വൈക്കം നഗരസഭ

കോട്ടയം ജില്ലയിലെ നഗരസഭ


വൈക്കം

വൈക്കം
9°44′47″N 76°23′48″E / 9.74628°N 76.396751°E / 9.74628; 76.396751
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ഭരണസ്ഥാപനങ്ങൾ വൈക്കം കോടതി
'
വിസ്തീർണ്ണം 8.73ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,637
ജനസാന്ദ്രത 2496/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686 1xx
++91 4829
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വൈക്കം മഹാദേവ ക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് വൈക്കം. ജനസംഖ്യ: 22,367[1]. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പാലിറ്റികളിലൊന്നാണ് വൈക്കം[2].

അതിരുകൾ

തിരുത്തുക
  • കിഴക്ക് - ഉദയനാപുരം പഞ്ചായത്ത്
  • പടിഞ്ഞാറ് - വേമ്പനാട്ട് കായൽ
  • വടക്ക് - ഉദയനാപുരം പഞ്ചായത്ത്
  • തെക്ക് - ടി.വി.പുരം പഞ്ചായത്ത്, വല്യാനപ്പുഴ

ചരിത്രം

തിരുത്തുക

വെണ്മലൈനാട് എന്നറിയപ്പെട്ടിരുന്ന പഴയ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു പുരാതനകാലത്ത് വൈക്കം[3]. വെൺമലൈനാട് പിന്നീട് വടക്കുംകൂർ, തെക്കുംകൂർ എന്ന് രണ്ടായി പിരിഞ്ഞപ്പോൾ വൈക്കം വടക്കുംകൂർ രാജവംശത്തിന്റെ അധികാരത്തിൽപ്പെട്ട പ്രദേശമായി. 1742-ൽ മാർത്താണ്ഡവർമ്മ വടക്കുംകൂറിനെ ആക്രമിച്ചു കീഴടക്കി തിരുവിതാംകൂറിനോട് ചേർക്കുന്നതുവരെ പ്രമാണികമായ പട്ടണമായിരുന്നു വൈക്കം. പിന്നീട് റാണി ലക്ഷ്മിഭായി റീജന്റായി ഇവിടെ ഭരണം നടത്തി. 1924-ൽ നടന്ന വൈക്കം സത്യാഗ്രഹത്തോട് കൂടിയാണ് ദേശീയതലത്തിൽ വൈക്കം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. എന്നാൽ വൈക്കം ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ പേരിൽ വൈക്കം പണ്ടു മുതൽ‌ക്കേ തന്നെ കേരളമൊട്ടുക്ക് അറിയപ്പെട്ടിരുന്നു.

ഭൂപ്രകൃതി

തിരുത്തുക

തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിലുള്ള നെൽകൃഷി നിലങ്ങൾ, മണൽ പ്രദേശങ്ങൾ, പടിഞ്ഞാറുഭാഗത്തുള്ള കായൽത്തീരപ്രദേശം, താഴ്ന്ന പ്രദേശങ്ങൾ, സമതല പ്രദേശങ്ങൾ, തീരദേശം എന്നിങ്ങനെ വൈക്കം നഗരപ്രദേശത്തിന്റെ ഭൂപ്രകൃതിയെ തരം തിരിക്കാം. മണൽ മണ്ണ്, എക്കൽമണ്ണ്, ചെളി കലർന്ന മണ്ണ്, പാടശേഖരങ്ങളിലെ എക്കൽ നിക്ഷേപം എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ. സമശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്ന് വളരെയൊന്നും ഉയരത്തിലല്ലാതെയാണ് ഈ പ്രദേശത്തിന്റെ കിടപ്പ്.

ആരാധനാലയങ്ങൾ

തിരുത്തുക

ഹൈന്ദവ ക്ഷേത്രങ്ങൾ

തിരുത്തുക

ക്രിസ്തീയ ആരാധനാലയങ്ങൾ

തിരുത്തുക

മസ്ജിദുകൾ

തിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • ബോയ്സ് ഹൈസ്കൂൾ
  • ആശ്രമം സ്കൂൾ
  • ഗേൾസ് ഹൈസ്കൂൾ
  • ബി.എഡ് കോളേജ്
  1. Census data 2001
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-17. Retrieved 2013-04-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-18. Retrieved 2013-04-12.
"https://ml.wikipedia.org/w/index.php?title=വൈക്കം_നഗരസഭ&oldid=3645740" എന്ന താളിൽനിന്ന് ശേഖരിച്ചത്