തെക്കൻ തിരുവിതാംകൂർ
ഇപ്പോഴത്തെ കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഭാഗവും, തിരുവനന്തപുരം ജില്ലയും, ഇപ്പോഴത്തെ തമിഴ്നാട്ടിലെ ഭാഗമായ കന്യാകുമാരി ജില്ലയും ചേർന്ന പ്രദേശമാണു് തെക്കൻ തിരുവിതാകൂർ. ഇതിനു് വേണാട്, വഞ്ചിനാട് എന്നീ പഴയ പേരുകളും ഉണ്ട്. ഈ മേഖല പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.
പ്രധാന നഗരങ്ങളും പട്ടണങ്ങളും
തിരുത്തുകകൊല്ലം ജില്ല
തിരുത്തുക- കൊട്ടാരക്കര, നെടുവത്തൂർ, ആയൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, ചടയമംഗലം
- ചാത്തന്നൂർ, കല്ലുവാതുക്കൽ, കൊട്ടിയം
- കൊല്ലം, പരവൂർ, മൺറോ തുരുത്ത്, മയ്യനാട്
തിരുവനന്തപുരം ജില്ല
തിരുത്തുക- തിരുവനന്തപുരം
- കോവളം, പൂവാർ
- പാറശ്ശാല, നെയ്യാറ്റിൻകര
- നെടുമങ്ങാട്, വെഞ്ഞാറമൂട്, ആര്യനാട്, വെമ്പായം
- ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല, അവനവഞ്ചേരി, കല്ലമ്പലം, കിളിമാനൂർ
കന്യാകുമാരി ജില്ല
തിരുത്തുകഭാഷകൾ
തിരുത്തുകഈ പ്രദേശത്തു് തമിഴും, മലയാളവും വ്യാപകമായി സംസാരിച്ചുവരുന്നു; ഇരു ഭാഷകളിലും മറ്റേ ഭാഷയുടെ ഗാഢമായ സ്വാധീനം കണ്ടുവരുന്നുണ്ട്.
പ്രശസ്ത വ്യക്തികൾ
തിരുത്തുക- ഉമയമ്മ റാണി - പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാകൂർ മഹാറാണി
- അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ - കുളച്ചൽ യുദ്ധത്തിൽ ലന്തപ്പടയെ തോല്പിച്ച തിരുവിതാകൂർ മഹാരാജാവ്
- എട്ടുവീട്ടിൽ പിള്ളമാർ - മാർത്താണ്ഡവർമ്മയ്ക്കെതിരെ ഉപജാപങ്ങൾ നടത്തിയ മാടമ്പിമാർ
- രാമയ്യൻ ദളവ - മാർത്താണ്ഡവർമ്മയുടെ വലംകൈ
- കാർത്തിക തിരുനാൾ രാമവർമ്മ - "ധർമ്മരാജ" എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ മഹാരാജാവ്
- വേലുത്തമ്പി ദളവ - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാടിയ തിരുവിതാംകൂർ പ്രധാനമന്ത്രി
- പട്ടം എ. താണുപിള്ള - പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും
- സി. വി. രാമൻ പിള്ള - മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജാബഹദൂർ എന്നീ നോവലുകളുടെ രചയിതാവു്
- ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള - ശബ്ദതാരാവലി നിഘണ്ടുവിന്റെ രചയിതാവു്
- സ്വാതി തിരുനാൾ - സംഗീതജ്ഞനും തിരുവിതാകൂർ മഹാരാജവും
- ശ്രീനാരായണ ഗുരു - ആത്മീയ ആചാര്യനും സാമൂഹിക നേതാവും
- ചട്ടമ്പി സ്വാമികൾ - ആത്മീയ ആചാര്യനും സാമൂഹിക നേതാവും
- സത്യാനന്ദ സരസ്വതി - ആത്മീയ ആചാര്യനും സാമൂഹിക നേതാവും
- ജെ.സി. ദാനിയേൽ - വിഗതകുമാരൻ എന്ന ആദ്യത്തെ മലയാള ചലച്ചിത്രത്തിന്റെ നിർമ്മാതാവ്
- ചിത്തിര തിരുനാൾ ബാലരാമവർമ്മ - ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂറിന്റെ അവസാനത്തെ മഹാരാജാവ്
- ഉള്ളൂർ എസ്. പരമേശ്വരയ്യർ - കവിയും ഭാഷാപണ്ഡിതനും
- കുമാരനാശാൻ - കവി
- വി. മധുസൂദനൻ നായർ - കവി
- മുരുകൻ കാട്ടാക്കട - കവി
- ജഗദീഷ് - ചലച്ചിത്ര നടൻ
- ജഗതി ശ്രീകുമാർ - ചലച്ചിത്ര നടൻ
- സുരാജ് വെഞ്ഞാറമ്മൂട് - ചലച്ചിത്ര നടൻ
- സുകുമാരി - ചലച്ചിത്ര നടി
- തിക്കുറിശ്ശി സുകുമാരൻ നായർ - നാടക, ചലച്ചിത്ര നടൻ]]