വടക്കൻ പറവൂർ നഗരസഭ
ഏറണാകുളം ജില്ലയിലെ നഗരസഭ
വടക്കൻ പറവൂർ | |
10°48′N 76°08′E / 10.8°N 76.14°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് പറവൂർ. കേരളത്തിലെ പ്രാചീന പട്ടണങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ എന്നറിയപ്പെടുന്ന ഈ പട്ടണം. കൊല്ലം ജില്ലയിൽ ഇതേ പേരിൽ ഒരു പട്ടണം ഉണ്ട്, അത് തെക്കൻ പറവൂർ എന്നാണ് അറിയപ്പെടുന്നത്.
പേരിനു പിന്നിൽ
തിരുത്തുക- പറൈയുർ (പറയരുടെ ഊർ) : പറയരുടെ ഊർ പറയൂർ ആയി എന്നു കരുതുന്നു. സ്ഥലത്തിന്റെ പൂർവ്വ നാമം പറൈയുർ (തമിഴ്) എന്നായിരുന്നതായി ചരിത്ര ത്താളുകളിൽനിന്നും വ്യക്തമാണ്.[1] തമിഴിൽ നിന്നും മലയാളത്തിലേക്കുള്ള വഴിമാറ്റത്തിൽ നാമപദത്തിലെ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ് എന്നു കരുതുന്നു. [2].
- പറവകളുടെ ഊർ : പറവൂർ തമ്പുരാക്കന്മാരായിരുന്നു ഈ പ്രദേശത്തിന്റെ നാടുവാഴികൾ. 'പറവകളുടെ ഊര്' എന്നത് ' പറവൂർ ' ആയി മാറിയതാവാം. [3]
ചരിത്രം
തിരുത്തുകരണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു തിരുവഞ്ചിക്കുളം. തിരുവഞ്ചിക്കുളത്തിനോട് ചേർന്നുള്ള പറവൂർ, പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരും ഡച്ചുകാരും നല്ല കച്ചവടബന്ധം പുലർത്തിയിരുന്നു. പറവൂർ രാജാവിന്റെ ഭരണത്തിന്റെ സ്മാരകമായി ഒരു മൺകോട്ട നിലനിന്നിരുന്നു. ടിപ്പുസുൽത്താന്റെ പടയോട്ടത്തിൽ അതു തകർത്തുകളഞ്ഞു.[4]
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
തിരുത്തുകഅതിരുകൾ
തിരുത്തുക- വടക്ക് -- ചിറ്റാറ്റുകര, ചേന്ദമംഗലം ഗ്രാമപഞ്ചായത്തുകൾ
- കിഴക്ക് -- ചിറ്റാറ്റുകര, കോട്ടുവളളി ഗ്രാമപഞ്ചായത്തുകൾ
- തെക്ക് -- കോട്ടുവളളി, ഏഴിക്കര ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് -- ഏഴിക്കര ഗ്രാമപഞ്ചായത്ത്
അവലംബം
തിരുത്തുക- ↑ സ്ഥലനാമ കൗതുകം -- പി. എ രാമചന്ദ്രൻ നായർ, വാഴപ്പള്ളി -- റെയിൻബോ ബുക്ക് പബ്ലീകേഷൻസ്
- ↑ വി.വി.കെ. വാലത്ത് -- കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ -- എറണാകുളം ജില്ല -- കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
- ↑ "പറവൂർ മുനിസിപാലിറ്റി -- ചരിത്രം -- സ്ഥലനാമോൽപത്തി". Archived from the original on 2012-03-28. Retrieved 2011-08-22.
- ↑ പറവൂർ മുനിസിപാലിറ്റി വെബ്സൈറ്റ് -- ചരിത്രം