പൊന്നാനി നഗരസഭ

മലപ്പുറം ജില്ലയിലെ നഗരസഭ
പൊന്നാനി നഗരസഭയുടെ പച്ചതുരുത്ത് പരിപാടിയിൽ ഈശ്വരമംഗലം ശ്മശാനത്തിൽ നഗരസഭ ചെയർമാൻ ശ്രീ സീ.പി മുഹമ്മദ് കുഞ്ഞി അവർകൾ സംസാരിക്കുന്നു.
നഗരസഭയുടെ സാമ്പത്തിക സഹായത്തോടെ, എം.എൽ.എ ഓഫീസിൻറെസഹായത്തോടും, മലയാള മനോരമ പൊന്നാനി ലേഖകൻ ശ്രീ ജിബീഷ് വൈലിപ്പാട്ടിന്റെ കാമ്പയിനോടും പരിസ്ഥിതി പ്രവർത്തകൻ വെളിയംകോട് സ്വദേശി അനീഷ്‌ നെല്ലിക്കൽ (ഉപയോക്താവ്:Anish nellickal )കൂടാതെ പ്രമുഖരും പൊന്നാനിയിലെ ജനങ്ങളും മരത്തെ പറിച്ചു നടൽ പ്രക്രിയ മൂലം പൊന്നാനിയിൽ തന്നെയുള്ള മാതൃ ശിശു ആശുപത്രിയിലേക്ക്‌ മാറ്റി വെച്ച ശേഷമുള്ള(ഇലകോതൽ)പ്രൂണിങ്ങ്.
മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയുടെ സഹായത്താൽ പറിച്ചു നടൽ പ്രക്രിയ വഴി പൊന്നാനി മാതൃ ശിശു ആശുപത്രിയിലേക്ക്‌ മാറ്റി നടാൻ വേണ്ട ആവിശ്യങ്ങൽക്കായ്   നഗരസഭയിൽ ചെയർമാൻ ശ്രീ സി.പി മുഹമ്മദ്‌ കുഞ്ഞി അവർകൾ മരം  സന്ദർശിക്കാൻ വരുന്നു.
അതിജീവനത്തിൻറെ ജൈവ വൈവിധ്യവുമായി പൊന്നാനി നഗരസഭയുടെ പച്ചത്തുരുത്ത് സംസ്ഥാന സർക്കാരിൻറെ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായ് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ നഗര പിതാവ് ശ്രീ സീ. പി. മുഹമ്മദ്‌ കുഞ്ഞി അവർകളുടെ അധ്യക്ഷതയിൽ പൊന്നാനി എം.എൽ.എയും കേരള നിയമസഭാ സ്പീക്കറുമായ ശ്രീ പി.ശ്രീരാമകൃഷ്ണൻ അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഉറൂബ് നഗറിലെ ശക്ത്തമായ കാറ്റിലും മഴയിലും കടപറഞ്ഞു വീണ പേരാൽ മരത്തെ മരം മാറ്റിനടൽ(പറിച്ചു നടൽ) പ്രക്രിയയിലൂടെ പൊന്നാനിയിൽ തന്നെയുള്ള മാതൃ - ശിശു ആശുപത്രിയിൽ മാറ്റി വെച്ച് സംരക്ഷിച്ച, പൊന്നാനിക്ക്‌ പ്രിയങ്കരരും ആദരണിയരുമായ നഗരപിതാവ് ശ്രീ  സീ.പി മുഹമ്മദ്‌ കുഞ്ഞി അവർകളും  കേരള നിയമസഭാ സ്പീക്കറും സ്ഥലം എം .എൽ.എ യുമായ ശ്രീ പി.ശ്രീരാമകൃഷ്ണൻ അവർകളും ഉദ്ഘാടന കർമ്മത്തിന് ശേഷം അരയാൽ വൃക്ഷത്തെ പരിചരിക്കുന്നു. Peepal tree (sacred fig) ശാസ്ത്രീയ നാമം  Ficus religiosa ഫാമിലി Moraceae.
പൊന്നാനി നഗരസഭയുടെ പച്ച തുരുത്ത് പരിപാടി  ആരംഭിച്ചത് രശ്മി സതീഷ്‌ ആലപിച്ച ''പണ്ടെങ്ങോണ്ടൊരു പുഴയുണ്ടാര്ന്നേ'' എന്ന അവതരണ ഗാനം മനോഹരമായി ആലപിച്ച പൊന്നാനി തൃക്കാവ് ഗവ ; ഹയർസെക്കൻഡറി സ്കൂളിലെ ഇത്തവണ പ്ലസ് ടു വിന് ഉന്നത വിജയം കൈവരിച്ച എൻ.എസ്.എസ് വാളണ്ടിയർമാരായിരുന്ന 'അനഘ പ്രകാശ്', കാർത്തിക, ശരണ്യ ദാസ്, മുബഷിറ.
സ്ഥലം എം.എൽ.എയും കേരള നിയമസഭ സ്പീക്കറും ആയ ശ്രീ പി.ശ്രീരാമകൃഷ്ണൻ അവർകൾക്ക് അരയാൽ മരം നടുവാനുള്ള കുഴിയൊരുക്കുന്ന വെളിയംകോട് സ്കൂൾ പടി സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ അനീഷ്‌ നെല്ലിക്കൽ(ഉപയോക്താവ്:Anish nellickal). Peepal tree ( Sacred fig) ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.
പൊന്നാനി നഗരസഭാ ചെയർമാൻ അരയാൽ മരം നടുന്നു .കൂടെ കൌൺസിലർ ശ്രീ ഇക്ബാൽ മഞ്ചേരി, പരിസ്ഥിതി പ്രവർത്തകനായ വെളിയംകോട് സ്കൂൾ പടി സ്വദേശി അനീഷ്‌ നെല്ലിക്കൽ(ഉപയോക്താവ്:Anish nellickal ).Peepal tree ശാസ്ത്രീയ നാമംFicus religiosa കുടുംബം Moraceae.
പൊന്നാനി നഗരസഭ ചെയർമാൻ ബഹു ; സീ.പി മുഹമ്മദ്‌ കുഞ്ഞി,കൌൺസിലർ ബഹു; ഇക്ബാൽ മഞ്ചേരി പരിസ്ഥിതി പ്രവർത്തകൻ വെളിയംകോട് സ്വദേശി അനീഷ്‌ നെല്ലിക്കൽ(ഉപയോക്താവ്:Anish nellickal)
ജന പ്രതിനിധികളും വിദ്യാർത്ഥികളും പ്രകൃതി സ്നേഹികളും സന്നദ്ധ പ്രവർത്തകരും പൊതുപ്രവർത്തകരും ചേർന്ന് അഞ്ഞൂറിൽ പരം വൈവിധ്യങ്ങളായ  തൈകളാണ് പൊന്നാനി ഈശ്വരമംഗലം ശ്മാശാനത്തെ തരിശ് ഭൂമിയിൽ നട്ടത്.
നിയമസഭ സ്പീക്കർ ശ്രീ പി. ശ്രീരാമകൃഷ്ണൻ അവർകൾ അരയാൽ മരം നട്ട് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. Peepal tree (Sacred fig) (ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾപടിയിൽ ആസ്ഥാനമായ് പ്രവർത്തിച്ച്‌ വരുന്ന സൊസൈറ്റി ആക്റ്റ് രജിസ്ട്രേഷൻ (MPM/CA/765/2017) പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി (Plant Village Charitable Society ) എന്ന പേരിലുള്ള നേച്ചർ ക്ലബിൻറെ അങ്കണത്തിൽ നിന്ന്, അരയാൽ മരത്തെ നഗരസഭ ജീവനക്കാരായ പ്രകാശൻ,അർജുനൻ എന്നിവരുടെ സഹായത്തോടെ പരിസ്ഥിതി പ്രവർത്തകൻ അനീഷ്‌ നെല്ലിക്കൽ(ഉപയോക്താവ്:Anish nellickal ) എന്നിവർ വാഹനത്തിലേക്ക് മാറ്റുന്നു. Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.
പൊന്നാനി നഗരസഭ പരിധിയിലെ കൃഷി ഭവനിലെ അസി. കൃഷി ഓഫീസറായ ശ്രീമതി വിജയശ്രീ പ്രകാശൻ ,ഈഴവത്തിരുത്തി  കൃഷി ഭവനിലെ അസി. കൃഷി ഓഫീസറായ ശ്രീമതി ജാസ്മിയ സെക്കീർ ഹുസൈൻ, വെളിയംകോട് സ്കൂൾപടി സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ അനീഷ്‌ നെല്ലിക്കൽ(ഉപയോക്താവ്:Anish nellickal).
വനവൽക്കരനത്തിന്റെ ഭാഗമായി സ്പീക്കർ ശ്രീ പി.ശ്രീരാമകൃഷ്ണൻ അവർകൾ പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ നട്ട അരയാൽ മരം. Peepal tree (Sacred fig) ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.
പൊന്നാനിയുടെ പച്ചപ്പിൻ പച്ചപ്പ്‌ നല്കി വരുന്ന  , ശ്രീ പി.ശ്രീരാമകൃഷ്ണൻ, ശ്രീ സി.പി മുഹമ്മദ്‌ കുഞ്ഞി പച്ച്പുതപ്പിനെ പറ്റി സംസാരിക്കുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഉറൂബ് നഗർ എന്ന സ്ഥലത്ത് കാറ്റിലും മഴയിലും കടപറഞ്ഞു വീണ ഒരു പേരാൽ വൃക്ഷത്തെ പൊന്നാനി നഗരസഭയും എം. എൽ.എ കാര്യാലയവും കൈകോർത്ത് മലയാള മനോരമ ലേഖകൻ ശ്രീ ജിബീഷ് വൈലിപ്പാട്ട് ഉം ശേഷം പൊന്നാനിയിലെ നല്ലവരായ നാട്ടുക്കാരും ഒരുമിച്ചപ്പോൾ ആ പേരാലിന് പുനർ ജന്മം കിട്ടി ഇന്നും പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ സസുഖം നിലകൊള്ളുന്നു. അതിന്റെ സ്മരണ നിലനിർത്തി വാർഷിക ബജറ്റ് ബുക്കിൽ മുഖചിത്രമായതും  ഈ പേരാൽ തന്നെ. നഗരസഭ ചെയർമാൻ ക യ്യൊപ്പിട്ട്കൊടുത്ത പുസ്തകവുമായ് പരിസ്ഥിതി പ്രവർത്തകൻ അനീഷ്‌ നെല്ലിക്കൽ(ഉപയോക്താവ്:Anish nellickal).
പൊന്നാനി നഗരസഭ വാർഷിക ബജറ്റ് ബുക്കിൻറെ താളുകളിൽ നഗരസഭ കൌൺസിലർമാരും നഗരപിതാവ് ശ്രീ സി.പി മുഹമ്മദ്‌ കുഞ്ഞി അവർകളും.നഗരസഭ ചെയർമാൻ കയ്യൊപ്പിട്ട്കൊടുത്ത പുസ്തകവുമായ് പരിസ്ഥിതി പ്രവർത്തകൻ അനീഷ്‌ നെല്ലിക്കൽ(ഉപയോക്താവ്:Anish nellickal).
പൊന്നാനി നഗരസഭ

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. 199.32 ച. കി. വിസ്തീർണ്ണം. വടക്ക് പുറത്തൂർ പഞ്ചായത്തും കിഴക്കും തെക്കും ഇഴുവത്തിരുത്തി പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും ആണ്‌ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ നഗരസഭ. 26 വാർഡുകൾ വനിതാസം‌വരണ വാർഡുകളാണ്‌[1]. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്. [2] പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ്‌ പൊന്നാനി നഗരസഭയിലുള്ളത്

ചരിത്രംതിരുത്തുക

1977 നവംബർ 19-ആം തിയതിയാണ്‌ നഗരസഭ നിലവിൽ വന്നത്. 1979-സെപ്റ്റംബറിൽ നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 24 അംഗങ്ങൾ ഉൾപ്പെടുന്ന പ്രഥമ കൗൺസിൽ അധികാരമേറ്റു. ഇ.കെ. അബൂബക്കർ ആയിരുന്നു പ്രഥമ മുനിസിപ്പൽ ചെയർമാൻ.

നഗരസഭ തിരഞ്ഞെടുപ്പ്തിരുത്തുക

2010 ഒക്ടോബർ

2010 ഒക്ടോബർ 23,25 തിയതികളിലായി നടന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യു.ഡി.എഫിനു് 26 (മുസ്ലിം ലീഗ്:14, കോൺഗ്രസ്:12) സീറ്റും എൽ.ഡി.എഫിന് 22 (സി.പി.എം:21,സിപി.ഐ:1) സീറ്റും ബി.ജെ.പി ഒന്നും ലീഗ് വിമതൻ (43-ആം വാർഡ്) ഒന്നും യു.ഡി.എഫ് സ്വതന്ത്രൻ ഒന്നും സീറ്റുകൾ നേടി വിജയം വരിച്ചു.[3]

അവലംബംതിരുത്തുക

  1. മാധ്യമം ഓൺലൈൻ-പൊന്നാനി നഗരസഭ: പ്രമുഖരുടെ വാർഡുകൾ വനിതാവാർഡുകളായി
  2. "പൊന്നാനി ആരു പിടിക്കും ?"- മാധ്യമം ദിനപത്രം, 2010, ഒക്ടോബർ 18
  3. http://www.madhyamam.com/news/12113
"https://ml.wikipedia.org/w/index.php?title=പൊന്നാനി_നഗരസഭ&oldid=3279710" എന്ന താളിൽനിന്ന് ശേഖരിച്ചത്