ചാലക്കുടി നഗരസഭ

തൃശ്ശൂര്‍ ജില്ലയിലെ നഗരസഭ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് ചാലക്കുടി. ചാലക്കുടി പുഴയുടെ വടക്കേതീരത്ത് സ്ഥിതിചെയ്യുന്ന പ്രമുഖ പട്ടണം. പഴയ കൊച്ചി - തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതിചെയ്തിരുന്നതിനാൽ ചരിത്രപ്രാധാന്യമുള്ള പട്ടണം. ദേശീയപാത-47ഉം എറണാകുളം - ഷൊർണ്ണൂർ റെയിൽപാതയും ഈ നഗരത്തിലൂടെ കടന്നു പോകുന്നു.

ചാലക്കുടി പട്ടണം
ചാലക്കുടി പട്ടണം
ചാലക്കുടി പട്ടണം

ചാലക്കുടി പട്ടണം


ചാലക്കുടി പട്ടണം
10°48′N 76°08′E / 10.8°N 76.14°E / 10.8; 76.14
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ മുനിസിപ്പൽ കാര്യാലയം,ബ്ലോക്ക് പഞ്ചായത് കാര്യാലയം, ചാലകുടി ഡിവിഷണൽ ഫോറസ്റ്റ് കാര്യാലയം,വാഴചാൽ ഡിവിഷണൽ ഫോറസ്റ്റ് കാര്യാലയം,ആർ ടി കാര്യാലയം,ഡെപ്യുട്ടി സൂപ്രന്റ് ഒഫ് പൊലിസ് കാര്യാലയം,ജില്ലാ ട്രഷരി ,ഹെഡ്ഡ് പൊസ്റ്റ് കാര്യാലയം,ആദിവാസി കാര്യാലയം,എക്സൈസ് പൊലിസ് സ്റ്റേഷൻ,കോടതി,കെ എസ് ഇ ബി കാര്യാലയം, ചാലകുടി ഇറിഗേഷൻ കാര്യാലയം,ജല അതോരിട്ടി കാര്യാലയം, കന്നുകാലി സംരക്ഷണ കേന്ദ്രം കാര്യാലയം,മണ്ണ് ജൽ സംരക്ഷണ കാര്യാലയം,കൃഷി കാര്യാലയം,പടിഞ്ഞാരെ ചാലകുടി വില്ലേജ് കാര്യാലയം,കിഴക്കെ ചാലകുടി വില്ലേജ് കാര്യാലയം,സാമൂഹിക വനവൽക്കരണ കാര്യാലയം,ചാലക്കുടി താലൂക്ക് കാര്യാലയം, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം
ചെയർപേഴ്സൺ ശ്രീമതി ഉഷ പരമേശ്വരൻ
വിസ്തീർണ്ണം 25.23 ച.കി.മിചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680 307
+0480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പേരിനു പിന്നിൽ

തിരുത്തുക
  • ശാലധ്വജം : ചാലക്കുടി എന്ന പേരിന്റെ ഉൽഭവത്തെകുറിച്ച് 'ജ്യോതിഷസംഹിത' എന്ന ആധികാരിക ഗ്രന്ഥത്തിൽ ശാലധ്വജം (ശാലക്കൊടി) എന്നാണ് കാണപ്പെടുന്നത്. ഈ ശാലക്കൊടിയാവാം കാലാന്തരത്തിൽ ചാലക്കുടിയായത്.[1] [2]
  • ശാലകുടി : രണ്ടാം ചേര സാമ്രാജ്യകാലത്ത് മൂഴിക്കുളം ശാലയിൽ വേദം പഠിക്കാനും ആയുധവിദ്യകൾ അഭ്യസിക്കാനും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളംപേർ എത്തിയിരുന്നു. അവർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത് ചാലക്കുടി പുഴയോരത്തായിരുന്നു. ഈ താമസ സൗകര്യത്തിന് 'കുടി' എന്നാണ് പറയുന്നത്. ഈ കുടിയെ ശാലകുടി എന്ന് വിളിച്ചുപോന്നു. ഇത് ലോപിച്ചാണ് ചാലക്കുടി എന്നപേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. [3] [4] [5]

ചരിത്രം

തിരുത്തുക

പഴയ കൊച്ചി രാജ്യത്തിലെ മുകുന്ദപുരം താലൂക്കിലെ പ്രധാന വിപണനകേന്ദ്രമായിരുന്നു ചാലക്കുടി. തിരുവിതാംകൂറിന്റെ വടക്കേ അതിരിൽ നെടുംകോട്ടയ്ക്ക് പുറത്തായി സ്ഥിതിചെയ്തിരുന്ന ചെറുപട്ടണമായിരുന്നു ഇത്.


അതിരുകൾ

തിരുത്തുക

വടക്ക് -- കൊടകര ഗ്രാമപഞ്ചായത്ത് കിഴക്ക് -- പരിയാരം, കോടശ്ശേരി പഞ്ചായത്തുകൾ തെക്ക് -- മേലൂർ, കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകൾ പടിഞ്ഞാറ് -- കൊടകര, ആളൂർ ഗ്രാമപഞ്ചായത്തുകൾ


  1. http://www.chalakudymunicipality.in/ml/history Archived 2013-07-26 at the Wayback Machine. ചാലക്കുടി മുനിസിപാലിറ്റി -- ചരിത്രം -- സ്ഥലനാമോൽപത്തി
  2. കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ -- കേരള സാഹിത്യ അക്കാദമി -- വി.വി.കെ വാലത്ത്
  3. http://www.chalakudymunicipality.in/ml/history Archived 2013-07-26 at the Wayback Machine. ചാലക്കുടി മുനിസിപാലിറ്റി -- ചരിത്രം -- സ്ഥലനാമോൽപത്തി
  4. ജാതിവ്യവസ്ഥയും കേരള ചരിത്രവും -- പി.കെ. ബാലകൃഷ്ണൻ -- കറൻറ് ബുക്സ് -2005, തൃശൂർ
  5. സ്ഥലനാമ കൗതുകം -- പി.എ.രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലിക്കേഷൻസ്


"https://ml.wikipedia.org/w/index.php?title=ചാലക്കുടി_നഗരസഭ&oldid=3631112" എന്ന താളിൽനിന്ന് ശേഖരിച്ചത്