ചതയം (നക്ഷത്രം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കുംഭം രാശിയിലെ ഗാമ അക്വാറി എന്ന നക്ഷത്രമാണ് ചതയം. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമത്തേതാണിത്. സംസ്കൃതത്തിൽ ഇത് ശതഭിഷ എന്നറിയപ്പെടുന്നു.
ജ്യോതിഷത്തിൽ
തിരുത്തുക[1]ജ്യോതിഷപ്രകാരം രാഹുവാണ് ചതയത്തിന്റെ ഗ്രഹം. ശ്രീ നാരായണഗുരുവിന്റെ ജന്മനക്ഷത്രം എന്ന നിലയിൽ ചതയം പ്രശസ്തമാണ്. ഹിന്ദു ജ്യോതിഷ പ്രകാരം 24മത് നക്ഷത്രമാണു ചതയം. ഈ നക്ഷത്രത്തിന്റെ അദ്ധിപൻ രാഹുവാണു. ചതയം നക്ഷ്ത്രം കുംഭം രാശിയെ പ്രതിനിധീകരിക്കുന്നു.
ഗണം | പക്ഷി | ഭൂതം | നക്ഷത്രമൃഗം | വൃക്ഷം | ദേവത . |
---|---|---|---|---|---|
അസുരൻ | മയിൽ | ആകാശം | കുതിര | കടമ്പ് | വരുണൻ |
പ്രത്യേകതകൾ
തിരുത്തുക[2]ജ്യോതിഷ പ്രകാരം ചതയം നാളുകാർ പ്രശ്നം പരിഹരിക്കുന്നതിൽ സമർഥന്മാരായിരിക്കും.വൈദ്യം,മാന്ത്രികം, തത്വചിന്ത,ശാസ്ത്ര വിഷയങ്ങളിൽ ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുന്നവരണു ചതയം നക്ഷത്രക്കാർ.എന്നിരുന്നാലും ഏകാന്താത,ദുർവാശി,ഗുപ്ത വിഷയങ്ങൾ എന്നിവ ജീവിത ബന്ധങ്ങളിൽ ബുദ്ധിമുട്ടുകൽ ഉണ്ടാക്കാം.സൗമ്യശീലം,ദൈവഭക്തി,എന്നിവ ഇവരിൽ മുന്നിറ്റു കാണുന്നു.[3]ഈ നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് മുൻ കോപം കൂടുതലായിരിക്കും.
ശരീരപ്രകൃതി
തിരുത്തുകസൗമ്യമുഖം,ആകർഷകമായ കണ്ണുകൾ,അല്പം കുടവയർ എന്നിവ ഈ നാളുകാരുടെ പ്രത്യേകതയാണു.
ആരോഗ്യം
തിരുത്തുകആരോഗ്യകാര്യത്തിൽ മെച്ചമ്മെന്ന് തൊന്നുമെങ്ങിലും നിസാരമായ ഏതെങ്കിലും കാരണമുണ്ടായാൽ ഇവർ ക്ഷീണപരവശരായിരിക്കും.മൂത്രാശയ രോഗങ്ങൾ,പ്രമേഹം,ശ്വസകോശ രോഗങ്ങൾ എന്നിവ ഇവരെ കീഴ്പ്പെടുത്താറുണ്ട്.
ദശ
തിരുത്തുകചതയം നക്ഷത്രത്തിന്റെ ദശാനാധൻ രാഹുവിനു ശേഷം വ്യാഴം,ശനി,ബുധൻ,കേതു,ശുക്രൻ എന്നീ ക്രമത്തിൽ ദശ തുടരുന്നു.
വരുണപ്രീതിക്കായി ജപിക്കേണ്ട മന്ത്രം
തിരുത്തുകഓം വരുണസ്യോത്തം ഭനമസി വരുണസ്യ
സ്കംഭസർജ്ജനീസേഥാ വരുണസ്യ ഋത ള സദസ്യസി
വരുണസ്യ ഋത സദനമസി വരുണസ്യ
ഋതസദനമാസിദ
അവലംബം
തിരുത്തുക- ↑ http://www.indianastrology2000.com/astrology-clues/shatabhisha.php
- ↑ K.S. Charak. Elements of Vedic Astrology, Uma Publications, New Delhi, India, ISBN 81-901008-0-7 pg. 58
- ↑ Jyothisha vignjaanakosham, Sunco Publishing Division
പുറത്തേക്ക്
തിരുത്തുക- Birthstar:Shatabhisha Archived 2011-08-07 at the Wayback Machine.