തളിപ്പറമ്പ്‌ താലൂക്ക്‌

കേരളത്തിലെ താലൂക്ക്
(തളിപ്പറമ്പ് താലൂക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, 29 വില്ലേജുകൾ ഉൾപ്പെടുന്ന ഒരു താലൂക്കാണ് തളിപ്പറമ്പ്‌ താലൂക്ക്. കണ്ണൂർ താലൂക്ക്, തലശ്ശേരി താലൂക്ക്, ഇരിട്ടി താലൂക്ക്, പയ്യന്നൂർ താലൂക്ക് എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1].

ആദ്യകാലത്ത് കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായിരുന്നു തളിപ്പറമ്പ് താലൂക്ക്. അറബിക്കടൽ മുതൽ കർണാടക അതിർത്തി വരെ വ്യാപിച്ചുകിടന്നിരുന്ന ഈ താലൂക്കിന്, തന്മൂലം ഏറെ വിസ്തൃതിയുണ്ടായിരുന്നു. ഇത് നിരവധി ബുദ്ധിമുട്ടുകൾ യാത്രക്കാർക്ക് സൃഷ്ടിച്ചിരുന്നു.

അവലംബംതിരുത്തുക

  1. "കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)". മൂലതാളിൽ നിന്നും 2018-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-30.