സ്വരാക്ഷരങ്ങൾ
സ്വയം ഉച്ചാരണക്ഷമങ്ങളായ സ്വനാംശ ശബ്ദങ്ങളെ സ്വരങ്ങൾ എന്നു വിളിക്കുന്നു. മലയാളം അക്ഷരമാലയിലെ ഒന്നാന്തരം അഥവാ പ്രാഥമികമായ വർണ്ണങ്ങളാണ് സ്വരാക്ഷരങ്ങൾ.
മലയാളക്ഷരമാലയിലെ സ്വരാക്ഷരങ്ങൾ താഴെ കൊടുത്തിട്ടുള്ളവയാണ്.
അ | ഇ | ഉ | ഋ | ഌ |
ആ | ഈ | ഊ | ൠ | ൡ |
എ | ഏ | ഐ | ||
ഒ | ഓ | ഔ | ||
അം | അഃ |
സ്വയം ഉച്ചാരണക്ഷമങ്ങളായ ഒറ്റ വർണ്ണത്തിന്റ ഉച്ചാരണ ശബ്ദം കുറിക്കുന്ന അക്ഷരങ്ങളാണ് സ്വരാക്ഷരങ്ങൾ എന്ന് കേരളപാണിനി പറഞ്ഞിട്ടുണ്ട്. പല ഗവേഷകന്മാരുടെയും അഭിപ്രായത്തിൽ മലയാളത്തിലെ സ്വരാക്ഷരങ്ങളുടെ എണ്ണത്തെ സംബന്ധിച്ചു വത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നത്.
അ | ആ | |
ഇ | ഈ | |
ഉ | ഊ | |
ഋ | ൠ | |
ഌ | ൡ | |
എ് | ഏ് | |
എ | ഏ | ഐ |
ഒ | ഓ | ഔ |
അം | അഃ | അ് |
മലയാള അക്ഷരമാലയിൽ സംവൃതം എന്നാ അക്ഷരത്തിനെ സ്വരാക്ഷരമായി പരിഗണിക്കുന്നു എങ്കിലും സംവൃതം വ്യഞ്ജനത്തിനൊപ്പം ചന്ദ്രക്കല ( ് ) ആയിട്ട് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് സ്വരാക്ഷരം എന്ന നിലയിൽ ഒരു ലിപി രേഖപെടുത്തിയിട്ടില്ല എന്നതിനാൽ സംവൃതത്തിന്റ ഹ്രസ്യത്തെ കുറിക്കാൻ എ് എന്ന അക്ഷരവും ദീർഘത്തെ കുറിക്കാൻ ഏ് എന്ന അക്ഷരവും മുകളിൽ ഉപയോഗിച്ചിരിക്കുന്നു.
മലയാളം ഭാഷയെ കൂടാതെ പല്ലവ ലിപിയിൽ നിന്നും ഉരിതിരിഞ്ഞ ഖമർ ഭാഷയിലും ലാറ്റിൻ ലിപി ഉപയോഗിച്ചെഴുതുന്ന വിയറ്റ്‌നാം ഭാഷയിലും ഏറ്റവും പഴക്കം ചെന്ന തുളു ഭാഷയിലും സംവൃതത്തെ ഒരു സ്വരാക്ഷരമായി പരിഗണിക്കുകയും ലിപി രേഖപെടുത്തുകയും ചെയ്തിട്ട് ഉണ്ട്.
സ്വരചിഹ്നങ്ങൾ
തിരുത്തുകമലയാളം ഭാഷയിൽ സ്വരാക്ഷരങ്ങൾ നേരിട്ട് ഉപയോഗിക്കാതെ അക്ഷരങ്ങൾ എഴുതുന്നതിന് പകരമായി ടി സ്വരങ്ങളുടെ മാതിരിയെ കുറിക്കാൻ ഉപയോഗിക്കുന്ന ചിഹ്നങ്ങളെ സ്വരചിഹ്നങ്ങൾ അഥവ സ്വരാക്ഷര ചിഹ്നങ്ങൾ എന്നു വിളിക്കുന്നു.
മലയാളത്തിലെ പ്രധാന സ്വരാക്ഷരചിഹ്നങ്ങൾ താഴെ കൊടുത്തിട്ടുള്ളവയാണ്.
് | ാ | ി | ീ | ു | ൂ | ൃ | ൢ | ൣ | ൄ | െ | േ | ൈ | ൊ | ോ | ൗ | ം | ഃ | ്യ | ്ര | ல | ്വ | റ |
സ്വരചിഹ്ന ഉപയോഗം
തിരുത്തുകസ്വരാക്ഷരങ്ങൾ പദത്തിന്റ ആദ്യത്തിൽ മാത്രമേ ഉപയോഗിക്കുക ഉള്ളു. പദത്തിന്റയോ വാക്കിന്റയോ ഇടയിലോ മധ്യത്തിലോ അന്ത്യത്തിലോ സ്വരാക്ഷര മാതിരി ഉപയോഗിക്കേണ്ടി വന്നാൽ അവിടെ സ്വരാഹിഹ്നങ്ങൾ ആയിട്ടാണ് ഉപയോഗിക്കുക.
പൊതുവെ വ്യഞ്ജനാക്ഷരങ്ങളുടെ കൂടെയാണ് സ്വരഹിഹ്നങ്ങൾ ഉപയോഗിക്കുന്നത്. കാ, കീ, കീ, കു,കൂ മുതലായവ എല്ലാം തന്നെ വ്യഞ്ജനത്തിന് ഒപ്പം സ്വരഹിഹ്നം ചേരുന്നതിന് ഉദാഹരങ്ങൾ ആണ്.
ഉദാഹരണമായി: അയാൾ കഥ എഴുതുകയാണ് എന്ന വാചകം സ്വരചിഹ്നമില്ലാതെ എഴുതുകയാണെങ്കിൽ- അയ്ആൾ ക്അഥ് അ എഴ്ഉത്ഉക്അ ആണ് എന്നോ അയആൾ കഥ എഴഉതഉക ആണ് എന്നോ മാറ്റി എഴുതേണ്ടി വരുന്നതാണ്.