നു. പാഴ് ഭൂമി = പാഴ്+ഊർ = പെരും+പാവൂർ ആയി. അതു കാലക്രമേണ പെരുമ്പാവൂർ ആയി മാറുകയുമാണ് ചെയ്തത് എന്ന് പറയപ്പെടുന്നു.[4]
  • പെരുമ്പാമ്പുകളുടെ ഊർ : പെരുമ്പാമ്പുകൾ കാണപ്പെട്ട ഊർ; പെരുമ്പാമ്പുകളുടെ സങ്കേതം എന്നർത്ഥം വരുന്ന പെരുമ്പാമ്പൂർ എന്ന പേര് ക്രമേണ പെരുമ്പാവൂർ ആയി മാറിയതാണെന്നും പഴമക്കാർ വിശ്വസിക്കുന്നു.[5]

ചരിത്രം തിരുത്തുക

1953 ജനുവരി 01- മുതൽ ഒരു മുനിസിപ്പൽ പട്ടണമായി പെരുമ്പാവൂർ ഉയർത്തപ്പെട്ടു. ആദ്യകാല ഭരണം നടത്തിയിരുന്നത് കെ ഹരിഹര അയ്യർ ചെയർമാനായ ഭരണസമിതിയായിരുന്നു. തിരുവിതാംകൂറിലെ പ്രമുഖ തടിവ്യവസായ കേന്ദ്രമായിരുന്നു പെരുമ്പാവൂർ. ടിപ്പുവിന്റെ പടയോട്ടം പെരുമ്പാവൂർ വരെ വന്നിരുന്നതായി ചരിത്രത്തളുകൾ പറയുന്നു. [6]

ആരാധനാലയങ്ങൾ തിരുത്തുക

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ തിരുത്തുക

(പെരുമ്പാവൂർ നഗരത്തിനടുത്തു സ്ഥിതിചെയ്യുന്ന പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ)

  • ശ്രീ ശങ്കരന്റെ ജന്മ സ്ഥലമായ കാലടി
  • മലയാറ്റൂർ പളളി
  • കോടനാട് ആന പരിശീലന കേന്ദ്രം
  • ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • വല്ലം സെന്റ് തെരേസാസ് പളളി (ചുവർ ചിത്രങ്ങൾ)
  • ഇരിങ്ങോൾ വനം
  • കല്ലിൽ ഗുഹാക്ഷേത്രം
  • തിരുവൈരാണിക്കുളം ക്ഷേത്രം
  • തട്ടേക്കാട് പക്ഷി സങ്കേതം
  • ഭൂതത്താൻ കെട്ട്
  • കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി
  • നാഗഞ്ചേരി മന


അതിരുകൾ തിരുത്തുക

നഗരസഭാ വാർഡുകൾ തിരുത്തുക

  1. വല്ലം നോർത്ത് ലിസ ഐസക്ക്
  2. തൃക്കാപ്പറമ്പ് ഷെമീന ഷാനവാസ്
  3. മസ്ജിദ് റഷീദ ലത്തീഫ്
  4. ചക്കരക്കാട്ട് സതി ജയകൃഷണൻ
  5. ശാസ്തമംഗലം ഐവ ഷിബു
  6. തുരുത്തിപ്പറമ്പ് ഷാലു ശരത്ത്
  7. അമ്പലം ജവഹർ
  8. താലൂക്ക് ആശുപത്രി പോൾ പാത്തിക്കൽ
  9. പൂപ്പാനി രാമകൃഷ്ണൻ
  10. കാരാട്ടുപള്ളിക്കര. അരുൺ
  11. ആശ്രമം ബിജു ജോൺ
  12. കോന്നംകുടി നൗഷാദ്
  13. കുന്നംപിള്ളിച്ചിറ
  14. നീലംകുളങ്ങര
  15. നാഗഞ്ചേരി മന
  16. പാങ്കുളം
  17. പെരിയാർവാലി ക്ലബ്ബ്
  18. മരുത് കവല. അഭിലാഷ് പുതിയേടത്ത്
  19. കെ.എസ്.ആർ.ടി.സി
  20. ചർച്ച് റെജി ജോൺ
  21. മുനിസിപ്പൽ ഓഫീസ് സക്കീർ ഹുസൈൻ
  22. ലൈബ്രറി ലത സുകുമാരൻ
  23. കടുവാൾ. PS അഭിലാഷ്
  24. വല്ലം തോട് സിറാജ് പുത്തിരി
  25. പാറപ്പുറം സിന്ധു
  26. സൗത്ത് വല്ലം സാലിദ സിയാദ്
  27. റയോൺപുരം ബീവി അബൂബക്കർ

അവലംബം തിരുത്തുക

  1. Source : Census data 2001
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-10-18.
  3. പെരുമ്പാവൂർ മുനിസിപാലിറ്റി വെബ്സൈറ്റ്
  4. http://www.perumbavoormunicipality.in/ml/history Archived 2013-01-19 at the Wayback Machine. പെരുമ്പാവൂർ മുനിസിപ്പാലിറ്റി -- ചരിത്രം
  5. "പെരുമ്പാവൂർ മുനിസിപ്പാലിറ്റി -- ചരിത്രം". Archived from the original on 2013-01-19. Retrieved 2011-08-22.
  6. തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ


"https://ml.wikipedia.org/w/index.php?title=പെരുമ്പാവൂർ_നഗരസഭ&oldid=3899464" എന്ന താളിൽനിന്ന് ശേഖരിച്ചത്