കൊല്ലം ജില്ല

കേരളത്തിലെ ഒരു ജില്ല
(Kollam district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ല
അപരനാമം:
India Kerala Kollam district.svg
8°48′N 76°36′E / 8.80°N 76.6°E / 8.80; 76.6
{{{ബാഹ്യ ഭൂപടം}}}
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം കൊല്ലം
ഭരണസ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കളക്ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ്

ജില്ലാ കളക്ടർ
പി. കെ. ഗോപൻ [1]

ബി. അബ്ദുൽ നാസർ [2]
വിസ്തീർണ്ണം 2,491ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
2,635,375
1,246,968
1,249,621
1113[3]
ജനസാന്ദ്രത 1,056/ച.കി.മീ
സാക്ഷരത 94.09[4] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691xxx
+0474/0475/0476 [5]
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ല യും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.

കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെന്മല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, പുനലൂർ, മൺറോത്തുരുത്ത് തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈൻ ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ 1949 ജൂലായ് 1-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി,മാവേലിക്കര ,തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്.1956 ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാടിനോട് കൂട്ടിചേർക്കപ്പെട്ടു, തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു, പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേർത്തു. 1957 ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി,അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ താലൂക്കുകൾ ആലപ്പുഴയോട് ചേർത്തു. 1982-ൽ പത്തനംതിട്ടയും കുന്നത്തൂറ് താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു.

പേരിനുപിന്നിൽതിരുത്തുക

ചരിത്രംതിരുത്തുക

ക്രിസ്തുവർഷം 9ആം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ്‌ ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമർശങ്ങളില്ല.[6] ക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു.[7]

ഇവിടുത്തെ സന്മാർഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണെന്നും അബുസൈദ്‌ (ക്രി വ 950), ബഞ്ചമിൻ (ക്രി വ 1153-73) എന്നിവർ എഴുതിയിരിക്കുന്നു.[6]കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ്‌ കൊല്ലമെന്ന് അബുൽ ഫിദാ (ക്രി വ 1273 1331) എഴുതിയിട്ടുണ്ട്‌.

വേണാട്‌ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം.[6]

ഭുപ്രകൃതിതിരുത്തുക

 
തേൻ പാറ

ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ 145 726 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭൂമിയിൽ ഭുരിഭാഗവും. പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയിൽ അച്ചൻകോവിൽ, തെന്മല, പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്നു. ജനവാസമുള്ള അച്ചൻകോവിൽ, റോസ്‍മല, ചെമ്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങൾ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്. ജില്ലയിലെ കിഴക്കേ അതിർത്തി പ്രദേശമായ അരിപ്പൽ, കൊച്ചുകലുങ്ക്, മുതലായ സ്ഥലങ്ങൾ മനോഹരവും ഹൃദ്യവുമാണു. ചടയമംഗലത്തെ പ്രസിദ്ധമായ ജടായു പാറ കൊല്ലം ജില്ലയിലാണ്.

കാലാവസ്ഥതിരുത്തുക

കഠിനമായ ചൂടും ധാരാളം മഴയുമുള്ള ആർദ്രതയേറിയ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 1969-ലാണ് (4780 mm). ഏറ്റവും കുറവ് 1982-ലും (897 mm). ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്, സാധാരണയായി ജൂൺ മാസത്തിലാണ്, ശരാശരി 487 mm. പുനലൂർ ആണ് ഏറ്റവും ചൂടു കൂടിയ സ്ഥലം.

പ്രധാന ജലസ്രോതസ്സുകൾതിരുത്തുക

 
ചാലിയക്കരയിലെ കമ്പിപ്പാലം

പ്രധാനമായും രണ്ട് നദികളും (കല്ലടയാർ, ഇത്തിക്കരയാർ) മൂന്ന് കായലുകളും (ശാസ്താംകോട്ട, അഷ്ടമുടി, പരവൂർ, ഇടവ-നടയറ) ആണ് ജില്ലയിലെ ജലസ്രോതസ്സുകൾ. അച്ചൻകോവിലാറ് ജില്ലയിൽ ഉത്ഭവിക്കുന്നെങ്കിലും പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ലകളിലൂടെയും ഒഴുകുന്നു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ശാസ്‌താംകോട്ട കായൽ.

ഭരണസം‌വിധാനംതിരുത്തുക

ജില്ലാ കളക്ടറാണ്‌ ജില്ലയുടെ ഭരണത്തിന്‌ നേതൃത്വം നൽകുന്നത്. ജില്ലയിൽ 5 താലൂക്കുകൾ 104 വില്ലേജുകളായി റവന്യൂ ഡിവിഷൻ തരംതിരിച്ചിരിക്കുന്നു. 13 ബ്ലോക്കുകളിലായി 71 ഗ്രാമപഞ്ചായത്തുകളും 4 മുനിസിപ്പാലിറ്റികളും 1 കോർപ്പറേഷനുമാണ്‌ തദ്ദേശസ്വയം‌ഭരണം നടത്തുന്നത്[8].

ജനസംഖ്യതിരുത്തുക

ഏറ്റവും ഒടുവിലത്തെ കനേഷുമാരി (2011) പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ 2629703 ആണ്. ഇതിൽ പുരുഷൻമാർ 1244815-ഉം സ്ത്രീകൾ 1384888-ഉം ആണ്. നഗരവാസികൾ 2.23 ലക്ഷവും ഗ്രാമവാസികൾ 23.8 ലക്ഷവും ആണ്. സ്ത്രീ-പുരുഷ അനുപാതം 1069 ആണ്. ജനസാന്ദ്രത /ച.കി.മീ. ആണ്. ജില്ലയിൽ ജനസംഖ്യയിൽ മുന്നിൽ ഉള്ള ബ്ലോക്ക് മുഖത്തലയാണ്. ഗ്രാമപഞ്ചായത്തിൽ മുന്നിൽ തൃക്കോവിൽവട്ടവും.

താലൂക്കുകൾതിരുത്തുക

നഗരസഭകൾതിരുത്തുക

കൊല്ലം ജില്ലയിൽ ഒരു കോർപ്പറേഷനും 4 നഗരസഭകളുമാണുള്ളത്.

നിയമസഭാ മണ്ഡലങ്ങൾതിരുത്തുക

ലോക്സഭാ നിയോജകമണ്ഡലങ്ങൾതിരുത്തുക

കൊല്ലം ജില്ലയുൾപ്പെടുന്ന 3 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്

വിദ്യാഭ്യാസംതിരുത്തുക

ജില്ലയിലെ സാക്ഷരതാനിരക്ക് 2001-ലെ കനേഷുമാരി പ്രകാരം 91.49 ആണ്. ജില്ലയിൽ ആകെ 211 ഹൈസ്കൂളുകളും 213 യൂ പീ സ്കൂളൂകളും 473 എൽ പി സ്കൂളുകളും ഉണ്ട്. 14 ആർട്ട്സ് സയൻസ് കോളേജുകളും 2 ടീച്ചേഴ്സ് ട്രയിനിംഗ് കോളേജുകളും 8 ടീച്ചേഴ്സ് ട്രയിനിംഗ് സെന്ററുകളും സ്ഥിതി ചെയ്യുന്നു. 30 ഐ.ടി.ഐ ,ഐടിസി കളും, രണ്ട് ജൂനിയർ ടെക്നിക്കൽ സ്കൂളുകളും 3 പോളീടെക്നിക്, 3 എഞ്ചിനീയറിംഗ് കോളേജുകളും സ്ഥിതിചെയ്യുന്നു. ഇവയെ കൂടാതെ 2107 അംഗനവാടികളും കൊല്ലം ജില്ലയിൽ ഉണ്ട്. കൂടാതെ ആലപ്പാട് ഒരു ഫിഷറീസ് സ്കൂളും കൊട്ടാരക്കരയിൽ ഒരു കേന്ദ്രീയ വിദ്യാലയവും സ്ഥിതിചെയ്യുന്നു. [9]

കലാലയങ്ങൾതിരുത്തുക

  • Guhanandapuram HSS (GPHSS) chavara south

പ്രൊഫഷണൽതിരുത്തുക

INSTITUTE OF FASHION TECHNOLOGY VELLIMON KOLLAM

എഞ്ചിനീയറിംഗ്തിരുത്തുക

മെഡിക്കൽതിരുത്തുക

പോളിടെക്നിക്ക്തിരുത്തുക

കൃഷിതിരുത്തുക

ജില്ലയിലെ 70% കായികശേഷിയും ഉപയോഗിക്കുന്നത് കൃഷിയിലാണ്‌. 75,454 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്ന തെങ്ങിനെ കൂടാതെ, നെല്ല്, മരച്ചീനി, റബ്ബർ, കുരുമുളക്, വാഴ, കശുമാവ്, മാവ് എന്നിവ 2,18,267 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ഇതിന്‌ സഹായകരമായി 71 ഗ്രാമപഞ്ചായത്തുകളിലും കൃഷിഭവനുകളും സ്ഥിതിചെയ്യുന്നു.

കേരളസംസ്ഥാന സർക്കാരിനു കീഴിലുള്ള ഓയിൽ പാം ഇന്ത്യയുടെ 4000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന എണ്ണപ്പനയുടെ തോട്ടം അഞ്ചലിന്‌ അടുത്തുള്ള ഭാരതീപുരത്ത് സ്ഥിതിചെയ്യുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്റെക് ഐഴിൽ പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് എന്ന പ്രസ്ഥാനം കുളത്തൂപ്പുഴക്കടുത്ത് തെന്മലയിൽ സ്ഥിതിചെയ്യുന്നു[10].

വ്യവസായംതിരുത്തുക

ജില്ലയിൽ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളിൽ 102 789 പേർ തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികൾ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബർ, പ്ലാസ്റ്റിക്ക്, തുകൽ, റെക്സിൻ, സോപ്പ്, ഭക്ഷ്യോൽപ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേർ തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയിൽ 2.5 ലക്ഷം തൊഴിലാളികൾ ഉണ്ട്. മ‍ത്സ്യ മേഖലയിൽ ഒരു ലക്ഷത്തോളം പേർ ഉപജീവനം നടത്തുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ കൊല്ലം, ‍കെ.എം.എം.എൽ ചവറ, സിറാമിക്സ് കുണ്ടറ, കെൽ കുണ്ടറ, യുണൈറ്റഡ് ഇലക്ട്രിക്കത്സ് (മീറ്റർ കമ്പനി) പള്ളിമുക്ക് എന്നിവ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളാണ്

ധാതു നിക്ഷേപങ്ങൾതിരുത്തുക

കൊല്ലം ജില്ലയിൽ കാണപ്പെടുന്ന ധാതുക്കൾ, ചുണ്ണാമ്പ് കല്ല്, ചീനക്കളിമണ്ണ്, ഇൽമനൈറ്റ്, മൊണൊസൈറ്റ്, റൂട്ടൈൽ, സിർക്കോൺ, ഗ്രാഫൈറ്റ്, ബൊക്സൈറ്റ്, മൈക്ക എന്നിവയാണ്. കൊല്ലം നഗരത്തിന്റെ 8 കി.മീ. വടക്കുകിഴക്കുള്ള പടപ്പക്കരയിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം സമൃദ്ധമായുണ്ട്. പരവൂരിന്റെ പാറക്കെട്ടുകളിലും അഷ്ടമുടിക്കായലിന്റെ വടക്ക്-കിഴക്ക് ഭാഗങ്ങളിലും ഇത്തിക്കരയാറിന്റെ നീർമറി പ്രദേശങ്ങളിലും ആദിച്ചനെല്ലൂരും ചുണ്ണാമ്പ് കല്ല് കണ്ടെത്തിയിട്ടുണ്ട്. നീണ്ടകര, ചവറ, പൊൻമന, ആലപ്പാട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇൽമനൈറ്റ്, റുട്ടൈൽ, സിർക്കോൺ, മോണൊസൈറ്റ് എന്നിവ ധാരാളം ഉണ്ട്. കൂണ്ടറയിൽ കളിമൺ നിക്ഷേപം ഏറെയുണ്ട്. ജില്ലയിൽ ധാരാളമായി കണ്ടു വരുന്ന വെട്ടുകല്ലിൽ ഗ്രാഫൈറ്റിന്റെ അംശം ഏറെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഓച്ചിറയ്ക്ക് വടക്കും പുനലൂരിന് സമീപത്തുള്ള മൈക്കാമൺ എന്ന സ്ഥലത്തും കാണപ്പെടുന്ന വെട്ടുകല്ലിൽ മൈക്കയുടെ സമൃധ നിക്ഷേപം ഉണ്ട്.

പ്രശസ്തരായ വ്യക്തികൾതിരുത്തുക

പരവൂർ ജി ദേവരാജൻ മാസ്റ്റർ പി രവീന്ദ്രൻ

രാജൻ പിള്ള

പ്രധാന ആരാധനാലയങ്ങൾതിരുത്തുക

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (കൊല്ലം പൂരം)

മുളങ്കാടകം ശ്രീ ഭദ്രകാളീ ക്ഷേത്രം - പത്താമുദയ മഹോത്സവം - ഗരുഢൻ തൂക്കം.

പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്രം, കൊല്ലം

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം (ഉണ്ണിയപ്പം)

 
കൊട്ടാരക്കര മഹാ ഗണപതി ക്ഷെത്രം

വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം, വടക്കേവിള (കാര്യസിദ്ധിപൂജ)

പൊന്മന കാട്ടിൽമേക്കത്തിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, ചവറ (മണികെട്ടമ്പലം)

കൊറ്റൻകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം, ചവറ (ചമയവിളക്ക്)

തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം (കർക്കിടകവാവ് ബലി)

തൃക്കടവൂർ മഹാദേവക്ഷേത്രം

ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

അമ്മച്ചിവീട് മുഹൂർത്തി ക്ഷേത്രം

ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രം

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കൊല്ലം ഉമാമഹേശ്വരക്ഷേത്രം

പെരുമൺ ശ്രീ ഭദ്രകാളി ക്ഷേത്രം

 
പെരുമൺ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന തേരനക്കത്തിന് ഉപയോഗിക്കുന്ന തേര്

പാരിപ്പള്ളി ശ്രീ ഭദ്രകാളി ക്ഷേത്രം

ചിറ്റുമല ശ്രീ ദുർഗ്ഗാദേവിക്ഷേത്രം, കിഴക്കേക്കല്ലട

ഇളമ്പള്ളൂർ ദേവിക്ഷേത്രം, കുണ്ടറ

മാലുമേൽ ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി

ശാസ്താംകോട്ട ധർമശാസ്താക്ഷേത്രം

ജടായുപാറ കോദണ്ഡരാമ ക്ഷേത്രം, ചടയമംഗലം

 
ജടായു പാറ

പട്ടാഴി ദേവീക്ഷേത്രം

കടക്കൽ മഹാദേവക്ഷേത്രം

വെട്ടിക്കവല ശിവക്ഷേത്രം

തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

തേവലക്കര മേജർ ദേവിക്ഷേത്രം

പാൽകുളങ്ങര ശ്രീ ഭഗവതിക്ഷേത്രം, കല്ലുംതാഴം

പോരുവഴി പെരുവിരുത്തി മലനടക്ഷേത്രം (മലനട അപ്പൂപ്പൻ, മലക്കുട ഉത്സവം)

കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം

പരവൂർ ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം (കൊല്ലം ജില്ലയിലെ ഏക ധന്വന്തരി ക്ഷേത്രം)

ആനയടി നരസിംഹമൂർത്തി ക്ഷേത്രം, ശൂരനാട്

പാവുംബ കാളി ക്ഷേത്രം

തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ.

മാതാ അമൃതാനന്ദമയീ മഠം, കൊല്ലം വള്ളിക്കീഴ് അമൃതപുരി

പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം

തുയ്യം കൈകെട്ടിയ ഈശോ പള്ളി, കൊല്ലം

കടപുഴ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ വലിയ പള്ളി (കല്ലട വലിയപ്പൂപ്പൻ)

കുണ്ടറ വലിയ പള്ളി

തുടങ്ങിയവ ജില്ലയിലെ പ്രധാനപെട്ട ക്രിസ്ത്യൻ പള്ളികളാണ്.

പരവൂർ തെക്കുംഭാഗം പുത്തൻപള്ളി ജുമാ മസ്ജിദ്

കൊല്ലം വലിയപള്ളി

ജോനകപ്പുറം പള്ളി

കൊല്ലൂർവിള ജുമ-അത്ത് പള്ളി

തട്ടാമല ജുമ-അത്ത് പള്ളി

തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലീം ആരാധനാലയങ്ങൾ ആണ്.

ചിത്രശാലതിരുത്തുക


അതിരുകൾതിരുത്തുക

അവലംബംതിരുത്തുക

  1. https://web.lsgkerala.gov.in/reports/lbMembers.php?lbid=154
  2. https://kollam.gov.in/district-collector
  3. http://www.mapsofindia.com/census2011/kerala-sex-ratio.html
  4. സെൻസസ് ഇന്ത്യ വെബ്സൈറ്റ് 2011 സെൻസസ് വിവരങ്ങൾ
  5. http://kollam.nic.in/Post.html
  6. 6.0 6.1 6.2 വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്, ഡി സി ബുക്സ്
  7. വേലായുധൻ പണിക്കശ്ശേരി, ഇബ്ൻ ബത്തൂത്ത കണ്ട ഇൻഡ്യ
  8. കൊല്ലം ജില്ലയുടെ ഭരണസം‌വിധാനം
  9. കൊല്ലം ജില്ല - വിദ്യാഭ്യാസം
  10. കൊല്ലം കൃഷി


കൊല്ലം ജില്ലയിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ

അച്ചങ്കോവിൽആലുംകടവ്അമൃതപുരിഅഞ്ചൽആര്യങ്കാവ്ചവറചടയമംഗലംകരുനാഗപ്പള്ളികൊട്ടാരക്കരകുളത്തൂപ്പുഴകുണ്ടറകുന്നിക്കോട്മയ്യനാട്നീണ്ടകരഓച്ചിറപാലരുവിപരവൂർപത്തനാപുരംപട്ടാഴിപുനലൂർശാസ്താംകോട്ടതങ്കശ്ശേരിതെന്മലതഴവാതിരുമുല്ലവാരംചിന്നക്കടആശ്രാമം;വെള്ളിമൺ

"https://ml.wikipedia.org/w/index.php?title=കൊല്ലം_ജില്ല&oldid=3921982" എന്ന താളിൽനിന്ന് ശേഖരിച്ചത്