മലയാളം അക്ഷരമാല

(മലയാള അക്ഷരമാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള അക്ഷരമാലയെ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു[1]

മലയാളം അക്ഷരങ്ങൾ
മലയാളം - അക്ഷരങ്ങളും അക്കങ്ങളും

സ്വരങ്ങൾതിരുത്തുക

 
മലയാള അക്ഷരമാലകൊണ്ടുള്ള അക്ഷരക്കൂട്ടം (Word Cloud)

സ്വയം ഉച്ചാരണക്ഷമങ്ങളാവുന്ന ശബ്ദങ്ങളെ സ്വരങ്ങൾ എന്നു വിളിക്കുന്നു. ഉദാ: അ, ഇ.

അം അഃ


സ്വരചിഹ്നങ്ങൾതിരുത്തുക

വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം ഉപയോഗിക്കുമ്പോൾ അവയുടെ ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണം: ക+ ാ = കാ

ി ൌ/ൗ

വ്യഞ്ജനങ്ങൾതിരുത്തുക

പ്രധാന ലേഖനം: വ്യഞ്ജനം
 
വ്യഞ്ജനാക്ഷരങ്ങൾ

സ്വരങ്ങളുടെ സഹായത്തോടെ ഉച്ചാരണക്ഷമങ്ങളാവുന്ന ശബ്ദങ്ങളെ വ്യഞ്ജനങ്ങൾ എന്നു വിളിക്കുന്നു.

വർഗ്ഗം ഖരം അതിഖരം മൃദു ഘോഷം അനുനാസികം
കവർഗ്ഗം (കണ്ഠ്യം)
ചവർഗ്ഗം (താലവ്യം)
ടവർഗ്ഗം (മൂർധന്യം)
തവർഗ്ഗം (ദന്ത്യം)
പവർഗ്ഗം (ഓഷ്ഠ്യം)
ഺവർഗ്ഗം (വർത്സ്യം) _ _ _
സ്വരവ്യഞ്ജനമധ്യമങ്ങൾ
ഊഷ്മാക്കൾ
ഘോഷി
ദ്രാവിഡമധ്യമം
ആംഗലേയമധ്യമം ഫഃ ക്വഃ സ്വഃ

ആംഗലേയമധ്യമങ്ങൾതിരുത്തുക

ആംഗലേയ ഭാഷാ അക്ഷരമാലയിൽ നിന്നും കടന്നു കൂടിയവയും പ്രത്യേക ഉച്ചാരണത്തോടു കൂടിയവകമാണ് ആംഗലേയ മധ്യമങ്ങൾ. സമകാലീന മലയാളം ഭാഷയിൽ തത്ഭവ തർജ്ജമ വാക്കുകൾ എഴുതുന്നതിന് ഇവ ഉപയോഗിക്കുന്നു.

ആംഗലേയമധ്യമം വർണ്ണം
ഫഃ Fa
ക്വഃ Qa
സ്വഃ Za

ആംഗലേയ ഭാഷയിലെ എഫ് അഥവാ Fa എന്ന വർണ്ണത്തിന് സമാനമായി മലയാള ലിപിയിൽ ഉപയോഗിക്കുന്ന അക്ഷരമാണ് ഫഃ.

 • ഫാഃൻ (Fan)

ആംഗലേയ ഭാഷയിലെ ക്യു അഥവാ Qa എന്ന വർണ്ണത്തിന് സമാനമായി മലയാള ലിപിയിൽ ഉപയോഗിക്കുന്ന അക്ഷരമാണ് ക്വഃ.

 • ക്വിഃസ് (Quiz)

ആംഗലേയ ഭാഷയിലെ ഇസ്ഡ് അഥവാ Za എന്ന വർണ്ണത്തിന് സമാനമായി മലയാള ലിപിയിൽ ഉപയോഗിക്കുന്ന അക്ഷരമാണ് സ്വഃ.

 • സിഃബ്രാ (Zebra)

ചില്ലക്ഷരങ്ങൾതിരുത്തുക

സ്വരസഹായം കൂടാതെ ഉച്ചരിക്കുവാൻ സാധിക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ .

ൿ

മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ പൂർവ്വഭാഗത്ത് സ്വരശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സ്വരശബ്ദത്തെ ഒഴിവാക്കി വ്യഞ്ജനം ഉച്ചരിച്ചാൽ ചില്ലിന്റെ സ്വഭാവമായി എന്നു വ്യാഖ്യാനിക്കാം. ആ നിലയ്ക്ക് സ്വന്തമായി അക്ഷരരൂപമുള്ള മേലെഴുതിയ ചില്ലുകൾ കൂടാതെ ഇതരവ്യഞ്ജനാക്ഷരങ്ങളും ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ഉച്ചാരണസമയത്ത് ചില്ലുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് പാഴ്‌ചെടി എന്നെഴുതുമ്പോഴുള്ള ഴ്, കൊയ്‌രാള എന്നോ അയ്‌മനം എന്നോ എഴുതുമ്പോഴുള്ള യ്, തസ്‌കരൻ എന്നെഴുതുമ്പോഴുള്ള സ് ഒക്കെ സ്വഭാവം കൊണ്ട് ചില്ലിന്റെ കർമ്മം അനുഷ്ഠിക്കുന്നു. രണ്ടുവ്യത്യസ്ത വ്യഞ്ജനങ്ങൾ ചേർന്നു കൂട്ടക്ഷരമുണ്ടാകുമ്പോൾ ആദ്യ വ്യഞ്ജനത്തിന്റെ സ്വരമില്ലാരൂപവും രണ്ടാം വ്യഞ്ജനത്തിന്റെ സ്വാഭാവികരൂപവുമാണ് ഉച്ചാരണത്തിൽ വരുന്നത് എന്നതിനാൽ ഇവ കൂട്ടക്ഷരങ്ങളല്ലേ എന്നു തോന്നാം. എന്നാൽ ഇവിടെ ഉദാഹരണമായി ചേർത്ത മൂന്നു വാക്കുകളിലും ചന്ദ്രക്കലയോടുചേർന്ന്, ഉച്ചാരണത്തിൽ ഒരു നിർത്തുള്ളത് ശ്രദ്ധിക്കുക. സ്‌കറിയ, സ്കോഡ, സ്കോട്ട്ലാൻഡ് തുടങ്ങിയ നാമരൂപങ്ങളിൽ സ്‌ക കൂട്ടിയുച്ചരിക്കുമ്പോൾ തസ്കരനിൽ തസ് / കരൻ എന്ന് വിഭജിച്ചാണ് ഉച്ചാരണം. ഭസ്മം, സ്മരണ എന്നീ രണ്ടുവാക്കുകൾ നോക്കിയാലും ഈ വ്യത്യാസം മനസ്സിലാക്കാം. ഇവിടെ ഭസ് / മം എന്നു വിഭജിച്ചും സ്മരണ, സ്മാരകം തുടങ്ങിയിടത്തൊക്കെ സ്‌മ ഒരുമിച്ചുമാണ് ഉച്ചരിക്കുന്നത്. ഇവയിൽ വിഭജിച്ചുച്ചരിക്കുന്നിടത്ത് സ് എന്ന ചില്ലിനോടാണ് മ ചേരുന്നതെന്നും മറ്റു രണ്ടുവാക്കുകളിലും സയും മയും ചേർന്ന് കൂട്ടക്ഷരമുണ്ടാവുകയാണെന്നും പറയാം.[അവലംബം ആവശ്യമാണ്]

അക്കങ്ങൾതിരുത്തുക

കൂട്ടക്ഷരങ്ങൾതിരുത്തുക

 
കൂട്ടക്ഷരമായ ള്ള പരമ്പരാഗത ലിപിയിലെഴുതിയിരിക്കുന്ന ഒരു വഴികാട്ടി. തിരുവനന്തപുരത്തുനിന്ന്

ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു. വ്യഞ്ജനാക്ഷരങ്ങളുടെ ഇരട്ടിപ്പു് (ഉദാഹരണം: ക്ക , ച്ച, ത്ത , ട്ട , പ്പ , യ്യ, ല്ല, വ്വ, ശ്ശ, സ്സ, ള്ള,) അല്ലെങ്കിൽ വ്യത്യസ്ത അക്ഷരങ്ങൾ കൂടിച്ചേരൽ (ഉദാഹരണം ക്ത, പ്ല, ത്ര ) എന്നീ സന്ദർഭങ്ങളിൽ കൂട്ടക്ഷരങ്ങളുണ്ടാവും. രണ്ട് / വ്യഞ്ജനങ്ങൾ കൂടിച്ചേരുമ്പോൾ ആദ്യത്തെ അക്ഷരത്തിന്റെ സ്വരമില്ലാത്ത ഭാഗവും , രണ്ടാമത്തേതിന്റെ സ്വരമുള്ള രൂപവും ഉപയോഗിക്കുകയാണു് പതിവു്. സ്വരസാന്നിദ്ധ്യമില്ലെന്നു കാണിക്കാൻ ചന്ദ്രക്കല ഉപയോഗിക്കുന്നു. ഉദാഹരണം:

 • ക്ത = ക് + ത
 • ക്ര = ക് + ര

രണ്ടിലധികം അക്ഷരങ്ങൾ ചേർന്നും കൂട്ടക്ഷരങ്ങളുണ്ടാവാറുണ്ടു്, ഓരോ അക്ഷരങ്ങളും ചന്ദ്രക്കലയിട്ടു് ബന്ധിപ്പിക്കുന്നു. ഉദാഹരണം:

 • ദ്ധ്യ = ദ് + ധ് + യ
 • ഗ്ദ്ധ്ര = ഗ് + ദ് + ധ് + ര

കൈയെഴുത്തുരീതിയിൽ കൂട്ടക്ഷരങ്ങളെ ഒരുമിച്ചു് ഒറ്റ അക്ഷരമായും (ചന്ദ്രക്കലയില്ലാതെ), അതല്ലാതെ ചന്ദ്രക്കല പ്രത്യേകം കാണിച്ചു കൊണ്ടു് വിട്ടുവിട്ടും എഴുതാറുണ്ടു് (പ്രത്യേകിച്ചും പരിഷ്കരിച്ച ലിപി സമ്പ്രദായത്തിൽ)

ഒന്നിലധികം അക്ഷരം ചേർന്നാൽ കൂട്ടക്ഷരമാവുമെങ്കിലും അവയെല്ലാം മലയാളത്തിലെ ശരിയായ കൂട്ടക്ഷരമാവുകയില്ല. ഉദാഹരണത്തിനു് ക്ച എന്നതൊരു ശരിയായ കൂട്ടക്ഷരമായി കണക്കാക്കുന്നില്ല. ക, ഗ, ങ, ച, ജ, ഞ, ട, ഡ , ണ ,ത. ദ, ന , പ , ബ, മ , യ, ല, വ, ശ, സ, ള എന്നീ അക്ഷരങ്ങൾ മാത്രമേ ഇരട്ടിച്ച രൂപത്തിൽ മലയാളത്തിൽ കാണാറുള്ളൂ. സാമാന്യമായി, ഖരം, മൃദു, അനുനാസികം എന്നിവ ഇരട്ടിക്കുമെന്നു പറയാം. അതിഖരം, ഘോഷം എന്നിവ മലയാളത്തിൽ ഒരിക്കലും ഇരട്ടിക്കാറില്ല.

ക, ച, ട, ത, പ എന്നീ വർഗ്ഗങ്ങളിൽ ഓരോന്നിന്റെയും അനുനാസികവും ഖരവും ചേർന്നു് കൂട്ടക്ഷരമുണ്ടാവും

 • ങ + ് + ക = ങ്ക
 • ഞ + ് + ച = ഞ്ച
 • ണ + ് + ട = ണ്ട
 • ന + ് + ത = ന്ത
 • മ + ് + പ = മ്പ

ഺവർഗത്തിലെ അനുനാസികമായ വർത്സ്യ ഩകാരത്തോടു ഖരാക്ഷരമായ ഺ ചേരുന്ന രൂപത്തിനു് സ്വന്തമായി ലിപിയില്ലാത്തതിനാൽ ന്റ എന്ന അക്ഷരരൂപത്താൽ അതു് പ്രതിനിധീകരിക്കപ്പെടുന്നു.

ചിഹ്നംതിരുത്തുക

പ്രധാന ലേഖനം: ചിഹ്നനം

ആശയം മനസ്സിലാക്കുന്നത് ഏളുപ്പത്തിലാക്കുവാൻ ഉപയോഗിക്കുന്ന അടയാളങ്ങളെ ചിഹ്നങ്ങൾ എന്ന് വിളിക്കുന്നു. വാക്യ ഘടനയിൽ ഉണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അനുസ്വാരവും (ം) ചില്ലുതന്നെ. അനുസ്വാരത്തിനു 'മ' കാരത്തിനോടും വിസർഗത്തിനു 'ഹ' കാരത്തിനോടും സാമ്യമുണ്ട്. ചന്ദ്രക്കല '്' ശുദ്ധ വ്യഞ്ജനത്തെ സൂചിപ്പിക്കുന്നു. പ്രശ്ലേഷം:സ്വപ്നേഽപി = സ്വപ്നേഅപി അകാരം ലോപിക്കുന്നു എന്ന് കാണിക്കുന്നു.

ചന്ദ്രബിന്ദുതിരുത്തുക

ँ എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്, ഓം എന്ന ഉച്ചാരണത്തിന് പകരമാണിത്.[അവലംബം ആവശ്യമാണ്]

മലയാള ലിപിയും പരിഷ്ക്കരണവുംതിരുത്തുക

എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു. പൊതുവർഷം പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരു സിദ്ധിച്ചു. പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. കോൽ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു. സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള മലയാള ലിപി. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ.

പരിഷ്കരണ കമ്മിറ്റി, 1971തിരുത്തുക

18 സ്വരാക്ഷരങ്ങളും (ഇവയിൽ ൠ, ൡ എന്നിങ്ങനെ ഉപയോഗത്തിലില്ലാത്ത ദീർഘസ്വരങ്ങളും ചില്ലിനൊപ്പം എണ്ണുന്ന അനുസ്വാരവിസർഗ്ഗങ്ങളും പെടും) 38 വ്യഞ്ജനങ്ങളും (ഇവയിൽ നയുടെ രണ്ടുച്ചാരണങ്ങളും റ്റയുടെ അർദ്ധഉച്ചാരണവും പെടും) ചേർന്ന് 56 അക്ഷരങ്ങൾ ഉൾപ്പെടുന്ന അക്ഷരമാല രൂപപ്പെട്ടു. ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, വള്ളിപുള്ളികൾ എല്ലാം കൂടി ആയിരത്തിൽപ്പരം ലിപിരൂപങ്ങൾ (ഗ്ലിഫ്) ഭാഷയിൽ നടപ്പുണ്ടായിരുന്നു. ആധുനിക മലയാള അക്ഷരമാലയുടെ പൂർവ്വരൂപങ്ങളാണ് ഇവയെല്ലാം. 1968-ൽ ശൂരനാട്ട് കുഞ്ഞൻപിള്ള കൺവീനറായി രൂപീകരിച്ച ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശസംഗ്രഹം അംഗീകരിച്ച് 1971 ഏപ്രിൽ 15 മുതൽ പുതിയ ലിപി (നൂറിൽ താഴെ ലിപി ) നിലവിൽ‍ വന്നു.

 • ഉ, ഊ, ഋ, റ എന്നിവയുടെ മാത്രകൾ വ്യഞ്ജനങ്ങളിൽ നിന്നും വിടുവിച്ചു പ്രത്യേക ചിഹ്നങ്ങൾ ഏർപ്പെടുത്തുക,
 • മുമ്പിൽ‍ രേഫം ചേർന്ന കൂട്ടക്ഷരങ്ങൾക്ക് നിലവിലുള്ള രണ്ടുതരം ലിപികളിൽ‍ തലയിൽ‍ (') കുത്തുള്ള രീതി മുഴുവനും ഉപേക്ഷിക്കുക,
  • അത്തരം കൂട്ടക്ഷരങ്ങളുടെ മുമ്പിൽ‍ (ർ‍) ചേർത്തെഴുതുക,
 • പ്രചാരം കുറഞ്ഞ കൂട്ടക്ഷരങ്ങൾ ചന്ദ്രക്കല ഉപയോഗിച്ച് പിരിച്ചെഴുതുക

എന്നിവ ആയിരുന്നു ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശകൾ.

മറ്റു പരിഷ്കരണങ്ങൾതിരുത്തുക

ൠ, ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല. 'ഌ' ക്ഌപ്തം എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ. ആയതിനാൽ‍ ൠ, ൡ, ഌ എന്നിവ ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട്. ഇങ്ങനെ പുതിയ ലിപി അക്ഷരമാലയിൽ‍ 13 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത്. മലയാള ഭാഷയിൽ‍ (കമ്പ്യൂട്ടറിനു വേണ്ടി) യൂണീക്കോഡ് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച്ച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി. പഴയ 53(൫൩ ) അക്ഷരങ്ങളുടെ കൂടെ ഇപ്പോൾ ഺ (റ്‌റ=റ്റ) എന്ന വ്യഞ്ജനം കൂടി കൂട്ടി ചേർത്ത്‌ ആകെ 54 അക്ഷരങ്ങൾ‍‍ (16 സ്വരങ്ങളും 38 വ്യഞ്ജനങ്ങളും) ഉണ്ട്.

ഭാഷതിരുത്തുക

അർ‍ത്ഥ യുക്തങ്ങളായ ശബ്ദങ്ങൾ‍ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ. ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വർ‍ണ്ണവിഭാഗം: ഭാഷ അപഗ്രഥിക്കുമ്പോൾ‍‍ വാക്യം,വാചകം,പദം,അക്ഷരം,വർണ്ണം എന്നിങ്ങനെപല ഘടകങ്ങൾ‍. പൂർ‍ണമായി അർ‍ത്ഥം പ്രതിപാദിക്കുന്ന പദസമൂഹമാണ് വാക്യം(sentence). അർ‍ത്ഥപൂർ‍ത്തി വരാത്ത പദ സമൂഹത്തെയാണ് വാചകം (phrase) എന്ന് വിളിക്കുന്നത്. ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർ‍ന്നോ നിൽക്കുന്ന സ്വരം അക്ഷരം. പിരിക്കാൻ പാടില്ലാത്ത ഒറ്റയായി നിൽ‍ക്കുന്ന ധ്വനിയാണ് വർണ്ണം. അക്ഷരങ്ങൾ എഴുതി കാണിക്കാൻ‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി. സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം (vowel).

ഇവ കൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. കേരളപാണിനീയം, പീഠിക 3 - അക്ഷരമാല

ബാഹ്യകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മലയാളം_അക്ഷരമാല&oldid=3277525" എന്ന താളിൽനിന്ന് ശേഖരിച്ചത്